0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 982

തല കുനിക്കും എന്ന് അജയ്ക്ക് തോന്നിപ്പോയി.

"ഡാ സ്വപ്നം കണ്ടോണ്ടു നിൽക്കാതെ കൊച്ചിനോട് പോയി സംസാരിക്കട…."

നീതുവിൽ സ്വയം നഷ്ടപ്പെട്ടുപോയ അജയ് ഇന്ദിരാമ്മയുടെ തട്ടിവിളിച്ചുള്ള കളിയാക്കലിൽ ചാടിപിടിച്ചെഴുന്നേറ്റു നീതുവിനൊപ്പം റൂമിൽ കയറി.

"എന്താ പോലീസേ…..ഇതുവരെ കണ്ടട്ടില്ലാത്ത പോലെ നോക്കുന്നേ…."

കള്ളക്കണ്ണുമായി വിരലിലെ നഖവും കടിച്ചു നീതു അജയ് യെ നോക്കി.

"നീ എന്നെ ഒന്ന് നുള്ളിയേടി….ഞാൻ കണ്ടതും കെട്ടാൻ വന്നതുമായ ഒരുത്തി ഇവിടെ എങ്ങാനും ഉണ്ടോ എന്നറിയാന…."

നീതു അടുത്തേക്ക് വന്നു അജയ് യുടെ കയ്യിൽ ഒരു നുള്ളു കൊടുത്തതും.

"യ്യോ…."

"ഹ കിടന്നു കാറാതെ മനുഷ്യ…"

ഒച്ച വച്ച് തുടങ്ങിയ അജയ് യുടെ വായ കൈകൊണ്ട് മൂടി നീതു പറഞ്ഞു.

"ഞാൻ തന്നെയാഡോ ഇച്ഛായാ താൻ കണ്ടതും ഇഷ്ടപ്പെട്ടതും…"

"പക്ഷെ ഇതെന്തൊരു മാറ്റവാടി ഉണ്ടക്കണ്ണി…
എന്തൊരു ഭംഗിയാടി നിന്നെ കാണാൻ…"

"അതുപിന്നെ സ്നേഹിക്കാനും കാത്തിരിക്കാനും ഒക്കെ ഒരാൾ ഉണ്ടാവുമ്പോൾ ഞങ്ങൾ പെണ്ണുങ്ങൾ ഒളിപ്പിച്ചു വെക്കുന്ന സൗന്ദര്യം എല്ലാം പുറത്തു വരുന്നതാ…."

"ഹ്മ്മ് എന്തായാലും നിന്നെ പെട്ടെന്ന് കണ്ടത് എന്റെ ഭാഗ്യം അല്ലേൽ ഏതേലും തെണ്ടികൾ വന്നു കെട്ടികൊണ്ട് പോയെനെ…"

"ആഹ് ഇനി പെട്ടെന്നായിക്കോട്ടെ എനിക്ക് കാത്തു കെട്ടി കിടക്കാനൊന്നും വയ്യെന്റെ ഇച്ഛായോ…"

"നിന്നെ വേണേൽ ഇപ്പോൾ ഞാൻ കൊണ്ട് പോയേക്കാം...ഞാൻ റെഡി."

സംസാരം കഴിഞ്ഞു പുറത്തിറങ്ങിയ നീതുവിനെ അപ്പോഴേക്കും ഇന്ദിരാമ്മ കൈക്കുള്ളിൽ ആക്കിയിരുന്നു.

"ഡാ ചെക്കാ...നിന്റെ തീരുമാനം എന്തായാലും എനിക്ക് വേറൊന്നും നോക്കാനില്ല ഇതാ എന്റെ മരുമോൾ….
ആനി….ഇപ്പോൾ കൊണ്ടുപോണേ അതിനും ഞാൻ തയ്യാറാ…അത്ര ഇഷ്ടമായി എനിക്ക് എന്റെ കൊച്ചിനെ."

കൊതിപിടിച്ച കുട്ടിയുടെ കയ്യിൽ മിട്ടായി കിട്ടിയതുപോലെ ആയിരുന്നു നീതുവിനെ കണ്ടതുമുതൽ ഇന്ദിരാമ്മ, ഒരു നിമിഷം പോലും കയ്യിൽ നിന്ന് വിടാതെ ഇറങ്ങും വരെ ഓരോന്ന് ചോദിച്ചും പറഞ്ഞും ഇന്ദിരാമ്മ മരുമകളെ കൊഞ്ചിക്കുന്നത് കണ്ടു എല്ലാവരും അതിൽ മയങ്ങി ഇരുന്നു.

********************************

ഒരു ക്രിസ്ത്യാനി പെണ്ണിനെ തറവാട്ടമ്മയായി വാഴിക്കുന്നതിൽ എതിർപ്പ് ഈ ആലോചന വന്നപ്പോൾ മുതൽ ഉയർത്തിയിരുന്ന ഇന്ദിരാമ്മയുടെ ആങ്ങളയുടെ വാശിയും ദേഷ്യവും നീതുവിനെയും വീട്ടുകാരെയും അറിയുന്നത് വരെ മാത്രമേ നീണ്ടുള്ളൂ.
നീതുവിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിലൂടെ നിശ്ചയത്തിനെത്തിയ

💬 Comments

View all comments