Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
ഗംഗയെ കളിയാക്കികൊണ്ട് നീതു തുമ്പിയോട് പറഞ്ഞു.
"ന്റെ കുഞ്ഞൂസ്അതൊന്നും കേൾക്കണ്ടട്ടോ...നിന്റെ അമ്മമാർക്ക് കുശുമ്പാ...കുഞ്ഞുസെ…"
"അതൊക്കെ പോട്ടെ എന്തായിരുന്നു പുറത്തു മുൻപൊരു ഒചേം ബഹളോം ഒക്കെ.."
"ആഹ് അത് പറഞ്ഞപ്പോഴാ…..
അതാരാ ചേച്ചി ഹാളിൽ ഇരുന്ന മൊരടൻ…"
"ആര് അജയേട്ടനോ…."
"ആഹ് പേരൊന്നും എനിക്കറിയില്ല…."
ചിറി കോട്ടികൊണ്ട് നീതു പറഞ്ഞു.
"അത് ഇന്ദിരാമ്മേടെ മോനാ...ഹരീടെ ഏട്ടൻ പിന്നെ ഞങ്ങടെ ആങ്ങള…"
"ഉവ്വ എന്തൊരു ജാഡയാ….
ഇരിപ്പ് കണ്ടപ്പോൾ ഒറ്റ കുത്തു കൊടുക്കാനാ തോന്നിയെ…"
കുഞ്ഞിനെ കയ്യിൽ ഇട്ടു ആട്ടി,
കെട്ടി വീർപ്പിച്ച മുഖവുമായാണ് നീതു പറഞ്ഞത്.
"എന്റെ നീതുസേ അങ്ങേര് പോലീസിലാടി….പൊട്ടിക്കാളി…"
ഗംഗ പറഞ്ഞതും നീതു കട്ടിലിലേക്കിരുന്നു പോയിരുന്നു…
ഇത്രയും നേരം അതെല്ലാം കെട്ടുകൊണ്ടിരുന്ന മീനാക്ഷിയും വാസുകിയും കൂടെ അവളുടെ ഭാവം കണ്ടുകൊണ്ട് പൊട്ടിച്ചിരിച്ചതും നീതുവിന്റെ മുഖം വീണ്ടും ഒരു കൊട്ടയായി…
"രണ്ടും എന്നെ കളിയാക്കുവൊന്നും വേണ്ട….പിന്നെ പോലീസിൽ ആണെങ്കിൽ എനിക്കെന്താ.."
തന്നെ കളിയാക്കി ചിരിക്കുന്ന പെൺപടയെ പാടെ അവഗണിച്ചുകൊണ്ട് നീതു സ്വയം ധൈര്യത്തിന്റെ ഒരു മുഖാവരണം എടുത്തണിഞ്ഞു….
"ദേ എന്നെ ഇനിയും കളിയാക്കിയാൽ മൂന്നിനെയും ഒരുക്കാൻ വേറെ ആരേയേലും കൊണ്ട് വരേണ്ടി വരും കേട്ടല്ലോ…."
"അയ്യോ പിണങ്ങല്ലേ നീതുസേ ഞങ്ങൾ ചുമ്മാ പറഞ്ഞേല്ലേ…..ഇനി അങ്ങേരു എന്തേലും ഉടക്കുണ്ടാക്കിയാലും ഞങ്ങൾ നീതൂസിന്റെ കൂടെ കട്ടയ്ക്ക് നിന്നോളാം…...പോരെ…."
ഗംഗ നീതുവിനെ ചുറ്റിപ്പിടിച്ചു തോളിൽ മുഖം ചേർത്ത് കൊഞ്ചി പറഞ്ഞതും നീതു ചിരിച്ചുകൊണ്ട് അടങ്ങി.
"അമ്മമാരെ രണ്ടു പേരെയും കണ്ടില്ലല്ലോ പിന്നെ മണവാളനേം…."
"ഹേമേടത്തിയും ഇന്ദിരാമ്മയും കൂടെ ഒരുങ്ങാൻ അപ്പുറെ റൂമിൽ പോയി…..നിങ്ങൾ മൂന്നുപേരില്ലേ...അങ്ങോട്ടും ഇങ്ങോട്ടും തന്നത്താനെ ഉടുപ്പിച്ചാൽ മതീന്ന് പറഞ്ഞു മല്ലിയേം കൊണ്ട് ഓടിയതാ.…"
"ആഹാ ബെസ്റ്റ് അമ്മമാര്….
അല്ല അപ്പോൾ ചെക്കനോ….,
ഒരുക്കത്തിലാ…."
"അല്ല ഉറക്കത്തിലാ...വൃത്തികെട്ടവൻ…"
ഗംഗ മുഖവും വീർപ്പിച്ചു പറഞ്ഞതുകേട്ട നീതു ഇതെന്ത് കൂത്ത് എന്ന ഭാവത്തിൽ വായും പൊളിച്ചു ഇരുന്നു…
"ഹരിയേട്ടൻ എണീറ്റിട്ടില്ല നീതു…"
നീതുവിന്റെ ഭാവം കണ്ട മീനു പറഞ്ഞു.
"അയ്യോടാ ഇത്രേം നേരമായിട്ടുവോ….അതെന്താ...നിങ്ങൾ വിളിച്ചില്ലേ…"
"എന്തിനാ വിളിക്കുന്നത് കുഞ്ഞിക്കുട്ടിയൊന്നും അല്ലല്ലോ...ഇന്നത്തെ ദിവസം എന്താന്ന് പറഞ്ഞുകൊടുക്കാൻ….
ഞങ്ങൾ ഒരുങ്ങി ഇറങ്ങും...അത്രേ ഉള്ളൂ…"
"എന്നിട്ടു അവിടെ ചെന്നിട്ടു
💬 Comments
View all comments