0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 952

എന്നെപോലെ പാവങ്ങളെ വണ്ടിയിൽ കയറ്റി സ്ഥലത്തെത്തിക്കലാണോ പുതിയ പണി…."

വണ്ടിയിലിരുന്ന അജയ യെ ഒന്ന് കളിയാക്കികൊണ്ട് അവൾ പറഞ്ഞു….

"ഉവ്വ്…..അങ്ങനെ കണ്ടവരെയൊന്നും കൊണ്ട് പോവില്ല….എനിക്ക് തോന്നുന്നവരെയൊക്കെ കൊണ്ടുപോവും…..എന്തേ….കുഴപ്പമുണ്ടോ….
നിന്ന് തിരിഞ്ഞു കളിക്കാതെ വണ്ടിയിൽ കേറടി…."

ബുള്ളറ്റ് ഒന്ന് ഇരപ്പിച്ചുകൊണ്ട് അജയ് മുരണ്ടു…

"ഹോ ഇനി അത് പിടിച്ചു തിരിച്ചൊടിക്കണ്ടാ…..
ഇന്ന് എന്റെ ആക്ടിവ പഞ്ചർ ആയോണ്ട് നടന്നു പോണോല്ലോ ന്നു കരുതി ഇരിക്കുവാരുന്നു….പോലീസ് ഇപ്പോൾ എവിടുന്നാ വന്നു ചാടിയെ…"

"ആഹ് ചാടേണ്ടി വന്നൂ…."

ഒരു ദീർഘ നിശ്വാസത്തോടെ അജയ് പറഞ്ഞു.

സ്റ്റോപ്പിനടുത്തെത്തിയപ്പോൾ അവൾ നോക്കി വന്ന വിഷ്ണു ബസ് കിടക്കുന്നതുകണ്ടു.

"ഇവിടെ മതി പോലീസെ….ഭാഗ്യത്തിന് ബസ് പോയിട്ടില്ല…"

അജയുടെ തോളിൽ തട്ടി നീതു പറഞ്ഞു.

"അടങ്ങിയിരി പെണ്ണെ നീ ഇന്ന് ഷോറൂമിലേക്ക് പോണില്ല…"

"ദേ...എന്താ മോന്റെ ഉദ്ദേശം….എനിക്ക് ഇന്ന് അവിടെ എത്തിയെ പറ്റൂ സ്റ്റോക്ക് വരുന്നതാ വസൂ ചേച്ചി എന്നോട് പ്രേത്യേകം പറഞ്ഞതാ…"

"ദുരുദേശോന്നുമില്ല…..നിന്നോട് കുറച്ചു സംസാരിക്കണം…..
നിന്റെ ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ കുരുപ്പിനെ ഇന്ന് ഞാൻ കൊണ്ട് പോവുവാണെന്...അവള് സമ്മതിച്ചിട്ടുമുണ്ട്, അതുകൊണ്ട് മോള് അവിടെ അടങ്ങിയിരി…."

"എന്ത് കാര്യം….പറ…???"

"ഇപ്പോഴിവിടെ വച്ചല്ല കുറച്ചൊന്നു ക്ഷെമിക്കെടി നീതാമ്മോ…"

ബുള്ളറ്റിൽ കാറ്റിനെ കീറിമുറിച്ചുകൊണ്ട് ആഹ് യാത്ര തുടർന്നപ്പോൾ നീതു അല്പം പഴയതല്ലാത്ത ഒരു ഓർമയിലേക്ക് ചാഞ്ഞു….
********************************

"ഡി നീതു നിന്നെ കാണാൻ രണ്ടു പേര് വന്നിരിക്കുന്നു…"

ചായക്കുള്ള വെള്ളം വെച്ചിട്ട് മുഖവും കഴുകികൊണ്ട് നിന്ന നീതുവിനോട് വിനീറ്റ പറഞ്ഞു.
വിനീറ്റയും നീതുവും രേഷ്മയും, അഞ്ചിതയും ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസം, വിനീറ്റ ഒരു പ്രൈവറ്റ് ബാങ്കിൽ വർക്ക് ചെയ്യുകയാണ്, രേഷ്മയും അഞ്ചിതയും നീതുവിനൊപ്പം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നവരും,
ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉള്ളതുകൊണ്ട് രേഷ്മയും അഞ്ചിതയും ഇതുവരെ എത്തിയിരുന്നില്ല,

"ആരാ വിനീ…"

"എനിക്കറിയില്ല കാറിലാ വന്നത് ഒരു ചേച്ചിയും ചേട്ടനും, നീ ഉണ്ടോന്നു ചോദിച്ചു…."

"ശെരി….നീ ഈ ചായ ഒന്ന് നോക്ക്.."

"ആഹ്…."

"ഡി സ്വപ്നം കണ്ടു നിൽക്കരുത്…"

"ഇല്ലടി…"

വാതിലിൽ തൂക്കിയിരുന്ന തോർത്തിൽ മുഖവും കയ്യും തുടച്ചു ഹാളിലേക്ക് കയറി വന്ന നീതു അവിടെ കസേരയിൽ

💬 Comments

View all comments