Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
അമ്മാവൻ ചേരിമാറി ഇപ്പുറത്തെ ആളായത് വേറെ കാര്യം.
ഒരാൾക്ക് വേണ്ടി മറ്റൊരാളുടെ വിശ്വാസം മാറ്റരുത് എന്ന അജയുടെ വാക്കിൽ കല്യാണം അമ്പലത്തിലോ പള്ളിയിലോ വച്ച് വേണ്ടെന്ന തീരുമാനത്തിൽ രജിസ്റ്റർ ഓഫീസിൽ വച്ച് നടത്തി.
കെട്ടും കഴിഞ്ഞു വരുന്ന വഴിക്ക് രണ്ടുപേരും പള്ളിയിലും അമ്പലത്തിലും ഒന്ന് തലകാണിച്ചു, മുകളിലുള്ളവരെ ചാക്കിട്ടു പിടിച്ചു.
കെട്ട് രെജിസ്റ്റർ ഓഫീസിൽ ആയിരുന്നെങ്കിലും, ആങ്ങളയുടെയും പുതിയതായി നാത്തൂൻ സ്ഥാനത്തേക്ക് ചാർജ് എടുത്ത നീതുവിന്റെയും കല്യാണത്തിന് ഏറ്റവും ആഢംഭരമായ രീതിയിൽ റിസപ്ഷൻ വച്ച് തങ്ങളുടെ കല്യാണം ആഘോഷിക്കാൻ കഴിയാതിരുന്ന വിഷമം ഹരിയും പെണ്ണുങ്ങളും തീർത്തു.
രമേട്ടന്റെയും ഹേമേടത്തിയുടെയും നാൻസിയുടെയും നിയയുടെയുമെല്ലാം കയ്യിൽ മാറി മാറി കിടന്നു തുമ്പി ആഘോഷിക്കുമ്പോൾ.
എല്ലായിടത്തും എന്തിനും ഓടി നടന്നു ഭംഗിയാക്കാനുള്ള തിരക്കിൽ ആയിരുന്നു ഗംഗയും മീനുവും ഹരിയും വാസുകിയുമെല്ലാം.
സ്വർഗം പോലെ അലങ്കരിച്ചിരുന്ന സ്റ്റേജിൽ ചുവന്ന ലഹങ്കയിൽ മിന്നി ദേവസൗന്തര്യം പോലെ നീതുവും.
കരിനീല കുർത്തയിൽ രാജപ്രൗഢിയോടെ അജയ് യും അതിഥികളുടെ മുന്നിൽ അസൂയാവഹമായ നിലയിൽ ഒരിക്കലും തങ്ങളുടെ ജീവിതത്തിൽ നടക്കുമെന്ന് വിചാരിച്ചിരുന്ന ഒരു സ്വപ്നം നടന്ന നിർവൃതിയിൽ കൈകോർത്തു പിടിച്ചു നിന്നു.
********************************
"എന്റെ നീതമ്മോ….ഞാൻ തീർന്നെടി…..ഈ പ്രാന്തികളുടെ ഒരു വട്ടു…."
"ദേ മനുഷ്യാ...ന്റെ ചേച്ചിമാരെ പറഞ്ഞാലുണ്ടല്ലോ…."
"പറഞ്ഞാൽ…???!!!"
"കണ്ണിനിട്ട് കുത്തും ഞാൻ….
അല്ല പിന്നെ…."
"ഹ ചുമ്മാ പറഞ്ഞതല്ലെടി കാന്താരി ഞാൻ...അവളുമാരെയൊക്കെ തൊഴണം...ഇല്ലായിരുന്നേൽ നിന്നെ എനിക്ക് കിട്ടുവായിരുന്നോ…."
"ഹ്മ്മ്…..പുണ്യം നിറഞ്ഞതാ എന്റെ ചേച്ചിമാര്…"
"ഡി….ഉണ്ടക്കണ്ണി,...ഞാൻ അവളുമാരെ പൊക്കി പറഞ്ഞതൊന്നും അവിടെപ്പോയി എഴുന്നള്ളിക്കാൻ നിക്കണ്ടട്ടാ……"
"അയ്യേ ഈ ഇച്ഛായന്റെ ഒരു കോംപ്ലക്സ്."
"പോടീ…..പ്രാന്തി…."
കല്യാണത്തിന്റെ സർവകോലാഹലങ്ങളും കെട്ടടങ്ങി മുറിയിൽ ആദ്യ രാത്രിയുടെ യാമങ്ങളിൽ അജയ് യുടെ നെഞ്ചിൽ കിടന്നു പറഞ്ഞു തീരാത്ത കഥകൾ പറയുകയായിരുന്നു നീതു.
എത്രയോ കാലം നെഞ്ച് താങ്ങാൻ കൊതിച്ച ഭാരവും നെഞ്ചിലേറ്റി അവളുടെ ഓരോ കുറുമ്പിനും മറുപടി കൊടുത്തുകൊണ്ട് അജയ് യും ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു.
കല്യാണത്തിനെത്തിയ എല്ലാവരും നീതുവിന്റെ കുടുംബം അടക്കം എല്ലാവരും അന്ന് അജയ് യുടെ വീട്ടിൽ തന്നെയാണ് തങ്ങിയത്.
"ഇച്ഛായാ…."
"ഹ്മ്മ്…"
"ഡോ ഇച്ഛായാ…."
"ഒന്ന് ഉറങ്ങട്ടേടി...നീതമ്മെ…"
"അങ്ങനിപ്പൊ മോൻ ഉറങ്ങണ്ട….
💬 Comments
View all comments