“ശ്ശോ!” ആത്മാർഥമായി എനിക്ക് അവനോടു സഹതാപം തോന്നി.
“അന്നു വൈകിട്ട് അവളെ വിളിച്ച് ഞാൻ കണ്ടത് പറഞ്ഞു.”
“എന്നിട്ട്?”
“അവളുണ്ട് ഒടുക്കത്തെ ഡ്രാമ. അവളെ അവൻ ബ്ലാക്മെയിൽ ചെയ്ത് ചെയ്യിച്ചതാണെന്ന് ന്യായീകരണം!”
“എന്തു പറഞ്ഞ് ബ്ലാക്മെയിൽ ചെയ്തെന്ന്?”
“അതു ചോദിച്ചപ്പോൾ, ഫോണിൽക്കൂടെ പറയാൻ പറ്റില്ല, നേരിട്ടു പറയാം എന്ന്. ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരല്ലേ!”
“ശ്ശോ, എന്തൊരു സാധനമാണ്!”
“എന്നിട്ട് ഡിപ്രഷനടിച്ച് ഒരാഴ്ച ഞാൻ കോളജിൽ പോകാതിരുന്നു.”
“അയ്യോ അതെയോ … എന്നാലും കഷ്ടമുണ്ട്, ഇങ്ങനൊക്കെ ചെയ്യാൻ എങ്ങനെ പറ്റുന്നു അല്ലേ?”
“ഉം.”
“ഇഷ്ടമില്ലെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞ് ബ്രേക്അപ് ചെയ്യുവല്ലേ വേണ്ടത്?”
“അങ്ങനെയൊക്കെ മനുഷ്യരല്ലേ ചെയ്യുന്നെ, ഇതു പിശാച്! യക്ഷി!”
“അതു ശരിയാ!”
“ഉം … ഞാൻ അങ്ങനെ തലയ്ക്ക് ചൂടു പിടിച്ച് നടക്കുന്ന സമയത്തായിരുന്നു ഈ … വഴിയിലത്തെ ആ സംഭവം.”
“ഓ … അതു ശരി. എന്നാലും അതെങ്ങനെയാടോ ശരിയാകുന്നെ? വല്ലവളും തേച്ചിട്ടു പോയതിന് വഴീൽ കാണുന്ന പെൺപിള്ളേരെയൊക്കെ തുണി പൊക്കി കാണിച്ചാൽ സമാധാനമാകുമോ?”
“പൊക്കിക്കാണിച്ചില്ലല്ലോ, താഴ്ത്തിയല്ലേ കാണിച്ചെ?”
“അതേ, ചളി പറയുന്നതിനും ഒരു സന്ദർഭമൊക്കെയുണ്ട്, കേട്ടോ?” എനിക്ക് ശുണ്‌ഠി വന്നു.
“അന്ന് എൻ്റെ തലയ്ക്കകത്ത് എന്താരുന്നെന്ന് എനിക്ക് അറിയില്ലെടോ! ജസ്റ്റ് … എന്താ ഞാൻ ആ ചെയ്തേൻ്റെ ലോജിക് എന്നെനിക്ക് ഇപ്പോഴും അറിയില്ല. ബിലീവ് മീ!”
“ങ്ഹും. അപ്പോ വട്ടാണല്ലേ?”
“വട്ടായിരുന്നു.” ഒരു നിമിഷം വിദൂരതയിലേക്കു നോക്കി മൗനമായി നിന്നിട്ട് അവൻ തുടർന്നു. “എന്നോട് ക്ഷമിച്ചെന്നു പറഞ്ഞ സ്ഥിതിക്ക്, ഇനി ആ സംഭവം മെൻഷൻ ചെയ്യരുതെന്ന് ഒരു റിക്വസ്റ്റ് ഉണ്ട് … പ്ലീസ്?”
“ങ്ഹും … ഞാനൊന്ന് ആലോചിക്കട്ടെ.”
“അങ്ങനാണോ, എന്നാൽ ശരി — ഞാൻ പോകുവാ.”
“അയ്യോ പിണങ്ങാതെ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”
“പ്രോമിസ്?”
“ഉം … ”, ഞാൻ ഒരു നിമിഷം ചിന്തിക്കുന്നതു പോലെ ഭാവിച്ചു, “പ്രോമിസ്.”
അവൻ പുഞ്ചിരിച്ചു.
“എന്നിട്ട്? പിന്നെ കണ്ടോ അവളെ?” ഞാൻ ചോദിച്ചു.
“എന്നെ കുറേ തവണ വിളിച്ചു, ഞാൻ ഫോൺ എടുത്തില്ല.”
“ഉം.”
സൂപ്പർ ????
Thanks ❤️
ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?
നല്ലൊരു കഥ
❤️
നല്ല എഴുത്ത്.. കമ്പി അല്ലാത്തതും എഴുതി നോക്കൂ.. ?
താളപ്പിഴകൾ എഴുതിയ ലോഹിതനാണെന്നു കരുതട്ടെ. Thanks ? it means a lot coming from you.
ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?
സൂപ്പർ
Thanks ?
സ്വപ്നങ്ങളുടെ അർഖ്യാദനത്താൽ ആളിക്കത്തി എന്ന് എഴുതി കണ്ടു. അർഖ്യാദനം എന്ന വാക്കിന്റെ അർത്ഥം അറിയാൻ ഞാൻ നെറ്റ് മുഴുവൻ തപ്പി നോക്കിയിട്ടും കണ്ടില്ല. എന്താണ് താങ്കൾ ഉദ്ദേശിച്ചത്? ഇനി വല്ല സ്പെല്ലിംഗ് മിസ്റ്റേക്ക് ആണോ?
അർഘ്യദാനത്താൽ എന്നാണ്. കൈക്കുമ്പിളിലെടുത്ത് വീഴ്ത്തുന്ന ജലമാണ് അർഘ്യം. സാഹിത്യപരമാക്കാൻ ശ്രമിച്ചതാണ്. നാറ്റിക്കരുത്. ?
Nice story bruh
Thanks ?