?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

“അപ്പോൾ ലിസ്റ്റ് കഴിഞ്ഞില്ലേ?.” ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.

“ഇല്ല . . . . നീ ആദ്യത്തെ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുത്ത നാല് പേരുടെ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ട്.” പ്രിയ ലക്ഷ്മിയെ നോക്കി ആംഗ്യം കാണിച്ച് കൊണ്ട് പറഞ്ഞു.

പ്രിയ ആംഗ്യം കാണിക്കുന്നത് കണ്ട് ലക്ഷ്മി പറഞ്ഞു. “ശെരി . . . . ഏവ ഗ്രീൻ ഫ്രാൻ‌സിൽ ആണ്. അവൾ കുറച്ച് വിശ്രമ സമയം കണ്ടെത്തി ഒരു വിനോദ യാത്രക്ക് വേണ്ടി പോയിരിക്കുക ആണ്. അത് കൊണ്ട് അവളെ ഇപ്പോൾ ഡേറ്റിങ്ങിന് കിട്ടില്ല.”

“അപ്പോൾ നാലിൽ ഒന്ന് പോയി.” ആദിത്യൻ പ്രിയയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

“മിസ്സി പേരെഗ്രിം ഇപ്പോൾ Vancouver റിൽ ആണ്. അവളുടെ പെങ്ങളുടെ മ്യൂസിക് ട്രൂപ്പിനെ, അവരെ പാടിച്ച് കൊണ്ട് ഇരുന്ന റെക്കോർഡ് കമ്പനി ഇപ്പോൾ തഴഞ്ഞ് ഇരിക്കുക ആണ്. നമ്മളുടെ മ്യൂസിക് കമ്പനിയിലെ ആൾക്കാരോട് ഞാൻ അവളെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിരുന്നു.” ലക്ഷ്മി കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി. “അവരുടെ ലീഡ് സിംഗർ ആയ ഇവൾ കൊള്ളാമെന്നാണ് അവർ പറഞ്ഞത്. അത് കൊണ്ട് നമ്മൾ കുറച്ച് പാട്ട് എഴുതുന്ന ആളുകളുമായി അവളെ കൊണ്ട് ഇവരുടെ പാട്ടുകൾ പാടിക്കുന്നതിനെ കുറിച്ച് സംസാരിച്ച് കൊണ്ട് ഇരിക്കുക ആണ്.”

“അവളുടെ പെങ്ങളുടെ ട്രൂപ്പോ?.” ആദിത്യൻ കാര്യങ്ങൾ മനസ്സിലാവാതെ ചോദിച്ചു.

“അതെ . . . .” ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. “അവളുടെ പെങ്ങൾ അമാൻഡ കോറോസ്സീവ് പ്രൊഡക്ഷൻസ് എന്നാ ഒരു ബാൻഡിന്റെ ലീഡ് സിംഗർ ആണ്. നമ്മൾ ഇപ്പോൾ അവളെ കൊണ്ട് ഒറ്റക്ക് പാടിക്കാൻ ആണ് നോക്കുന്നത്. അവൾ ആ ആൽബത്തിൽ പാടുന്നത് നമ്മളുടെ പ്രൊഡക്ഷൻ കമ്പനിയെ കൊണ്ട് ഒരു ഡോക്യുമെന്ററി ഉണ്ടാക്കുകയും ചെയ്യും. നമ്മൾ അങ്ങനെ ചെയ്താൽ മിസ്സി പേരെഗ്രിം LA യിലേക്ക് വന്ന് അവളുടെ പെങ്ങളുടെ ആൽബം ഹിറ്റാക്കുന്നതിന് വേണ്ടി ഈ ഡോക്യൂമെന്ററിയിൽ മുഖം കാണിക്കും.”

“അപ്പോൾ ഇതാണോ അവളോട് എനിക്ക് ഒന്ന് സംസാരിക്കാൻ വേണ്ടി നിങ്ങൾ കണ്ട് പിടിച്ച ഉപായം?. നല്ലൊരു തുക ചിലവാക്കി അവളുടെ പെങ്ങളെ നമ്മളുടെ റെക്കോർഡിങ് കമ്പനിയിൽ പാടിക്കുക പിന്നെ വീണ്ടും കുറെ പണം ചിലവാക്കി നമ്മളുടെ പ്രൊഡക്ഷൻ കമ്പനിയെ കൊണ്ട് അവളുടെ ഡോക്യുമെന്ററി എടുക്കുക. ഇതെല്ലം എനിക്ക് അതിനിടക്ക് കയറി വന്ന് അവളോട് ഒരു ഹലോ പറയാൻ വേണ്ടി ആണോ?.” ആദിത്യൻ അരോചകത്തോടെ ചോദിച്ചു.

ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. “അവിടെ വച്ച് താങ്കൾ അവർ രണ്ട് പേരെയും താങ്കളുടെ LA യിൽ ഉള്ള വീട്ടിൽ വച്ച് നടത്താൻ പോകുന്ന പാർട്ടിയിലേക്ക് ക്ഷേണിക്കുന്നു. പാർട്ടിയിൽ അവളുടെ പെങ്ങളെ കൊണ്ട് പാടിക്കുന്നു. അവിടെ നിന്ന് നിങ്ങളുടെ ബന്ധം എങ്ങനെ മുൻപോട്ട് പോകും എന്ന് നമുക്ക് നോക്കാം.”

“അവളൂടെ കൂടെ വെറുതെ ഒന്ന് സംസാരിക്കുന്നതിന് വേണ്ടി ഇത്ര അധികം

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *