0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 979

അകന്നു മാറിയില്ല.
എന്നോ കണ്ടു മറന്നു തുടങ്ങിയ സ്വപ്നം പൂർത്തിയാവുന്നതിൽ മയങ്ങുകയായിരുന്നു നീതു.

"ഇച്ഛായാ…."

തല തോളിൽ തന്നെ വച്ചുകൊണ്ടാണ് അവൾ വിളിച്ചത്.

"ഹ്മ്മ്…"

"ഇച്ഛായാ………."

"എന്താടി പോത്തേ…"

"അതില്ലെ…."

"ഒന്ന് പറ പ്രാന്തി…"

"ഓഹ് പറയാഡോ….
പിന്നില്ലേ…."

"പറയെടി….നീതമ്മോ…"

"നേരത്തെ പറഞ്ഞില്ലേ…
ഇച്ഛായന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് കുറച്ചു പേര് എന്ന്."

"ഡി നീതമ്മെ നിന്റെ ചാട്ടം എനിക്ക് മനസ്സിലായി,
ശെരിയാണ് ഉണ്ടായിട്ടുണ്ട്,....നീ എന്റെ കണ്ണിനു മുന്നിൽ വരും മുൻപ്
അതിനു ശേഷം, ഞാൻ നോക്കിയിട്ടില്ല ആരെയും."

"അഹ് നോക്കരുത്….ഇനി ഈ ലാത്തിയും പൊക്കി വേറെ ഏതേലും പെണ്ണുങ്ങളുടെ അടുത്ത് പോയീന്നു ഞാൻ അറിഞ്ഞാൽ, 22 ഫീമെയിൽ അറിയാലോ…
ഇച്ഛായന് ഇനി എന്റെയാ...ഞാൻ ഇച്ഛായന്റെയും, ഇനി അങ്ങനെ മതി….പ്ലീസ്."

"അങ്ങനെ ഒരൊറപ്പു എനിക്കില്ലായിരുന്നേൽ ഞാൻ ഇങ്ങനെ നിന്റെ മുന്നിൽ വന്നു നിൽക്കില്ലായിരുന്നു….
നീ സമ്മതമല്ല എന്ന് പറഞ്ഞിരുന്നെങ്കിലും ഇനി മറ്റൊരു പെണ്ണ് എന്റെ മനസ്സിലും ശരീരത്തിലും അധികാരമോ അവകാശമോ സ്ഥാപിക്കില്ലയിരുന്നു…..
അത്രയും ഞാൻ ഉറപ്പിച്ചിട്ടാണ് നിന്നെ എന്റെ ഉള്ളിൽ കേറ്റിയത്,....കേട്ടോടി ഉണ്ടക്കണ്ണി…."

അൽപനേരം പുറകിൽ നിന്നും ഒച്ചയൊന്നും കേട്ടില്ല…
അരയിലെ പിടുത്തം മുറുകുന്നതും തോളിൽ നനവ് പടരുന്നതും അജയ് അറിഞ്ഞു തൊട്ടടുത്ത നിമിഷം അജയുടെ കവിളിൽ ഹെല്മെറ്റിന് ഇടയിലൂടെ നീതുവിന്റെ ചുണ്ടുകൾ അമർന്നു.

"എന്റെ ചക്കരകുട്ടാ ഉമ്മാ….
ദേ എത്രയും പെട്ടെന്ന് വന്നു പെണ്ണ് ചോദിച്ചു എന്റെ കഴുത്തിൽ താലി കെട്ടിക്കോൾണം…..കേട്ടല്ലോ…"

"ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് തരുവാണേങ്കിൽ ഞാൻ നാളെ തന്നെ വന്നു പെണ്ണ് ചോദിക്കേണ്ടി വരുവട്ടോടി ഉണ്ടക്കണ്ണി."

ചിരിയും കുസൃതിയുമായി അവരുടെ യാത്ര നീണ്ടു…

*******************************

പെണ്ണുകാണൽ സമയത്താണ് നീതുവിന്റെ അമ്മയെയും താഴെ ഉള്ള അനിയത്തിമാരെയും അജയ് കാണുന്നത്.

വാസുകി പറഞ്ഞിരുന്നതുകൊണ്ട് അജയ്ക്കും ഇന്ദിരമ്മയ്ക്കും തന്നാൽ കഴിയുന്ന വിധത്തിൽ നീതുവിന്റെ അമ്മ ആതിഥേയത്വം നൽകി,
ഓടിട്ട ഒരു ഒറ്റനില വീട്….
കരിങ്കല്ല് കെട്ടി ഉണ്ടാക്കിയ പടികൾ കയറി ചെല്ലുന്നത് അവിടെയാണ്, പഴയതാണെങ്കിലും വൃത്തിയിലും ഭംഗിയിലും ഉള്ളൊരു കൊച്ചു വീടാണെന്നു കണ്ടപ്പോഴേ അജയ്ക്ക് മനസ്സിലായി.

പടികയറി വരുന്ന ആളുകളെ കണ്ടതും മുറ്റത്തൂന്നു പാവാടയും ഒരു ടി ഷർട്ടും ധരിച്ച

💬 Comments

View all comments