0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 992

കണ്ണുകളും നിറഞ്ഞു തുളുമ്പി……

********************************

"മോളെ…..ഇതവന് കൊണ്ടുപോയി കൊടുത്തിട്ട് ആഹ് പൊത്തിനേം വിളിച്ചോണ്ട് താഴേക്ക് വാ എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ പറയാനുണ്ട്…"

രാവിലെ ഇന്ദിരാമ്മ അനത്തിക്കൊടുത്ത കാപ്പിയുമായി അജയ് യെ വിളിക്കാൻ പോവുന്ന നീതുവിനെ നോക്കിയാണ് ഇന്ദിരാമ്മ പറഞ്ഞത്.

"ഹ്മ്മ്…."

അടുക്കളയിൽ കള്ളച്ചിരിയോടെ നിന്ന ഗംഗയെയും വാസുകിയെയും മറ്റു പെൺപടകളെയും കള്ളക്കണ്ണോടെ നോക്കിക്കൊണ്ട് നീതു മുകളിലെ പടികൾ കയറി. റൂമും തുറന്നു ചെന്നപ്പോൾ അവിടെ ബെഡിൽ കിടന്നുറങ്ങുന്ന അജയ് യെ ആണ് അവൾ കണ്ടത്.

"ഇന്നലെ എന്തായിരുന്നു ബഹളം,.....എന്നിട്ടിപ്പോൾ കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ…."

കോഫി ടേബിളിൽ വച്ച് പുതച്ചു കിടന്ന അജയ് യുടെ ചന്തിയിൽ ഒറ്റയടി നീതു കൊടുത്തു.

"ഊ…...എന്താ….. ആരാ…."

ഉറക്കത്തിൽ കിട്ടിയ അടിയിൽ പെട്ടെന്ന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ അജയ് പെട്ടെന്ന് ചുറ്റും നോക്കി.
സ്കർട്ടും ടോപ്പും ധരിച്ചു നിന്ന നീതു ചാടി അവന്റെ അരയിലിരുന്നു.

"എന്നെ ഇന്നലെ കൊല്ലാക്കൊല ചെയ്തിട്ട് മോൻ സുഖിച്ചുറങ്ങുവാ…
ഇനീ ഉറങ്ങിയതൊക്കെ മതി ഈ കോഫിയും കേറ്റി ഫ്രഷ് ആയി ഉടനെ താഴെ എത്തിക്കൊൾണം കേട്ടല്ലോ….,"

അവന്റെ കവിളിൽ പിച്ചിക്കൊണ്ട് നീതു പറഞ്ഞു.
എഴുന്നേറ്റു മാറാൻ തുടങ്ങിയ നീതു എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും തിരികെ അവന്റെ മടിയിൽ ഇരുന്നു.

"ഒരു കാര്യം മറന്നു പോയി…"

അവന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്ത ശേഷം നീതു പുഞ്ചിരി തൂകി പുറത്തേക്ക് പോയി.

"ദേ മന്നിച്ചിരിക്കാതെ വേഗം താഴേക്ക് വന്നോട്ടാ…..അമ്മയ്ക്ക് എന്തോ പറയാനുണ്ട്…."

പതിമയക്കത്തിലും അജയ്ക്ക് ഒരു കാര്യം വ്യക്തവും കൃത്യവുമായി മനസ്സിലായി.

"ഞാൻ പെട്ടു ല്ലെ…."

ഒരു ആത്മഗതം പോലെ അവന്റെ മനസ് അവനോടു തന്നെ ഉരുവിട്ടു.

അജയ് താഴെ എത്തുമ്പോൾ ഹാളിൽ എല്ലാവരും പ്രാതൽ കഴിക്കാനുള്ള തിരക്കിൽ ആയിരുന്നു.
സോഫയിൽ തുമ്പിയെയും കളിപ്പിച്ചുകൊണ്ട് രാമേട്ടനും നിയയും ഇരിക്കുന്നത് കണ്ട അജയ് അവരുടെ ഒപ്പം പോയി ഇരുന്നു.

"ചേട്ടായി ഗുഡ് മോർണിംഗ്…."

"ഗുഡ് മോർണിംഗ് നിയകുട്ടി… നേരത്തെ എണീറ്റോ…"

"ആം….ഞാനും തുമ്പിയും ഒരുമിച്ചാ എഴുന്നേറ്റത്."

തുമ്പിയെ കളിപ്പിക്കുന്നതിനിടയിൽ നിയ പറഞ്ഞു.

"എല്ലാരും വന്നേ….കഴിക്കാം…"

ഇന്ദിരാമ്മയുടെ വിളി കേട്ടതും എല്ലാവരും ഹാളിലേക്കെത്തി.
ഹരിയുടെ ഒപ്പം

💬 Comments

View all comments