ആദിത്യൻ ആലോചിച്ചു എലിസബത്ത് ആയിരിക്കുമോ ജോളിയുടെ ലിമോസിൻ ഓടിച്ചത്. അവൾ ജോളിയെ കുറച്ച് ദിവസമായി കളിപ്പിച്ച് കൊണ്ട് ഇരിക്കുക ആണെന്ന് അവന് അറിയാമായിരുന്നു. ജോളിക്ക് മെസ്സേജുകളും നഗ്‌ന ഫോട്ടോകളും അവൾ അയച്ച് കൊടുത്തിരുന്നു. അവൻ അവളെ കാണാൻ കത്ത് ഇരിക്കുക ആയിരുന്നു. മൂന്ന് മണിക്കൂർ ഒന്നും ഒരു ലിമോസിൻ എന്തായാലും ബ്രേക്ക് ഡൗണായി കിടക്കുക ഇല്ല.
ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ജിമ്മിലേക്ക് പോയി.
രാവിലത്തേതിനെ കാൾ കുറച്ച് ലഗുവായി ആണ് ജൂഡ് അവനെ ഇപ്പോൾ വ്യായാമം ചെയ്യിച്ചത്. ഇപ്പോൾ അരക്ക് താഴെ ഉള്ള ഭാഗങ്ങൾക്ക് ആണ് വ്യായാമം ചെയ്തത്. അര മണിക്കൂർ കൊണ്ട് ഈ പ്രാവശ്യത്തെ വ്യായാമം എല്ലാം കഴിഞ്ഞു. അവൻ ജിമ്മിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു സെക്യൂരിറ്റി സ്റ്റാഫ് വന്ന് അഡ്വക്കേറ്റ് പ്രഭാകരൻ അവന് വേണ്ടി ബോട്ട് ജെട്ടിയിൽ കാത്തിരിക്കുക ആണ് എന്ന് പറഞ്ഞു. ഇപ്പോൾ തന്നെ ബോട്ട് ജെട്ടിയിലേക്ക് പോയി അദ്ദേഹത്തെ കാണാൻ പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് ബോട്ട് ജെട്ടിയിലേക്ക് നടന്നു. ബോട്ട് ജെട്ടിയിൽ ഉള്ള ഒരു സ്പീഡ് ബോട്ടിൽ പ്രഭേട്ടൻ അവന് വേണ്ടി കാത്തിരിക്കുന്നത് ആദിത്യൻ കണ്ടു. അവൻ ബോട്ടിലേക്ക് കയറി അയാളുടെ അടുത്ത് ഇരുന്നു.
“പ്രഭേട്ടൻ എന്നെ കാണണം എന്ന് പറഞ്ഞിരുന്നോ?.” ആദിത്യൻ ചോദിച്ചു.
“അതെ ഞാൻ താങ്കളെ കാണാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു ആദിത്യ. നമുക്ക് ഈ സ്പീഡ് ബോട്ടിൽ ദ്വീപ് ഒന്ന് ചുറ്റി കാണാം.” ആദിത്യനെ നോക്കി കൊണ്ട് അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു. “ബോട്ട് കെട്ടി ഇട്ടിരിക്കുന്ന ആ കയർ അഴിച്ച് കളഞ്ഞാൽ നമുക്ക് യാത്ര തുടങ്ങാം.”
അത്രക്ക് രഹസ്യമായ എന്ത് കാര്യമാണ് ഇദ്ദേഹത്തിന് തന്നോട് സംസാരിക്കാൻ ഉള്ളതെന്ന് ആദിത്യൻ ആലോചിച്ചു. ബോട്ട് കരയിലേക്ക് കെട്ടിയിട്ടിരുന്ന രണ്ട് കയറുകളും ആദിത്യൻ അഴിച്ച് കളഞ്ഞു. പ്രഭാകരന്റെ അടുത്തേക്ക് ചെന്ന് ഇരുന്നപ്പോൾ അയാൾ ബോട്ട് സ്റ്റാർട്ട് ചെയ്ത് കടലിലേക്ക് ഓടിച്ച് പോയി.
“എന്താണ് കാര്യം പ്രഭേട്ടാ?. താങ്കൾ എന്താണ് കണ്ട് പിടിച്ചത്?.” ആദിത്യൻ ജിജ്ഞാസയോടെ ചോദിച്ചു.
“ഈ ദ്വീപിൽ എന്തൊക്കെയോ രഹസ്യങ്ങൾ നടക്കുന്നുണ്ട് ആദിത്യ.” ദ്വീപിൽ നിന്ന് ഒരു നൂറ് മീറ്റർ കടലിലേക്ക് കയറിയപ്പോൾ പ്രഭാകരൻ പറഞ്ഞു. “ഞാൻ മനു വർമ്മയുടെ ബാങ്ക് ട്രാന്സാക്ഷന്റെ വിശദ വിവരങ്ങൾ എടുത്തു. ദ്വീപ് വാങ്ങിച്ചതിന് ശേഷം ഇവിടെ ഉള്ള വീടുകൾ പണിയുന്നതിന് ഇടക്കുള്ള കാലത്തെ വിവരങ്ങൾ ആണ് ഞാൻ എടുത്തത്. അതിൽ ഹോം സെക്യൂരിറ്റിയിൽ പ്രാബല്യം ഉള്ള ഒരു ഇന്ത്യൻ കമ്പനിയുടെ വിവരങ്ങളും ഉണ്ടായിരുന്നു. ഇവിടെ ഉള്ള വീടുകൾ പണിയുന്നതിന് മുൻപ് അവരുടെ പണികൾ തീർത്തതിന് ഉള്ള തുക കൊടുത്തിട്ട് ഉണ്ട്.”
“അപ്പോൾ അവർ ഇവിടെ ഒരു സേഫ് ഹൗസ് പണിയാൻ ആണ് വന്നത് എന്നാണോ താങ്കൾ പറയുന്നത്?.” ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.
“അതെ, പിന്നെ എന്റെ ഊഹം ശെരിയാണെങ്കിൽ അത് ഭൂമിയുടെ അടിയിൽ ആയിരിക്കും ഉണ്ടാവുക. അല്ലെങ്കിൽ ഇവിടെ ഉള്ള വീടുകൾ പണിത കമ്പനിയുടെ പ്ലാനുകളിൽ അതും ഉണ്ടായിരിക്കേണ്ടത് ആണ്.” പ്രഭാകരൻ പറഞ്ഞു.
“അതും ശരിയാണ്.” ഒരു തിരമാലയിൽ തട്ടി ബോട്ട് ഉയർന്ന് താഴ്ന്നപ്പോൾ കസേരയിൽ മുറുക്കി പിടിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.