0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 952

ഇരുന്നിരുന്ന ആളുകളെ കണ്ടൊന്നു പകച്ചു, എന്നാൽ അതിവേഗം ആഹ് പകപ്പ് ഉള്ളിൽ മറച്ചുകൊണ്ട്
വേഗം അവൾ മുഖത്ത് പുഞ്ചിരി വരുത്തി അങ്ങോട്ടേക്ക് ചെന്നു.

"ചേച്ചിയും ഹരിയും മാത്രേ ഉള്ളോ...മീനാക്ഷിയേം കൂടി കൊണ്ട് വരാമായിരുന്നു…"

"അപ്പോൾ നിനക്ക് ഞങ്ങളെ ഓര്മ ഉണ്ടല്ലേടി...അവൾ അങ്ങോട്ടൊന്നു വന്നിട്ട് നാളുകളായി, എന്നെ ഒന്നു വിളിച്ചിട്ടെത്ര കാലമായി….ഹോസ്പിറ്റലിൽ നിന്നും നീ നിർത്തി പൊന്നൂന്നു വല്ലോരും പറഞ്ഞാ ഞാൻ അറിയുന്നെ...ഇത്രേം ഒക്കെ ഉണ്ടായിട്ടും നീ എന്നോട് പറഞ്ഞില്ല...അതിനും മാത്രം ഞങ്ങളെ ഒക്കെ അകറ്റാൻ ഞാനും ഗംഗയുമൊക്കെ എന്ത് കുറ്റാ ചെയ്തേ…"

ആർത്തലച്ചു പറഞ്ഞു തുടങ്ങി അവസാനം വിതുമ്പി പോയ വാസുകിയെ ഹരി അവനോടു ചേർത്ത് പിടിച്ചു.

"എന്തായിത് വസൂ ഇതിനാണോ നമ്മൾ ഇപ്പോൾ ഇവിടെ വന്നത്…"

"അല്ല ഹരി ഇവളെ ഞാനോ ഗംഗയോ ഇതുവരെ വേറെ കണ്ടിട്ടില്ല...എന്നിട്ടും…"

വീണ്ടും പറയാനാകാതെ വാസുകി വിങ്ങിപൊട്ടുന്നത് കണ്ടതും നീതു ഓടി ചെന്ന് വാസുകിയുടെ മുഖം പൊക്കി കെട്ടിപ്പിടിച്ചു.

"എന്റെ ചേച്ചിപ്പെണ്ണ് കരയല്ലേ...സത്യോയിട്ടും ഞാൻ മനസ്സിൽ ഒന്നും കരുതീട്ടില്ല…."

"നീതു നിന്നെ അലട്ടുന്നത് എന്താണെന്ന് എനിക്കറിയാം...നീ എത്ര കഷ്ടപ്പെട്ട് മറച്ചുപിടിച്ചിട്ടും അത് ഞാൻ കണ്ടു…….
ഒരു എട്ട് പത്തു വര്ഷം പുറകോട്ടു പോവേണ്ടി വന്നു എനിക്കതൊന്നു മനസിലാക്കാൻ…"

ഹരിയുടെ വാക്ക് കേട്ട നീതു ഒന്ന് ഞെട്ടി…

"ഹരി അത്…"

വാസുകിയെ കെട്ടിപ്പിടിച്ചു വാക്കുകൾക്ക് പരതാൻ കഷ്ടപ്പെടുന്ന നീതുവിനെ കൈ ഉയർത്തി ഹരി വിലക്കിയപ്പോൾ നീതു മിണ്ടാതെ നിന്നു.

"അന്ന് ഞാൻ എന്റെ പെണ്ണിന്റെ മാനത്തിന് വേണ്ടി ചെയ്ത പ്രവർത്തിയിൽ എനിക്ക് നഷ്ടപെട്ടത് വെറും എട്ടു വർഷങ്ങൾ ആയിരുന്നു.
പകരം നിനക്ക് പോയത് നിന്റെ വീട്ടിലെ ഒരേയൊരു ആൺതുണ ആയിരുന്നു അല്ലെ…"

ഹരിയുടെ വാക്കുകളിൽ ഉലഞ്ഞുപോയ നീതു പതിയെ വാസുകിയോടൊപ്പം കസേരയിലേക്കിരുന്നു.

"നീ എന്നെ കാണുമ്പോൾ ഉള്ള ഭാവമാറ്റം ഞാൻ ശ്രെദ്ധിച്ചിരുന്നു നീതു, എനിക്ക് അത് മനസിലാക്കാൻ ഒന്ന് ചുറ്റേണ്ടി വന്നു എന്ന് മാത്രം.
ജോബി നിന്റെ ചേട്ടൻ ആയിരുന്നല്ലേ…"

ഹരിയുടെ ചോദ്യത്തിൽ ഒളിപ്പിച്ചു പിടിച്ചതെല്ലാം പുറത്തായ നീതു തളർന്നു വസുവിനെ ചാരി ഇരുന്നു.

"എന്റെ തിളപ്പിൽ എന്റെ പെണ്ണിന്റെ മാനം കാക്കാൻ

💬 Comments

View all comments