Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
തന്നെ അവന്റെ മൂന്ന് പെണ്ണുങ്ങളും ഇരിപ്പുറപ്പിച്ചു.
എല്ലാവര്ക്കും വിളമ്പിയ ശേഷം നീതുവും നാൻസിയും കൂടെ ഇരുന്നു.
"ഇപ്പോൾ എല്ലാരും ഉണ്ടല്ലോ അതുകൊണ്ട് ഞാൻ എന്റെ ഒരു അഭിപ്രായം പറയാം."
ഇന്ദിരാമ്മയുടെ ശബ്ദത്തിൽ എല്ലാവരും അങ്ങോട്ട് നോക്കി.
" ഇവൻ ഡ്യൂട്ടിക്ക് പോയി തുടങ്ങിയാൽ ഞാൻ പിന്നേം ഇവിടെ ഒറ്റയ്ക്കാവും,...."
"അതെങ്ങനാ അമ്മ ഒറ്റയ്ക്കാവുന്നെ...ഇനി ഞാൻ ഇല്ലേ….ഇവിടെ."
ഇന്ദിരാമ്മയുടെ തോളിൽ ചാരി നീതു പറഞ്ഞു.
"നീ ജോലിക്ക് പോവുമ്പോ ഈ വീട്ടിൽ ഞാൻ ചുമ്മാ ഇരിക്കണ്ടേ…."
"അതിനു ഞാൻ ജോലിക്ക് പോവണ്ടിരുന്നാൽ പോരെ…"
"ദേ കൊച്ചെ ഒറ്റ കുത്തു ഞാൻ തരും...മര്യാദയ്ക്ക് ജോലിക്ക് പൊക്കോണം.
ഈ കൊച്ചുങ്ങൾക്കും അമ്മയ്ക്കും പിന്നെ നിന്റെ ചെറിയ ആവശ്യങ്ങൾക്കും ഒക്കെ ഈ പോത്തിന്റെ മുൻപിൽ കൈ നീട്ടണ്ടല്ലോ…
"
അജയ് യെ കണ്ണ് കാണിച്ചു ഇന്ദിരാമ്മ പറഞ്ഞതും ചവച്ചിറക്കിയ ദോശ ഉടനെ നെറുകയിൽ കയറിയ അജയ് ചുമക്കാൻ തുടങ്ങി.
"ദേ വെള്ളം കുടിക്ക് ചേട്ടായി…"
നിയ വെള്ളം എടുത്തു കൊടുത്തപ്പോൾ വാസുകിയും ഗംഗയും മീനുവും അജയ് യെ നോക്കി
അടക്കി ചിരിച്ചു.
"ഞാൻ പറയുന്നത് എന്താണെന്ന് വച്ചാൽ, ആനിയും പിള്ളേരും കൂടെ ഇനി ഇവിടെ നിക്കട്ടെ, ഇത്രയും വലിയ വീട്ടിൽ ഞാനും നീതുവും പിന്നെ ഇടയ്ക്ക് വരുന്ന ഇവനും മാത്രമായാൽ പിന്നെ പിന്നെയും ആഹ് പഴയ ഒറ്റപ്പെടൽ തന്നെ.
അതിലും നല്ലത് ഇതല്ലേ.."
"ചേച്ചി അത്,....അവിടെയാ ഞങ്ങളുടെ എല്ലാം അതൊക്കെ വിട്ടിട്ടു പെട്ടെന്ന് ഇവിടെ."
"ഒന്നും ഉപേക്ഷിച്ചു വരാൻ അല്ലല്ലോ ആനീ…..അവിടെ നിങ്ങളും ഒറ്റയ്ക്കല്ലേ ഇവിടെ ആവുമ്പോൾ എല്ലാവരും അത്യാവശ്യം അടുത്തുണ്ട്, ഒന്ന് വിളിച്ചാൽ കുറച്ചു ദൂരെ ആണെങ്കിലും ദേ ഇവരും ഉണ്ട്.
പിന്നെ നീതുവിനും അത് ഒരു സന്തോഷമായിരിക്കും."
നീതുവിന്റെ അമ്മ അപ്പോഴും ആലോചിക്കുന്നത് കണ്ട് ഇന്ദിരാമ്മ നിയയുടെ നേരെ തിരിഞ്ഞു.
" നിയകുട്ടി അമ്മേടെ കൂടെ ഇവിടെ നിക്കുവോ…"
" ഞാൻ നിക്കാം….എനിക്കിവിടെ ഇഷ്ടമായി…"
"അപ്പോൾ ഇനി വേറൊന്നും പറയാനില്ല, എന്റെ നിയകുട്ടി പറഞ്ഞാൽ പിന്നെ അപ്പീലില്ല.
നിനക്ക് ഇവിടെ നിൽക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ നാൻസിക്കുട്ടി…."
ഒരു കുഞ്ഞു പുഞ്ചിരി
💬 Comments
View all comments