Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
ഒരു വിളിക്കപ്പുറം...സ്വന്തം അനിയത്തിയെ പോലെ അല്ലെ കണ്ടിട്ടുള്ളു...എന്നിട്ടും നീ…."
വാസുകി വീണ്ടും വിങ്ങിപൊട്ടിയപ്പോൾ...നീതു കെട്ടിപ്പിടിച്ചു അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു.
"ഇളയതുങ്ങൾ രണ്ടെണ്ണം കോളേജിലും സ്കൂളിലും പോവുന്നത് ചേച്ചി ഉള്ളോണ്ടല്ലേ…എനിക്ക് സ്വന്തമായിട്ടൊന്നു നിക്കണോന്നു തോന്നി,...ഉമ്മൻ ഡോക്ടർ അങ്ങനെ ഒരു വഴി മുന്നോട്ടു നീക്കിയപ്പോൾ…. എനിക്കിനിയെന്ത് നഷ്ടപ്പെടാനാ ചേച്ചി എനിക്ക് നടന്നതൊന്നും എന്റെ കൊച്ചുങ്ങൾക്ക് വരരുത് എന്നെ ഉണ്ടായിരുന്നുള്ളു...പക്ഷെ അങ്ങേരെ പെട്ടെന്ന് മോളിലേക്ക് കെട്ടിയെടുക്കൂന്നു ഞാൻ വിചാരിച്ചോ…"
"ഇനിയൊന്നും പറയണ്ട ഒരിടത്തും നീ പോണില്ല...നിന്നെ ഇനി ആരുടേലും മുന്നിൽ തുണി ഉരിയാൻ നിർത്തിയാൽ ഞാൻ പിന്നെ നിന്റെ ചേച്ചിയാണെന്നു പറയാൻ പോലും അവകാശം ഇല്ലാത്തവളായി പോവും...അതോണ്ട് നാളെ രാവിലെ ജ്വല്ലറിയിൽ എത്തിക്കോൾണം….
പഠിച്ചതെ ചെയ്യൂ എന്ന് നിർബന്ധോന്നും ഇല്ലല്ലോ...ഇനി ഉണ്ടെലും സാരമില്ല നീ ഞാൻ പറയുന്ന പണി എടുത്തു ഇനി ജീവിച്ചാൽ മതി കേട്ടോടി…"
വാസുകിയുടെ വാത്സല്യത്തോടെ ഉള്ള കടുംപിടുതത്തിൽ എല്ലാം സമ്മതിക്കാനെ നീതുവിന് കഴിഞ്ഞുള്ളു…
"പിന്നെ മറ്റന്നാൾ ഒരു വിശേഷമുണ്ട്…"
"എന്താ…"
വാസുകി നിന്ന് നാണിക്കുന്നത് കണ്ടപ്പോൾ ഹരി അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
"ഇവളെയും ഇവളുടെ അനിയത്തിയെയും കൂടാതെ മീനുവിനെയും ഞാൻ അങ്ങ് സുമംഗലി ആക്കാൻ തീരുമാനിച്ചു...അത് പറയാനും കൂടിയ വന്നേ… നിന്നോടതു പറയാനുള്ള നാണമാണ് എന്റെ തടിച്ചിക്ക്…"
ഹരിയുടെ നെഞ്ചിൽ ചാരി തുടുത്തു ചുവന്ന കവിളുകളുമായി നിൽക്കുന്ന വാസുകിയെ കണ്ടതും നീതു ചിരിച്ചുകൊണ്ട് വാസുകിയുടെ രണ്ടു കവിളുകളും വേദനിപ്പിക്കാതെ പിടിച്ചു വലിച്ചു….
"ഇത്രയും വലിയ ഹാപ്പി ന്യൂസ് പറയാനാണോടി ചേച്ചിക്കുട്ടി...ഇത്ര നാണം…"
"പോടീ….ബാ ഹരി ഇവൾ അല്ലേൽ ഇനിയും എന്നെ കളിയാക്കും…"
"അയ്യോ ഞാൻ ഒന്നും പറയുന്നില്ല….ഗംഗേച്ചി വന്നില്ലേ.."
"അവള് തുമ്പിയുടെ ഒപ്പം ഇരിപ്പാണ് യാത്രകൾ അധികം വേണ്ടന്ന് ഇന്ദിരാമ്മയുടെ ഉത്തരവുണ്ട്...ഇത് പിന്നെ വന്നല്ലേ പറ്റൂ…..
…….അപ്പോൾ എത്തിക്കോൾണം അറിയാലോ ഞങ്ങൾക്ക് പറയാനും വരാനും അധികം ആരുമില്ല…"
"ദേ ചേച്ചികുട്ടിയുടെ സെന്റി കാണാനൊന്നും ഇവിടെ ആരൂല്ല വേണേൽ അടുക്കളയിൽ ചായ ഇടുന്ന വിനീറ്റയെ വിളിക്കാം…"
"പോടീ പ്രാന്തി….
….അധികം ഇളിക്കയൊന്നും വേണ്ട...നിന്നെ ഗംഗ കാണാൻ ഇരിപ്പുണ്ട് അവൾടെ കയ്യിൽ കിട്ടട്ടെ മോളെ അപ്പോൾ ഈ ഇളി ഒന്ന്
💬 Comments
View all comments