സൂസന്റെ മുറിയിലിരുന്ന് സംസാരിക്കുകയാണ് രണ്ടാളും.. ബിസിനസ് കാര്യങ്ങൾ മാത്രം സംസാരിക്കുന്ന സൂസന് നാട്ടു വർത്തമാനങ്ങൾ പറയാൻ ഒരാളെ കിട്ടിയത് അനുഗ്രഹമായിത്തോന്നി..
“നിനക്ക് പ്രായം കുറഞ്ഞ് വരുവാണോ സൂസാ… ?”..
സംസാരത്തിനിടക്ക് ലക്ഷ്മി ചോദിച്ചു..
സ്ഥിരം കേൾക്കുന്ന ചോദ്യമായത് കൊണ്ട് സൂസന് പ്രത്യേകിച്ചൊന്നും തോന്നിയില്ല..
“ ഞാനും നീയും ഒരേ പ്രായമല്ലേ ലക്ഷ്മീ…”..
“ഉം… പ്രായമൊക്കെ ഒന്ന് തന്നെ… പക്ഷേ നിനക്കിപ്പഴും ഒരു നാൽപതേ തോന്നൂ…”..
“ അത് വളരെ കുറഞ്ഞ് പോയില്ലേടീ…?”..
സൂസൻ ചിരിയോടെ ചോദിച്ചു..
“കുറഞ്ഞ് പോയിട്ടൊന്നുമില്ല… നിന്നെ കണ്ടാ അത്രയേ പറയൂ… “..
രണ്ടാളും പണ്ടത്തെ സ്കൂൾ കാലകത്തെ കഥകളൊക്കെ പറഞ്ഞ് കുറേ നേരം ഇരുന്നു.. വലിയൊരു പണക്കാരിയാണിപ്പോ സൂസൻ എന്ന തോന്നലൊന്നും ലക്ഷ്മിക്കുണ്ടായില്ല.. സൂസൻ അങ്ങിനെ അവളോട് പെരുമാറിയതുമില്ല..
“ അല്ലെടീ… നിന്റെ ഇച്ചായൻ മരിച്ചപ്പോ നിനക്കൊരു കല്യാണം കൂടി കഴിച്ചൂടായിരുന്നോ…?”..
ലക്ഷ്മി, സൂസനോട് ചോദിച്ചു..
“എന്റെ ഇച്ചായൻ മരിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ… നിന്റെ ഭർത്താവ് മരിച്ചിട്ടെത്ര വർഷമായി… ?..
പത്തോ, പതിനഞ്ചോ… ?..
എന്നിട്ടെന്തേ നീ കല്യാണം കഴിക്കാഞ്ഞത്… ?”..
ഒരു മറുചോദ്യമാണ് സൂസൻ ചോദിച്ചത്..
“ എന്നെപ്പോലെയാണോ നീ… ?..
