Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
ഉള്ളു പൊള്ളയാ….നീതുവിന് ഒരു കുഴപ്പോം വരില്ല…
ഇവനൊന്നു കെട്ടിക്കാണാൻ ഞാൻ ഒരുപാട് കൊതിച്ചതാ…
ഇപ്പോഴാ ഒരു സമാധാനം ആയത്.
വസുവും ഗംഗയും മീനുവും എനിക്ക് മക്കൾ തന്നെയാ ഇപ്പൊ അവരുടെ കൂടെ ഒരു മൂന്ന് പേരെ കൂടി കിട്ടി എനിക്ക് അത്രേ ഉള്ളൂ...അല്ലെ നിയ മോളെ."
തന്റെ അടുത്തിരുന്നു തുമ്പിയെ കളിപ്പിച്ചുകൊണ്ടിരുന്ന നിയയുടെ കവിളിൽ തലോടി ഇന്ദിരാമ്മ വാത്സല്യത്തോടെ ചോദിച്ചു,
നീതുവിന്റെ മാസ്റ്റർ പീസായ പാല്പുഞ്ചിരിയാണ് പകരം ഇന്ദിരാമ്മയ്ക്ക് നീയയും കൊടുത്തത്.
"അമ്മേടെ സുന്ദരിക്കുട്ടി ഇങ്ങനെ ചിരിച്ചാൽ ഉടനെ ഒരു ചെക്കനെ കണ്ടുപിടിച്ചു ചേച്ചീടെ കൂടെ തന്നെ കെട്ടിക്കേണ്ടി വരുവല്ലോ...പൊന്നൂസിനെ."
അത് കൂടി കേട്ടതും നിയയുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു.
"നോക്കിയേ ഇച്ചേയി പെണ്ണിന്റെ നാണം."
മീനുവിന്റെ വാക്കു കേട്ട് പിന്നെയും നിയ തലകുനിച്ചു.
"ഒരുപാട് ആഗ്രഹിച്ചിരുന്നതാ ഇന്ദിരേ, നീതുവിനെ നല്ലൊരാളെ കണ്ടുപിടിച്ചു കൈപിടിച്ച് കൊടുക്കണം എന്ന്….ഇപ്പോൾ ഇങ്ങനെ സ്വപ്നത്തിൽപോലും കരുതാത്ത രീതിയിൽ ഇങ്ങനൊരാളും ബന്ധവും എന്റെ മോൾക്ക് കിട്ടുമ്പോൾ കാണാൻ മോൾടെ അപ്പൻ ഇല്ലല്ലോ എന്നൊരു വിഷമം മാത്രേ ഉള്ളൂ…"
വിതുമ്പാൻ തുടങ്ങിയ ആനിയമ്മയെ, അപ്പോഴേക്കും ഇന്ദിരാമ്മ വന്നു ചേർത്ത് പിടിച്ചിരുന്നു.
"ദേ സെന്റിക്കൊക്കെ സമയം തരാം ഇപ്പോൾ ഞങ്ങടെ ഏട്ടൻ, കൊച്ചിനെ ഒന്ന് കണ്ടോട്ടെ…"
അകത്തു നിന്നും വാതിലിനു മറവ് നിന്നിരുന്ന ഇന്ദിരാമ്മയെയും ആനിയമ്മയെയും തള്ളി മാറ്റിക്കൊണ്ട് ഗംഗ പുറത്തെത്തി.
"ഈ പെണ്ണിന്റെ ഒരു കാര്യം."
ഗംഗയുടെ കുറുമ്പിൽ ഇന്ദിരാമ്മ ചിരിച്ചുകൊണ്ട് പറഞ്ഞുപോയി.
അപ്പോഴേക്കും മയിൽ നിറത്തിലുള്ള ശരീരത്തിൽ ചേർത്ത് തയ്ച്ച രീതിയിലുള്ള ചുരിദാറിൽ ഒരു ദേവകന്യയെ പോലെ നാൻസിക്കൊപ്പം നീതു പുറത്തേക്ക് വന്നു.
കയ്യിൽ ഗ്ലാസ്സുകളിൽ നിറച്ച പാനീയങ്ങളും പലഹരങ്ങളുമായി വന്നു ടീപോയിൽ വച്ച് അജയനെ നോക്കി ആരും കാണാതെ കണ്ണിറുക്കിയപ്പോൾ, അറിയാതെയെങ്കിലും അജയ് ഞെട്ടി.
അത്രയും ഭംഗിയിൽ നീതുവിനെ അജയ് പ്രതീക്ഷിച്ചിരുന്നില്ല,
വാലിട്ടെഴുതി കറുപ്പിച്ച പീലിക്കണ്ണും, റൂഷ് തൊടാതെ ചുവന്നിരുന്ന കാവിൾതടവും പുഞ്ചിരിയിൽ പിന്നെയും അഴക് കൂട്ടാൻ എന്നപോലെ വിടരുന്ന നുണക്കുഴിയും തൊട്ടാൽ ചോരപൊടിയും പോലെ ഉള്ള അധരങ്ങളുമായി നീതു നിന്നപ്പോൾ ഏറ്റവും മനോഹരമായ പൂവ് പോലും അവൾക്കു മുന്നിൽ ലജ്ജിച്ചു
💬 Comments
View all comments