ജയ… എന്തു പ്രശ്നം ഒന്നുമില്ല… അതു രാഹുലിനെ കാണാൻ വന്നതാ … ജയ അതു പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി.. നീ വന്നതല്ലേ ഉള്ളു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. ജയ നേരെ ഫ്രിഡ്ജിൽ നിന്നും രണ്ടു നാരങ്ങ എടുത്തു മുറിച്ചു പിഴിഞ്ഞു..
സുമ ജയയുടെ ഒപ്പം അടുക്കളയിൽ ജോലി ചെയ്യാൻ ഒപ്പം കൂടി.. എടീ സുമേ നിന്റെ സാരി ഒക്കെ അഴുക്കാവും അതൊക്കെ ഞാൻ തന്നെ ചെയ്തോളാം നീ ഈ വെള്ളം കുടിക്കു ജയ നാരങ്ങ വെള്ളം സുമക്ക് കൊടുത്തു…
സുമ വെള്ളം കുടിച്ചു കൊണ്ട് തുടർന്നു അല്ല രാഹുൽ എവിടെ അവനെ കണ്ടില്ലല്ലോ? ഇവിടെ ഇല്ലേ?
ജയ…ഒന്നും മിണ്ടിയില്ല… എടീ നീ എന്തെങ്കിലും കഴിച്ചോ? ഇല്ലെങ്കിൽ ഞാൻ ദോശ ചുടാം.. അവൾ വീണ്ടും ഒഴിഞ്ഞു മാറി സുമയുടെ ചോദ്യങ്ങളിൽ നിന്നും…
അതു മനസിലാക്കിയ സുമ വീണ്ടും ചോദിച്ചു.. രാഹുലിനെ കാണാൻ വന്ന അവർ ആരാ ചേച്ചി?
അതിനുത്തരം പറഞ്ഞത് സുകുമാരൻ ആയിരുന്നു.. ഞാൻ പറയാം… പിന്നിൽ നിന്നും സുകുമാരന്റെ ശബ്ദം കേട്ട് സുമ തിരിഞ്ഞു…
സുകുമാരൻ.. അവന്റെ കൂടെ ജോലി ചെയ്തിരുന്ന പെണ്ണിന്റെ ഭർത്താവും അവളുടെ വീട്ടുകാരും കൂടിയ വന്നത്..
സുമ.. എന്തിന്?
ജയ അപ്പോൾ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി.. ഞങ്ങൾ പെണ്ണുങ്ങൾ സംസാരിക്കുന്നിടത് നിങ്ങൾ എന്തിനാ വന്നത്.. അതു കേട്ട് അയാൾ അവളെ ഒന്നു തുറിച്ചു നോക്കി ശേഷം ഹാളിലേക്ക് പോയി..
ജയ പറഞ്ഞു.. ഈ കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല…
സുമ.. അതിനിപ്പോ എന്തുണ്ടായി?
ജയ കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു തുടങ്ങി അവന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടിക്ക് അവൻ ചില സഹായങ്ങൾ ഒക്കെ അവൻ ചെയ്തു കൊടുത്തു അത് അവളുടെ ഭർത്താവിന്റെ അടുത്ത് ആരൊക്കെയോ എന്തൊക്കെയോ വൃത്തികേടുകൾ ആയി പറഞ്ഞു കൊടുത്തു അതു കേട്ട് അവർ ഇങ്ങോട്ട് വന്നു അതിനാണ് ഈ മനുഷ്യൻ ഇങ്ങനെ ഒക്കെ പറയുന്നത്..
സുമക്ക് കാര്യങ്ങൾ വ്യക്തമായി എങ്കിലും കൂടുതൽ ആയി അറിയാനുള്ള പെണ്ണിന്റെ കഴിവ് അവൾ അവിടെ പ്രയോഗിച്ചു…
Ethupole veendu ezhuthumo
Ethupole Oru story vannittu kure nalayi ?
ഇഷ്ടായി നന്നായിട്ടുണ്ട് ♥️♥️♥️♥️