0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 957

കാണണം…"

നീതുവിന്റെ മുമ്പിൽ നിന്ന് ചൂളിയ വസൂ എപ്പോഴത്തെയും പോലെ ഗംഗയെ മുന്നിലേക്ക് കരു നീക്കി കൊടുത്തു.

"ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ നീതു...കാര്യങ്ങൾ ഒക്കെ ഇനി പറയണ്ടല്ലോ...നാളെ വസൂ പറഞ്ഞതുപോലെ ജ്വല്ലറിയിലേക്ക് പോര്...മറ്റന്നാൾ വീട്ടിലേക്ക് എത്തിയെക്കണം…
ഇനി നിന്റെ കാര്യങ്ങളൊക്കെ നിന്റെ ചേച്ചിമാരു നോക്കിക്കോളും…"

"അയ്യോ ഇറങ്ങുവായോ...എങ്കിൽ ഈ ചായ കുടിച്ചിട്ട് പോവാം…"

അടുക്കളയിൽ നിന്നും ട്രേയിൽ ചായയുമായി വിനീറ്റ എത്തിയിരുന്നു.

"വേറാരെയും പുറത്തേക്ക് കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തെ ഉള്ളൂ….നീ മാത്രേ ഉള്ളോ വിനീ."

"നിങ്ങളു ചേച്ചിടേം അനിയത്തീടേം കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞിട്ട് ചായേം കൊണ്ട് വരാന്നു കരുതി ഇരുന്നതാ...ബാക്കി രണ്ടുപേരും ഡ്യൂട്ടി കഴിഞ്ഞു എത്തിയിട്ടില്ല…"

ചായ എല്ലാവര്ക്കും നീട്ടിക്കൊണ്ട് വിനീറ്റ പറഞ്ഞു.

ചായകുടി കഴിഞ്ഞു നീതുവിനെ ഒന്നൂടെ കെട്ടിപ്പിടിച്ചു യാത്ര ചോദിച്ചിട്ടാണ് വാസുകിയും ഹരിയും പോയത്.

"ഒന്ന് കുലുക്കാതെ പയ്യെ കൊണ്ടുപോ മനുഷ്യാ….പ്പോ തെറിച്ചു പോയേനെ…"

ഓർമകളുടെ ഇടയിൽ നിന്നും ഒരു ഇന്റർവെൽ എന്നോണം നീതു പുറത്തേക്ക് വന്നത് ബുള്ളറ്റ് ഒരു ഗട്ടറിൽ ചാടിയപ്പോഴാണ്.

"ആഹ് തെറിച്ചു പോവണ്ടേൽ വേണേലൊന്നു ചുറ്റിപ്പിടിച്ചിരുന്നോ…."

ഉള്ളിലൊളിപ്പിച്ച കള്ളചിരിയോടെ അജയ് പറഞ്ഞു.

"അയ്യട ഏമാന്റെ പൂതി കൊള്ളാല്ലോ...അങ്ങനെ ഇപ്പോൾ സുഗിക്കണ്ട…"

പറഞ്ഞെങ്കിലും കുറച്ചൂടെ ചേർന്ന് തോളിൽ കൂടെ കൈ വെച്ച് നീതു അല്പം ചേർന്ന് ഇരുന്നു.

"അധികം ഇളിക്കയൊന്നും വേണ്ട ഇനി മനഃപൂർവ്വം എന്നെ തെറിപ്പിച്ചാലോ ന്നു പേടിച്ചിട്ടാ…"

മിററിലൂടെ അജയുടെ മുഖത്തെ ചിരി കണ്ടൊന്നു ചൂളിയ നീതു ചമ്മൽ മറക്കാനെന്നോണം പറഞ്ഞിട്ട് ചുണ്ടുകോട്ടി…

വീണ്ടും ഓർമകളിലേക്ക് അജയ് യെ ആദ്യമായി കണ്ട ദിവസത്തെകുറിച്ചു.

കല്യാണ ദിവസം …
രാവിലെ ഹരിയുടെയും അവളുടെ ചേച്ചിമാരുടെയും വീട്ടിലേക്ക് പതിവുപോലെ ചാടിക്കേറി ചെന്നപ്പോളാണ് സോഫയിൽ ഇരുന്ന അജയ് യെ നീതുവും, നീതുവിനെ അജയ് യും ആദ്യമായി കണ്ടത്,
ചേച്ചീന്നും വിളിച്ചോണ്ട് ഓടിക്കയറിയ നീതുവിനെ കുഴപ്പിച്ചു തുറിച്ചു നോക്കിയ നോട്ടം ഓര്മ വന്നതും നീതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.

"ആരാ….എങ്ങോട്ടാ ഈ ഓടി കേറിപോണേ…"

പതിവ് ഗൗരവത്തിൽ ആണ് അജയ് ചോദിച്ചത്.

"താൻ ആരാ…??
ഞാൻ ഇവിടുത്തെയാ…"

ചോദ്യം ഒട്ടും

💬 Comments

View all comments