Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
പിടിക്കാതിരുന്ന നീതു തിരിച്ചും അതേ തരത്തിൽ ആണ് മറുപടി നൽകിയത്
"ഇവിടുത്തെയോ...ഏതു വകയിൽ, ഞാൻ കണ്ടിട്ടില്ലല്ലോ…"
ഗൗരവം വിടാതെ അജയ് യുടെ അടുത്ത ചോദ്യം വന്നതും നീതുവിന് വിറഞ്ഞു തുടങ്ങി.
"തന്നെ ഞാനും കണ്ടിട്ടില്ലല്ലോ….താൻ ആദ്യം എവിടുത്തയാന്ന് പറ.."
"ദേ പെണ്ണെ വെറുതെ കേറി താൻ എന്നൊക്കെ വിളിക്കാൻ നിക്കല്ലേ...ഞാൻ ഹരിയുടെ ഏട്ടനാ…"
"ഓഹോ...എങ്കിൽ ഞാൻ വാസുകിയുടെയും ഗംഗയുടെയും അനിയത്തിയാ പോരെ…"
"ഇങ്ങനൊരു അനിയത്തിയുള്ള കാര്യം എനിക്കറിയില്ലല്ലോ…"
"ഇപ്പോൾ അറിഞ്ഞില്ലേ അത് മതി…
ചേച്ചീ…….."
മുഖം കോട്ടികൊണ്ട് നീതു അകത്തേക്ക് നോക്കി വീണ്ടും വിളിച്ചു.
"ഹ വിളിച്ചു കൂവാതെടി…അവളുമാര് അപ്പുറെ ഉണ്ട്...ചെവിതല കേൾപ്പിക്കുകേലല്ലോ…"
"ഇയാളന്നാലങ്ങോട്ടു വല്ലം മാറിയിരിക്ക്, അല്ല പിന്നെ, വന്നപ്പോൾ തൊട്ടു തുടങ്ങീതാണല്ലോ…"
ഈർഷയോടെ നീതു മുഖം വെട്ടിച്ചു അകത്തേക്ക് നോക്കി..പിന്നെയും വിളിച്ചു.
അജയ് സോഫയിൽ നിന്ന് എണീക്കാൻ തുടങ്ങിയതും അകത്തു നിന്ന് ഗംഗ ഇറങ്ങി വന്നു.
"ഡി നീതുസേ…."
ഓടി വന്നു നീതുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഗംഗ തന്റെ സന്തോഷം മുഴുവൻ പ്രകടിപ്പിച്ചു.
"അയ്യോ ന്റെ അമ്മച്ചിപ്പെണ്ണു ഇതെവിടെപോയി കിടക്കുവായിരുന്നു…"
ഗംഗയുടെ കവിളിൽ കുത്തി നീതു കുറുമ്പ് കാട്ടി…
"തടിച്ചല്ലോടി ചേച്ചികുട്ടി നീ…"
"അയ്യട അതൊക്കെ അങ്ങ് മാറിക്കോളും...നീ വാ അവിടെ ഇച്ചേയീം മീനൂട്ടിയുമൊക്കെ ഡ്രെസ്സിങ്ങിൽ ആഹ് നീയും വാ ഉടുപ്പിക്കാൻ ഒന്നാമതെ ആളില്ല…"
"ആദ്യം പൊടിക്കുപ്പിയെ കാണാട്ടെ….ന്നിട്ട് നല്ല സുന്ദരിയായിട്ടു മൂന്ന് പേരെയും ഉടുപ്പിച്ചു തരാട്ടോ…"
"അവളകത്തുണ്ട് വാ…."
നീതുവിന്റെ കൈയും വലിച്ചുകൊണ്ട് അകത്തേക്ക് പോകും വഴി ഗംഗ പറഞ്ഞുകൊണ്ടിരുന്നു.
സോഫയിൽ ഇരുന്ന അജയ് യെ കുറച്ചു പുച്ഛം കലർത്തി മുഖം വെട്ടിച്ചു പോവും വഴി നീതു നോക്കി.
കണ്ടോടോ ഈ വീട്ടിൽ എന്റെ പിടി എന്ന ഭാവത്തിൽ…
തിരിച്ചും ഒരു പുച്ഛം ആയിരുന്നു അവിടുന്നുള്ള മറുപടി.
"കുഞ്ഞുസെ….നോക്കിയേ ആരാന്നു നോക്കിയേ...ചേച്ചി….
കുഞ്ഞുസിനെ കാണാൻ വന്നതാ…"
കട്ടിലിൽ കിടന്നു വാസുകിയെയും മീനുവിനെയും മാറി മാറി നോക്കുവായിരുന്ന തുമ്പിയെ കയ്യിൽ എടുത്തുപൊക്കി നീതു കണ്ടപാടെ കൊഞ്ചിച്ചു.
"ചേച്ചിയോ ഏതു വകയിലാടി ചെറിയമ്മേ നീ അവളുടെ ചേച്ചി ആവുന്നെ…"
നീതുവിന്റെ ഇടുപ്പിലൊന്നു നുള്ളി ഗംഗ പറഞ്ഞതും നാവു നീട്ടി
💬 Comments
View all comments