Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
പെൺകുട്ടി അമ്മച്ചീന്നും നീട്ടി വിളിച്ചു അകത്തേക്ക് ഓടുന്നത് എല്ലാവരും കണ്ടു ചിരിച്ചു.
"ഡി നിയക്കുട്ടി….നീ കാറിക്കൂവുവൊന്നും വേണ്ട…."
അകത്തേക്ക് ഓടിപ്പോയ പെൺകുട്ടിയെ നോക്കി വസൂ ഒച്ചയിട്ടു.
അജയ്‌ക്കും ഇന്ദിരമ്മയ്ക്കും ഒപ്പം പെണ്ണ് കാണൽ ചടങ്ങിന് വാസുകിയും ഗംഗയും മീനാക്ഷിയും ഹരിയും തുമ്പിയും വരെ ഉണ്ടായിരുന്നു.
പരിവാരങ്ങളൾ എല്ലാവരോടും കൂടെ വീട്ടിലേക്ക് എത്തിയവരെ നീതുവിന്റെ അമ്മ വന്നു നിറഞ്ഞ ചിരിയോടെ അകത്തേക്ക് സ്വീകരിച്ചു,
സാധാരണ സാരിയിൽ ഐശ്വര്യം നിറഞ്ഞ മുഖവുമായി ഒരു അമ്മച്ചി, നീതുവിന് അവരുടെ മുഖച്ഛായ തന്നെയാണ്.
അവരുടെ സാരിത്തുമ്പിൽ തൂങ്ങി നേരത്തെ ഓടിപ്പോയ പാവാടക്കാരിയും നിൽപ്പുണ്ടായിരുന്നു.
"ഡി നിയക്കുട്ടി എന്താ നോക്കി നിൽക്കുന്നെ...ഇങ്ങു വാ."
വാസുകി വിളിച്ചതും നിയ ഓടി വന്നു വാസുകിയുടെ അടുത്തെത്തി കൈയിൽ ചുറ്റി ഇരുന്നു,
അവൾക്കായി കരുതിവെച്ച ഡയറി മിൽക്ക് വാസുകി അവളുടെ കയ്യിലേക്ക് കൊടുത്തു.
"നിന്റെ ചേച്ചിയുടെ ഒരുങ്ങൽ കഴിഞ്ഞില്ലെ…"
"അകത്തുണ്ട്….നാൻസിയേച്ചിയുമായി ഗുസ്തിയിൽ ആഹ്."
ഡയറി മിൽകുമായി യുദ്ധം നടത്തുമ്പോഴും നിയയുടെ കണ്ണ് ഇടയ്ക്കിടെ പാളി മീനുവിന്റെ കയ്യിൽ ഇരുന്നു എന്തൊക്കെയോ പറയുന്ന തുമ്പിയുടെ മേലായിരുന്നു.
"തുമ്പിയാടി നിയക്കുട്ടി….നിനക്ക് എടുക്കണോ…"
അവളെ നോക്കി ചോദിച്ചപ്പോൾ അതാഗ്രഹിച്ചിരുന്നപോലെ അവളുടെ കണ്ണുകൾ തിളങ്ങി.
"ഇങ്ങു വായോ നിയക്കുട്ടി…"
അവളെ നോക്കി മീനാക്ഷി വിളിച്ചപ്പോൾ നിയ ചെന്ന് അവളുടെ അടുത്തിരുന്നു,
നിയയുടെ മടിയിലേക്ക് തുമ്പിയെ കിടത്തുമ്പോൾ നിയയുടെ മുഖത്ത് പൂത്തിരി കത്തിയ പോലെ ആയിരുന്നു.
"അമ്മെ ഇത് നീതുവിന്റെ അമ്മ, ആനിയമ്മ,
പിന്നെ ദോ അവിടെ തുമ്പിയേം കളിപ്പിച്ചോണ്ടിരിക്കുന്നത് നീതുവിന്റെ ഏറ്റവും ഇളയത് നിയ, ഇവിടെ വന്നാൽ എന്റെ കൂട്ട് ഇവളാ പ്ലസ് വൺ അല്ലെടി കാന്താരി നീ…"
"ആഹ്മ്…."
തുമ്പിയെ കളിപ്പിക്കുന്നതിനിടയിൽ നിയ മൂളി.
വസൂ തുടർന്നു.
"ഇവളുടെയും നീതുവിന്റെയും ഇടയ്ക്കൊരാൾ കൂടെ ഉണ്ട്,
നാൻസി…..
അവൾ നീതുവിനെ ഒരുക്കുന്ന തിരക്കിൽ ആണെന്ന് തോന്നുന്നു."
എല്ലാവരുടെയും ആദ്യത്തെ ഒരു വെപ്രാളം ഒഴിവാക്കാനായി വാസുകി പരസ്പരം പരിചയപ്പെടുത്തി.
"അവളുടെ ഒരുക്കം കഴിഞ്ഞില്ലെ ആനിയമ്മേ….മതീന്ന് പറ ബാക്കി കല്യാണത്തിനൊരുങ്ങാം."
അതും പറഞ്ഞുകൊണ്ട് ഗംഗ അകത്തേക്ക് കയറിപ്പോയി.
"ആനിക്ക്,, പേടീം ആധീം ഒന്നും വേണ്ടാട്ടോ…
ഇവൻ പോലീസിൽ ആണെങ്കിലും
💬 Comments
View all comments