Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
നമ്മുക്ക് ഒരു സ്ഥലം വരെ പോവാ…"
"നീ കണ്ണടച്ച് കിടന്നോ സ്വപ്നത്തിൽ ഞാൻ കൊണ്ടോയിക്കോളാം…….
…….എന്റമ്മേ…..
എന്തുവാഡി നീതുസെ ഇത്…
ദേ നോക്കിയേ നെഞ്ചത്ത് നിന്റെ കൊന്ത്ര പല്ലു മുഴുവൻ പതിഞ്ഞിട്ടുണ്ട്."
"ആഹ് ഞാൻ ആദ്യയോയിട്ടു ഒരു കാര്യം ചോദിച്ചാൽ അത് സാധിക്കണോങ്കിൽ ഞാൻ സ്വപ്നം കണ്ടാൽ മതീന്നു പറഞ്ഞാൽ….ഇതല്ല ഇതിനപ്പുറോം കിട്ടും…"
ചുണ്ടു കൂർപ്പിച്ചു കണ്ണുരുട്ടി നിൽക്കുന്ന നീതുവിനെ കണ്ടതും അജയ് ഒരു നിമിഷം കല്യാണം എന്ന തീരുമാനം പോലും രണ്ടാമതൊരു ചിന്തയ്ക്ക് വിട്ടു.
പിന്നെ വിട്ട വ%$ ആന പിടിച്ചാൽ കിട്ടില്ലല്ലോ...എന്ന ചിന്തയിൽ കുറുമ്പുകുത്തി നെഞ്ചിൽ കിടക്കുന്ന നീതുവിനെ നോക്കി ഇളിച്ചു…
"മോള് പറ….എന്റെ കൊച്ചിന് എവിടെ പോണം…."
മുഖത്തേക്ക് അടർന്നു വീണ മുടിയിഴകൾ കോതിയൊതുക്കി...അവളുടെ കവിളിൽ തലോടി അജയ് ചോദിച്ചു.
"എനിക്കില്ലേ….എനിക്കാ...പാലമരത്തിന്റെ അടുത്ത് പോണം."
അവളുടെ ഉദ്ദേശം വ്യകതമായില്ലെങ്കിലും, ഉദ്ദേശിച്ച സ്ഥലം മനസ്സിലായ അജയ് കണ്ണിൽ
വിരിഞ്ഞ കൗതുകത്തോടെ അവളെ നോക്കി.
"എന്തിനാ ഇപ്പോൾ അങ്ങോട്ട് പോവുന്നെ നീതു…."
"ആഹ് എനിക്ക് പോണോന്നു തോന്നി കൊണ്ടോവാൻ പിന്നെ ഞാൻ വേറെ ആരേലും വിളിക്കണോ…"
കുറച്ചു നേരം മുൻപ് തന്റെ നെഞ്ചിൽ കടി കിട്ടും മുൻപ് കണ്ട അതേ ഭാവത്തിൽ മുകളിൽ കിടക്കുന്ന നീതുവിനെ കണ്ടതും, അജയ് യുടെ നെഞ്ചിലെ അവളുടെ പല്ലു പതിഞ്ഞ പാടിൽ ഒരു വിറ കയറി ഇറങ്ങി പോയി.
"ഇപ്പോൾ രാത്രി ആയില്ലേ നീതുസേ….ഈ സമയം അങ്ങോട്ടൊക്കെ ചെന്നാൽ….വല്ലോരും കണ്ടാൽ നമുക്ക് പ്രാന്താണെന്നു പറയും….
നാളെ പോയാൽ പോരെ…"
"എന്നെ ഇപ്പൊ കൊണ്ടോയില്ലെങ്കിൽ,....ഞാൻ ഒറ്റയ്ക്ക് പോവും….
അന്ന് കേട്ടപ്പോൾ തൊട്ടു ഞാൻ ഉറപ്പിച്ചതാ, ഇച്ഛായൻ കെട്ടിയ താലിയുമായി, ആദിയെ പോയി കാണാണോന്നു, ഇനി ഇച്ഛായനെ ഒറ്റയ്ക്കാക്കി വിടില്ലെന്ന് ആദിയോട് പറയണോന്നു…
എനിക്ക് പോണം ഇച്ഛായാ…"
അവളുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ നോക്കിയ അജയ്ക്ക് നിരാശപ്പെടുത്താൻ തോന്നിയില്ല. പ്രായക്കുറവുള്ള ഒരു പെൺകുട്ടിയെ കൂടെ സഖിയായി കൂട്ടുമ്പോൾ അവളുടെ പക്വതയില്ലാത്ത ചില കുറുമ്പുകളും പിടിവാശികളും സഹിച്ചു കൊടുക്കേണ്ടി വരും എന്ന് അജയ് മനസ്സിൽ കണക്ക് കൂട്ടിയിരുന്നു..
എന്നാൽ നീതുവിലെ കുറുമ്പിലും പിടിവാശിയിലും എല്ലാം എവിടെയോ
💬 Comments
View all comments