അകത്തു കയറി എന്റെ മുറിയുടെ കതകു തുറന്നതും. കോഴികൂടു തുറക്കാൻ കാത്തു നിന്ന കോഴിക്കുഞ്ഞുങ്ങളുടെ കണക്കെ കുറെ പിള്ളേര് മുറിയിൽ നിന്നു ചാടി ഇറങ്ങി എന്നേം തട്ടി മാറ്റി പലയിടത്തേക്ക് ആയി ചിതറി ഓടി …
” ഓഹ് ഈ തലതെറിച്ച പിള്ളേര് …. ഇതുങ്ങളിന്നു ഈ വീട് തലകുത്തി വക്കുമെന്ന തോന്നുന്നേ… ”
” നീ ഇതാരുടെ കാര്യമാ പെണ്ണെ പറയുന്നേ? ”
അതുങ്ങളെയും പഴിച്ചു കതകടച്ചു കുറ്റിയിടുന്നതിനിടയിൽ കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയുടെ എന്റെ സ്വന്തം കൂടപ്പിറപൊട്ടിന്റെ ശബ്ദം ഉയർന്നു..
” വേറെ ആരുടെ നിങ്ങടെ രണ്ടു കുരുപ്പിന്റെ കാര്യം തന്നെ.. പിന്നെ കല്യാണം പ്രമാണിച്ചു അമ്മായിമാരുടേം പിള്ളേര് കൂടി വന്നിട്ടുണ്ടല്ലോ.. അപ്പൊ പിന്നെ തീരുമാനം ആയില്ലേ? ”
കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയെ നോക്കി ഞാൻ പറഞ്ഞു. അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
” ഇതെന്ന ഇങ്ങനെ കിടക്കുന്നെ.? കുഞ്ഞേച്ചിക്കെന്താ പറ്റിയെ. ? പുറത്തെന്തു പണി ഉണ്ടെന്നറിയുവോ? എന്നിട്ടിതിനകത്തു കയറി ഇരുന്നാൽ എങ്ങനെയാ..? ”
” വയ്യാഞ്ഞിട്ടാടീ പെണ്ണെ…. ഭയങ്കര തലവേധന…. ”
” ആഹ് കിടന്നോ കിടന്നോ…. എല്ലാം ചെയ്യാനും നോക്കാനും ഞാൻ ഒരുത്തി ഇവിടെയുണ്ടല്ലോ ”
ആരോടെന്നില്ലാതെ വെറുപ്പ് കൂട്ടി കലർത്തി പറഞ്ഞു ഞാൻ വിദൂരതയിലേക്ക് നോക്കി.
” പിന്നേ പണിയെടുക്കുന്ന ഒരു സാധനം… അവനോടുള്ള ദേഷ്യം നീ എന്തിനാടീ പെണ്ണെ എന്റെ അടുത്ത് ഇറക്കുന്നേ? ”
“ദേ … എനിക്ക് ആരോടും വെറുപ്പും കുറുപ്പും ഒന്നുല്ല.. കുഞ്ഞേച്ചിക്ക് വെറുതെ തോന്നണതാ…. ”
മേശ വിരിപ്പ് തുറന്നു വിക്സ് എടുത്തു ചേച്ചിയുടെ നെറ്റിയിൽ പുരട്ടുന്നതിനിടയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു…
” അപ്പോൾ അവൻ വരില്ലേ മോളെ കല്യാണത്തിന് ”
മറ്റുള്ളവരുടെയാ ചോദ്യത്തിന് മുന്നിൽ മനസ്സ് തളരാതെ നിന്ന എനിക് ചേച്ചിയുടെ മുന്നിൽ മാത്രം പിടിച്ചു നിൽക്കാനായില്ല…. മനസ്സ് വല്ലാതെ തകർന്ന് വീണ പോലെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചാഞ്ഞു….
” എനിക്ക് അറിയില്ല കുഞ്ഞേച്ചി….. ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടു കൂടിയില്ല… .. … ഞാൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയി…. സോറി… പറഞ്ഞുള്ള ഒരു കാൾ … പോട്ടേ ഒരു മെസ്സേജ് പോലും എനിക്കിതു വരെയും അവിടെന്നു വന്നിട്ടില്ല.. ”
സങ്കടം സഹിക്കാനാവാതെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചരിഞ്ഞു.. എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ അറിഞ്ഞു.
” നിനക്കൊന്നു വിളിക്കാരുന്നില്ലേ മോളെ അവനെ ? ”
എന്റെ പുറത്തു കൂടി തലോടി കുഞ്ഞേച്ചി
ചോദിച്ചു..
” എന്തിനു .? ഇങ്ങോട്ടു വിളിക്കാൻ തോന്നിയില്ലല്ലോ, പിന്നെ ഞാൻ മാത്രം എന്തിനാ അങ്ങോട്ട് വിളിക്കുന്നെ….. എനിക്കുമുണ്ട് വാശി ഒക്കെ… ”
എന്റെ മിഴികൾ നിറഞ്ഞു ഒഴുകി കുഞ്ഞേച്ചിയുടെ സാരീ നനച്ചു…
” നിങ്ങൾ തമ്മിൽ എന്താ ശെരിക്കും പ്രശ്നം.. പറഞ്ഞു തീർക്കാവുന്നതാണെങ്കിൽ ഞാൻ സംസാരിക്കാം അവനോട്… ”
ചേച്ചി എന്നെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണെന്ന് തോന്നി..
“എന്നോട് ഒന്നും ചോദിക്കണ്ട ചേച്ചി… സംസാരിച്ചൽ തീരുന്ന പ്രശ്നം ഒന്നും അല്ല അതു… ”
ഞാൻ ചേച്ചിയെ മുറുകെ കെട്ടി പിടിച്ചു … പണ്ട് മുതലേ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഈ നെഞ്ചിൽ ഇങ്ങനെ തല വച്ചു കിടക്കുമ്പോൾ കിട്ടുന്നത് വലിയ ഒരാശ്വാസം ആണ്… ഇന്നും എനിക്ക് എന്റെ സങ്കടങ്ങൾ പറയാൻ ഈ കുഞ്ഞേച്ചിയെ ബാക്കിയുള്ളു എന്നാ സത്യം ഞാൻ തിരിച്ചറിഞ്ഞു.
Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️
പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???
ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?
❤️??
❤️❤️
വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
സ്നേഹം ❤️