“ഇപ്പഴെങ്ങനുണ്ട്? മുട്ടിൻ്റെ വേദന പോയോ?” അവൻ ചോദിച്ചു.
“കുഴപ്പമൊന്നുമില്ല.” ഒറ്റ വാക്കിൽ എൻ്റെ ഉത്തരം.
എൻ്റെ അസ്വസ്ഥത മനസ്സിലാക്കിയെന്നോണം അവൻ്റെ മുഖത്ത് അനുതാപമോ കുറ്റബോധമോ അങ്ങനെയെന്തോ ഒന്നിൻ്റെ നേർത്ത വിഷാദച്ഛവി പ്രകടമായെന്നു തോന്നി.
“എനിക്കൊരു കാര്യം പറയാനുണ്ട്.”
“പറഞ്ഞോ.”
“ഞാൻ കാണിച്ചത് മോശമായിപ്പോയി. സോറി.”
എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അറിയാമെങ്കിൽത്തന്നെ പറയാൻ അവസരവും കിട്ടിയില്ല. അതിനു മുൻപ് അവൻ തിരിഞ്ഞ് നടന്നു പോയി.
പിന്നെ അവനെ ഞാൻ കാണുന്നത് അന്നത്തെ ആ ഇടവഴിയിലൂടെ കാഴ്ചയിൽ പന്ത്രണ്ടോ പതിമൂന്നോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയോടൊപ്പം സൈക്കിൾ ചവിട്ടിക്കൊണ്ടു വരുന്നതാണ്. എന്നെ അവൻ ചിരിച്ചു കാണിച്ചു. തിരിച്ച് ഞാനും മനസ്സില്ലാമനസ്സോടെ ഒന്നു പുഞ്ചിരിച്ചു. അതു തന്നെ ഒരു പെൺകുട്ടിയെ അവൻ്റെ ഒപ്പം കണ്ടതുകൊണ്ട് മാത്രം — ഒരിക്കൽ എനിക്ക് ചെറിയ ഒരു ഉപകാരം ചെയ്തെങ്കിലും എന്നെ സംബന്ധിച്ച് അപ്പോഴും അവൻ ഒരു നഗ്നതാപ്രദർശകനും ഒരു പക്ഷേ ബലാത്സംഗിയും (എൻ്റെ ഭാവനയിൽ) ഒക്കെ ആയിരുന്നല്ലോ. കൂടെയുള്ളത് അവൻ്റെ അനുജത്തി ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഞങ്ങൾ തമ്മിലുള്ള ഈ പരിചയം പുതുക്കൽ അവളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് കുറേ നാൾ അവനെ കണ്ടതേയില്ല. ഇടയ്ക്കിടെ അവളെ ആ വഴിയിൽ സൈക്കിളുമായി തനിച്ച് കാണുമ്പോൾ ഞങ്ങൾ പരസ്പരം പുഞ്ചിരികൾ കൈമാറുമായിരുന്നു.
അടുത്ത തവണ അവനെ ഞാൻ കാണുമ്പോൾ വഴിയരികിൽ അവൻ വഴിയരികിൽ അനിയത്തിയുടെ സൈക്കിൾ ശരിയാക്കിക്കൊണ്ട് മുട്ടുകുത്തി ഇരിക്കുകയാണ്. അടുത്തു തന്നെ നിൽക്കുകയായിരുന്ന അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു. അതു കണ്ടാണ് അവൻ മുഖം ഉയർത്തി നോക്കിയതും എന്നെ കണ്ടതും.
“സൈക്കിൾ കേടായോ?” രണ്ടു പേരോടുമായി, എന്നാൽ ഇന്നയാളോട് എന്നില്ലാതെ, ഞാൻ ചോദിച്ചു.
“ചെയിൻ തെറ്റി.” അവനാണ് മറുപടി പറഞ്ഞത്.
ഞാൻ “ശരി” എന്ന മട്ടിൽ തലയാട്ടിക്കൊണ്ട് മുൻപോട്ടു നടന്നു. ഏതാനും ചുവട് വെച്ചു കാണണം. പിന്നിൽ നിന്ന് “ശ്്് … ശ്്് …” എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ ശബ്ദത്തിൻ്റെ ഉടമ അവളാണ്; എന്നെ കൈകൊണ്ട് മാടി വിളിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നു.
സൂപ്പർ ????
Thanks ❤️
ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?
നല്ലൊരു കഥ
❤️
നല്ല എഴുത്ത്.. കമ്പി അല്ലാത്തതും എഴുതി നോക്കൂ.. ?
താളപ്പിഴകൾ എഴുതിയ ലോഹിതനാണെന്നു കരുതട്ടെ. Thanks ? it means a lot coming from you.
ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?
സൂപ്പർ
Thanks ?
സ്വപ്നങ്ങളുടെ അർഖ്യാദനത്താൽ ആളിക്കത്തി എന്ന് എഴുതി കണ്ടു. അർഖ്യാദനം എന്ന വാക്കിന്റെ അർത്ഥം അറിയാൻ ഞാൻ നെറ്റ് മുഴുവൻ തപ്പി നോക്കിയിട്ടും കണ്ടില്ല. എന്താണ് താങ്കൾ ഉദ്ദേശിച്ചത്? ഇനി വല്ല സ്പെല്ലിംഗ് മിസ്റ്റേക്ക് ആണോ?
അർഘ്യദാനത്താൽ എന്നാണ്. കൈക്കുമ്പിളിലെടുത്ത് വീഴ്ത്തുന്ന ജലമാണ് അർഘ്യം. സാഹിത്യപരമാക്കാൻ ശ്രമിച്ചതാണ്. നാറ്റിക്കരുത്. ?
Nice story bruh
Thanks ?