Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
ആദ്യമായി ഒരു ജീവൻ എടുത്തപ്പോൾ അവിടെ നീയടക്കമുള്ള മൂന്ന് പേരുടെ ജീവിതത്തിനെ കുറിച്ച് ഞാൻ ഓർത്തിരുന്നില്ല,...ഞാൻ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതാവും ശെരി…ഒന്നു ക്ഷെമ ചോദിക്കാൻ പോലും എനിക്ക് അർഹതയില്ലല്ലോ നീതു…"
കൈകൾ കൂപ്പി നിന്നു നീതുവിനോട് കുറ്റം ഏറ്റു പറഞ്ഞുകൊണ്ടിരുന്ന ഹരിയുടെ ശബ്ദം ഇടറിയതും നീതു പാഞ്ഞു വന്നു ഹരിയുടെ കയ്യിൽ പിടിച്ചു കരഞ്ഞു.
"വേണ്ട….ഹരി ചെയ്തത് തന്നെയാ ശെരി….ഇല്ലെങ്കിൽ ഹരിയുടെ സ്ഥാനത് ഞാൻ ആവുമായിരുന്നു...ഹരി എന്നോട് മാപ്പ് പറയേണ്ട,
അറിയാതെ ആണെങ്കിലും ഹരി ചെയ്തത് ഒരു വലിയ ശെരിയാണ്.
ഞാനാണ് ഹരിയോട് നന്ദി പറയേണ്ടത്…."
കയ്യിൽ കെട്ടിപ്പിടിച്ചു നീതു പറഞ്ഞ വാക്കുകൾ കേട്ട് ഹരിയും വാസുകിയും പകച്ചു പോയിരുന്നു..
"എന്താ മോളെ നീ പറേണേ…."
വാസുകി വന്നു നീതുവിനെ നെഞ്ചിലേക്ക് ചേർത്ത് അമർത്തിക്കൊണ്ട് സമാധാനിപ്പിച്ചു…
"അവനു ഞങ്ങളും വെറും പെണ്ണുങ്ങളായി മാറി തുടങ്ങുവായിരുന്നു ചേച്ചീ… അവനെ സംബന്ധിച്ച് വെറും പെൺ ശരീരങ്ങൾ...പേടിച്ചാണ് ഓരോ നിമിഷവും അവനുള്ള കൂരയ്ക്ക് കീഴെ ഞാനും അമ്മയും അനിയത്തിമാരും കഴിഞ്ഞത്…
ഒരു ദിവസം അവനെ ഒരാൾ കൊന്നു എന്ന് കേട്ടപ്പോൾ
ഇനിയെങ്കിലും എനിക്കും എന്റെ മക്കൾക്കും ഇരുട്ടിൽ മേലെ ഉരയുന്ന കൈകളുടെ പേടി ഇല്ലാതെ ഉറങ്ങാല്ലോ എന്ന് അമ്മ പറയണെങ്കിൽ ചേച്ചിക്ക് ഊഹിക്കാല്ലോ ഞങ്ങൾ എത്ര അനുഭവിച്ചിട്ടുണ്ടെന്ന്….
ആശ്വാസം ആയിരുന്നു ഞങ്ങൾക്ക് ….പക്ഷെ പിന്നീടും ചതിക്കാൻ വേറെ ഒരുത്തൻ വന്നു...കിട്ടാത്ത സ്നേഹവും കരുതലും പുറത്തൂന്നു കിട്ടിയപ്പോൾ വിശ്വസിച്ചു പോയി….കഴിയുന്നതെല്ലാം കൊടുത്തു വേണ്ടതെല്ലാം കിട്ടിയപ്പോൾ പിന്നെ അവനും മടുത്തു...ഇന്നത്തെ നീതുവിലേക്കുള്ള യാത്ര അവിടുന്ന് തുടങ്ങി…"
പതിഞ്ഞു ഇടറിയ ശബ്ദത്തിൽ തുടങ്ങിയ നീതു പറഞ്ഞു തീരുമ്പോൾ അവളുടെ ശബ്ദത്തിന് ഇതുവരെ ഇല്ലാത്ത ഉറപ്പ് കൈ വന്നിരുന്നു..
"ഹരിയേട്ടനെ അന്ന് ചേച്ചിയുടെ വീട്ടിൽ കണ്ടപ്പോൾ പെട്ടെന്ന് മറന്നു തുടങ്ങിയതെല്ലാം വീണ്ടും ഓര്മ വന്നു...ആകെ ഒരു വീർപ്പ് മുട്ടൽ നില്ക്കാൻ തോന്നിയില്ല പിന്നീട് കാണുമ്പോഴെല്ലാം അത് തന്നെ എന്നെ വേട്ടയാടികൊണ്ടിരുന്നു അതോണ്ടാ ഞാൻ പിന്നെ അങ്ങോട്ടേക്ക് വരാതിരുന്നത്."
"ഇത്രയൊക്കെ ഉണ്ടായിട്ടും ഇതെല്ലാം നീ മനസ്സിൽ വച്ച് നടന്നതിന് നിന്റെ കരണം നോക്കി ഒന്ന് തരുവാ വേണ്ടത്...ഞാൻ ഉണ്ടായിരുന്നല്ലോ എന്നും
💬 Comments
View all comments