Chapter Title : യുവപൂജ [Ezhuthukaran]
സ്വാഗതം ചെയ്തു. കുറച്ചു നേരം സംസാരിച്ചതിന് ശേഷം നകിബോ സംഗീതയുടെ അടുത്ത് എത്തി. "മേഡം, ഇനി ഞാൻ തിരിച്ചു പോകുകയാണ്. ഇവർ നിങ്ങളുടെ കാര്യങ്ങളൊക്കെ നന്നായി നോക്കിക്കോളും, എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ മാഡത്തിന്റെ കയ്യിലുള്ള സാറ്റലൈറ്റ് ഫോണിൽ വിളിച്ചാൽ മതി. ഇടയ്ക്കു സോളാർ ചാർജിങ് ചെയ്യാൻ മറക്കരുത്. മൂപ്പനും മറ്റു സഹായികളും മാഡത്തിന്റെ ഗവേഷണത്തിന് സഹായിക്കും.ഈ വംശത്തിനു കുറെ പ്രത്യേകതകളും ആചാരങ്ങളും ഉണ്ട്. അതിനെ അപമാനിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം " ഇത്രയും പറഞ്ഞു നകിബോ മൂപ്പന്റെ അടുത്ത് ചെന്ന് അവരുടെ ഭാഷയിൽ അഞ്ചു മിനിറ്റ് സംസാരിച്ചു. അതിനു ശേഷം, സഹായികളുടെ കൂടെ അവർ തിരിച്ചു യാത്രയായി.
അന്ന് രാത്രി പുതിയ അതിഥികളെ വരവേൽക്കാനുള്ള വിരുന്നായിരുന്നു ഗ്രാമത്തിൽ. പലതരം വിഭവങ്ങളും ഗ്രാമത്തിൽ ഉണ്ടാക്കിയിരുന്ന മദ്യവും സുലഭമായി ഒഴുകി. അരുണിന് ഇതെല്ലം ഒരു പുതുമയായിരുന്നു, പുസ്തകങ്ങളിൽ മാത്രം കണ്ടറിഞ്ഞ ഒരു ജീവിതം. വൃത്താകൃതിയിലാണ് ഗ്രാമം ഒരുക്കിയിരിക്കുന്നത്. നടുക്ക് ഒരു വലിയ ഇടം അവരുടെ സൽക്കാരങ്ങൾക്കും ഉത്സാവങ്ങൾക്കും ഒക്കെ ഉപയോഗിക്കുന്ന പോലെ ഒരുക്കിയിരിക്കുന്നു. ആ വൃത്തത്തിന്റെ ഒരു വശത്തു അവരുടെ പ്രാർത്ഥനാലയം. നിറയെ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു അതിനടുത്തേക്കു അരുൺ ചെന്നു. വളരെ ഉയരമുള്ള ഒരു പ്രതിമയാണ് അതിന്റെ ഉള്ളിൽ. ബലിഷ്ഠമായ ശരീരമുള്ള ഒരു പാതി മനുഷ്യനും പാതി മൃഗവും ആയിട്ടുള്ള ഒരു രൂപമായിരുന്നു അത്. കൂടെ ഒരു ഭീമാകാരനായ നായും ഉണ്ട്. ആ മുറ്റത്തിന്റെ നടുക്കായി ഒരു വലിയ മേശ വച്ചിരിക്കുന്നു. മേശയെക്കാളും ഒരു സ്റ്റേജ് പോലെ ആണത് ഇരിക്കുന്നത്. രണ്ടു വശത്തും ചെറിയ പടികൾ ഉണ്ട്. ഇപ്പോൾ അവിടെയായാണ് വിഭവങ്ങൾ
💬 Comments
View all comments