?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

“ഞാൻ അത് ഇത് വരെ കണ്ടിട്ടില്ല. എന്തായാലും അവളെ കാണാൻ നല്ല ഭംഗി ഉണ്ട്. അത് എനിക്ക് ജെന്നിഫർ കൊണേലിയോട് ഉള്ള അമിതമായ ആരാധനാ എന്നെ കൊണ്ട് പറയിക്കുന്നത് ആയിരിക്കും.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“അമിതമായ ആരാധന ആണോ അതോ?.” പ്രിയ കുസൃതി ചിരിയോടെ ചോദിച്ചു.

“അതെ കുറച്ച് വർഷങ്ങൾക്ക് മുൻപ് എനിക്ക് അവളോട് ഭയങ്കര പ്രണയം ആയിരുന്നു. അവൾ അഭിനയിച്ച എല്ലാ പടങ്ങളും ഞാൻ എടുത്ത് കണ്ടു. എന്റെ മുറിയിൽ അവയുടെ ഒരു വലിയ പോസ്റ്റർ ഞാൻ ഒട്ടിച്ച് വച്ചിരുന്നു.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അവൾ കാണാൻ സുന്ദരിയാണ്.” ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. “ആ കണ്ണുകളിലെ തിളക്കവും പിന്നെ അവൾ നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടിയും ആണ്.”

“അതെ ശെരിയാണ്.” ആദിത്യൻ പറഞ്ഞു. “അവൾ നമ്മളുടെ ലിസ്റ്റിൽ ഇല്ലാത്തത് മോശമായി പോയി.”

“അവളെ കുറിച്ച് ഞങ്ങൾ അന്വേഷിക്കണോ?.” ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “അവളുടെ കല്യാണം കഴിഞ്ഞു.”

“അവൾക്ക് എന്തായാലും നിന്നെക്കാൾ വളരെ പ്രായം കൂടുതൽ ആണ്.” പ്രിയ കുശുമ്പോടെ പറഞ്ഞു.

“അവൾ കല്യാണം കഴിച്ചിരുന്നില്ലെങ്കിൽ എനിക്ക് അത് ഒരു പ്രശ്നമേ അല്ലായിരുന്നു. ഭൂമി തല തിരിഞ്ഞ് കറങ്ങിയാലും എനിക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവില്ല.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“നീ വെറുതെ സ്വയം തരം താഴ്ത്തി സംസാരിക്കല്ലേ ആദിത്യ.” പ്രിയ അവനെ ശാസിച്ച് കൊണ്ട് പറഞ്ഞു. “നീ എപ്പോഴും നിന്നെ താഴ്ത്തി കെട്ടി ആണ് സംസാരിക്കുന്നത് ആദിത്യ അത് വെറും വിഡ്ഢിത്തം ആണ്. അടുത്ത് തന്നെ നീ അത് മനസ്സിലാക്കും. നീ ഒരു സുന്ദരനായ ആൺ കുട്ടി ആണ് അത് മാത്രമല്ല നിന്റെ കൈയ്യിൽ ചിലവാക്കിയാൽ തീരാത്ത അത്രക്ക് പണവും ഉണ്ട്. അത് കൊണ്ട് തന്നെ വളരെ അധികം പെൺകുട്ടികൾ നിന്നെ പാട്ടിലാക്കാൻ പുറകെ നടക്കും. നീ അത് എത്രയും പെട്ടെന്ന് മനസിലാക്കുന്നോ അത്രയും നല്ലത്.” പ്രിയ അവനെ വിലയിരുത്തി കൊണ്ട് പറഞ്ഞു.

“എനിക്ക് എന്തായാലും അങ്ങനെ കാണാൻ കഴിയുന്നില്ല.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

“നീ അങ്ങനെ വിശ്വസിക്കേണ്ട സമയം ആയി. അധികം വൈകാതെ തന്നെ നിനക്ക് അത് മനസ്സിലാകും.” പ്രിയ അവനോട് ഒരു താക്കീത് എന്ന പോലെ പറഞ്ഞു. “നിന്റെ തരം താഴ്ത്തി ഉള്ള സംസാരം കഴിഞ്ഞെങ്കിൽ നമുക്ക് ഡേറ്റിംഗ് ലിസ്റ്റിലേക്ക് തിരിച്ച് പോകാമോ?.” പ്രിയ ദേഷ്യത്തോടെ ആദിത്യനോട് ചോദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *