സ്വന്തം ശ്രീക്കുട്ടി [വില്ലി] 1150

എല്ലാം എന്റെ തെറ്റാ….  അത്രക്കൊന്നും പോകേണ്ടി ഇരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു.  പറ്റിപ്പോയി..സ്വയം പഴിച്ചു ചെക്കൻ വീട്ടിലേക്ക് വിരുന്നിനു പോകാൻ നേരം കിച്ചേട്ടന്റെ വണ്ടിയിൽ തന്നെ ഞാൻ ഇടം പിടിച്ചു.  കൂടെ ചേച്ചിയും അവരുടെ കുരുപ്പുകളും പിന്നെ അമ്മയും..
കാറിന്റെ മുന്നിൽ തന്നെ ഞാൻ കയറി ഇരുന്നു..  പണ്ടൊരിക്കൽ ബൈക്കിൽ നിന്നു വീണു വയ്യാണ്ട് കിച്ചേട്ടൻ കിടന്നപ്പോൾ വഴക്കുണ്ടാക്കി വാങ്ങിപ്പിച്ചതാണ് ഞാൻ ഈ കാർ..  പിന്നെ ആ ബൈക്കിൽ തൊടാൻ ഞാൻ കിച്ചേട്ടനെ അനുവദിച്ചിട്ടില്ല..

കല്യാണ വണ്ടിക്കു പിന്നാലെ കാറ്‌ പായുമ്പോൾ കണ്ണ് പറിക്കാതെ ഞാൻ കിച്ചേട്ടനെ തന്നെ നോക്കി ഇരുന്നു..  അതറിഞ്ഞിട്ടു കൂടി എന്നെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കിച്ചേട്ടൻ കൂട്ടാക്കാഞ്ഞത് എന്നെ നന്നായി ചൊടിപ്പിച്ചു.
” ഓഹ്..  എന്നാലും ഇത്ര ഗമ പാടില്ലട്ടോ…?  ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കിറികോട്ടി പുറത്തേക്ക് തല തിരിച്ചു..
” എന്താ…? ”
കേട്ടപാടെ ചേച്ചിയുടെ ശബ്ദം ഉയർന്നു.
” ഞാൻ കുഞ്ഞേച്ചിയോടൊന്നും പറഞ്ഞില്ല…ഞാൻ എന്റെ കിചേട്ടനോടല്ലേ പറഞ്ഞെ. ഒന്നു മിണ്ടാതെ ഇരിക്കാമോ ?   ”
കിചേട്ടനോടുള്ള ദേഷ്യവും അമർഷവും ഞാൻ കുഞ്ഞേച്ചിയിൽ തീർത്തു.
” ഈ പെണ്ണിനീതെന്താ….? കുറച്ചു ദിവസം ആയി തുടങ്ങിയിട്ട്…..  എന്താ മോനെ പ്രശ്നം?  ”
അത്ര നേരവും ഒന്നും മിണ്ടാതിരുന്ന അമ്മയുടെ ശബ്ദവും ഉയർന്നു.
” അവൾക്കു വട്ടാണമ്മേ … അമ്മ അത് കാര്യമാക്കണ്ട…  ”
കിചേട്ടനത് പറയുമ്പോൾ ഞാൻ ഞെട്ടി പോയി. പ്രിയപ്പെട്ടവന്റെ നാവിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ടു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെന്റെ കണ്ണ് നിറച്ചു. കിച്ചേട്ടനെ ഞാൻ സൂക്ഷിച്ചു നോക്കുമ്പോൾ ആ മുഖത്തുണ്ടായ കള്ള ചിരി എന്നിൽ വീണ്ടും ദേഷ്യം ഉണ്ടാക്കി.
” പോടാ. ദുഷ്ടാ…. ”
ആ ചിരി കണ്ടു നിൽക്കാൻ ഉള്ള ശേഷി ഇല്ലാതെ… ഞാൻ കിച്ചേട്ടന്റെ തോളിൽ ആഞ്ഞിടിച്ചു….  ഒന്നല്ല.  പല തവണ.  എന്റെ കലിയടങ്ങുന്നത് വരെ.
” ആർക്കടാ കൊരങ്ങാ വട്ടു..?  ”
കിച്ചേട്ടനൊട്ടും പ്രതീക്ഷിക്കാതെ  ഉള്ള എന്റെ നീക്കം കിച്ചേട്ടന്റെ ശ്രദ്ധ തെറ്റിച്ചു.  വണ്ടി ചവിട്ടി നിർത്തി പെട്ടന്ന് തന്നെ എന്റെ കൈയിൽ കയറി പിടിച്ചു…
” അടങ്ങിയിരിക്കെടീ പെണ്ണെ…. ”
” ഇല്ല…  പോ….  എന്നോട് മിണ്ടണ്ടാ… എനിക്ക് വട്ടല്ലേ…? ”
കിച്ചേട്ടന്റെ കൈ ശക്തിയിൽ തട്ടി മാറ്റി ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു..  എല്ലാം കണ്ടു ഞെട്ടിത്തരിച്ചിരിക്കയായിരുന്നു അമ്മയും ചേച്ചിയും…  കിച്ചേട്ടനെ തല്ലുന്നത് കണ്ടു ചേച്ചിയുടെ കുരുപ്പുകൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു… എന്റെ ഇരിപ്പു കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന കിച്ചേട്ടനെ ഒന്നു പാളി നോക്കി.  പുഞ്ചിരിയിൽ ഒരു മാറ്റവും വരുത്താതെ എന്നെ തന്നെ നോക്കി നോക്കിയിരിക്കയായിരുന്നു കിച്ചേട്ടൻ..  പക്ഷെ എന്നോട് മിണ്ടനോ എന്നെ സമാധാനിപ്പിക്കാനോ അങ്ങേരു  കൂട്ടാക്കാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി.

” ശ്രീ.. നീ എന്നോട് വഴക്കണോ?  ”
അല്പനേരത്തിനു ശേഷം കിച്ചേട്ടന്റെ ചോദ്യം ഉയർന്നു…
” അതേ… ! ” ഞാനും പറഞ്ഞു…
” ഉറപ്പാണോ…?  ”
” അതേ….. !”
” എങ്കിൽ ഞാനും അതേ….  ”
” ആഹ് … ശരി….എന്നോട് ഇനി മിണ്ടാൻ വരണ്ട…  ”
” ഇല്ല… വരുന്നില്ല…   ”
എന്റെ സ്വഭാവം നന്നായി അറിയാമായിരുന്നിട്ടു കൂടി എന്നെ ചൊടിപ്പിക്കാൻ കിച്ചേട്ടൻ മനപ്പൂർവം പറഞ്ഞതാണെന്ന് അറിഞ്ഞു തന്നെ ഞാൻ ഞങ്ങളുടെ പുതിയ വഴക്കിനുള്ള വഴി തുറന്നു.
കാർ ഒന്നു ഇരപ്പിച്ചു കിച്ചേട്ടൻ വണ്ടി മുന്നോട്ടു കുതിപ്പിച്ചെടുത്തു.. .  ഞാൻ തിരിഞ്ഞും ഇരുന്നു…. എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ കാറിനുള്ളിൽ ഉള്ളവരെല്ലാം പരസ്പരം നോക്കി .

The Author

വില്ലി

വില്ലി | Villi | www.kambistories.com

129 Comments

Add a Comment
  1. Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

  2. പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???

  3. ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

  4. ❤️??

  5. വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
    സ്നേഹം ❤️

Leave a Reply

Your email address will not be published. Required fields are marked *