സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ] 234

ജയരാജിന്റെ റൂമിലേക്ക് നടന്നു. സഫിയ ബാഗിൽ നിന്ന് ഒരു താക്കോലെടുത്ത് അവളുടെ കയ്യിൽ കൊടുത്തു.അവൾ ജയരാജിന്റെ ലോക്കർ തുറന്നു.അതിൽനിന്നും ധാരാളം മുദ്രപത്രങ്ങളും ലോക്കർ കീയും കിട്ടി.സ്വാതിയുടെ പേരിൽ കോടികൾ വില വരുന്ന ഒന്നുരണ്ട് കെട്ടിടങ്ങളും ഒരു ഷോപ്പിംഗ് മാളും രജിസ്റ്റർ ചെയ്തിരിക്കുന്നു.മുഴുവൻ സ്വത്തുക്കളും മറ്റ് ആളുകളുടെ പേരിലാണ്.അതിൽ സഫിയയുടെ ഉമ്മയും സലീമും സഫിയയും അൻഷുലും രമേശുമൊക്കെയുണ്ട്.അവർ ഞെട്ടിപ്പോയി അതുമുഴുവൻ നോക്കിയപ്പോൾ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ വരും.അൻഷുൽ താമസിക്കുന്ന ഫ്ലാറ്റ് സഫിയയുടെ പേരിലാണ്.സഫിയ അൻഷുലിന്റെയും സ്വാതിയുടെയും പേരിലുള്ള പ്രമാണങ്ങൾ മുഴുവൻ അവർക്ക് നൽകി ബാക്കിയുമായി പുറത്തേക്ക് പോയി.ഒരാഴ്ച കഴിഞ്ഞു അതിനിടയിൽ പലവട്ടം അൻഷുൽ സ്വാതിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മിണ്ടാതെ അവളുടെ ജോലികൾ ഭംഗിയായി ചെയ്തു കൊണ്ടിരുന്നു. സാധാരണ വീട്ടമ്മയെ പോലെ വസ്ത്രം ധരിച്ചു. ഇടക്ക് സഫിയയും സലീമും ഒരുമിച്ച് വീട്ടിലെത്തി അവർക്ക് ചിലവിനുള്ള പണം നൽകി.ഒരിക്കൽ കൂടി അവർ അൻഷുലിന്റെ വീട്ടിലെത്തി.
” സ്വാതിയുടെ സഹായം ഒരിക്കൽ കൂടി ഞങ്ങൾക്ക് വേണം “സഫിയ പറഞ്ഞു. അവൾ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി
” രമേഷിന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് അവനും കൂടെയുള്ള ശിങ്കിടികളും അൽപ്പം ഇടഞ്ഞാണ് നിൽക്കുന്നത് അവനെ ഇവിടെ വിളിച്ചുവരുത്തണം ഇവിടെ വച്ച് നമുക്ക്‌ സംസാരിക്കാം അവനും നമ്മുടെ കൂടെ കൂടും എനിക്കുറപ്പാണ് ” സലീം അവളോട്‌ കാര്യങ്ങൾ വിശദമാക്കി.രണ്ട് ദിവസം കഴിഞ്ഞ് അവൾ രമേഷിനെ വീട്ടിലേക്ക് വിളിച്ചു.അവൻ അകത്ത് കയറിയതും അൻഷുൽ വാതിലടച്ച് ലോക്ക് ചെയ്തു. അവൻ അൻഷുൽ നിൽക്കുന്നത് കണ്ട് പേടിച്ചു.സലീമും സഫിയയും അകത്തുനിന്നും പുറത്തേക്ക് വന്നു.
“നോക്ക് രമേശാ..നമ്മുടെ ഓരോരുത്തരുടെയും പേരിൽ ഉള്ള സ്വത്തുക്കൾ എത്രയാണെന്ന് വല്ല പിടിയും ഉണ്ടോ….” സലീം അവന്റെ മുഖത്ത് നോക്കി ചോദിച്ചു.അവൻ അത്ഭുതംകൊണ്ട് കണ്ണുമിഴിച്ച് സലീമിനെ നോക്കി .
“നമ്മുടെ പേരിൽ ജയരാജ് സമ്പാദിച്ചിരിക്കുന്നത് കോടികളാണ് ” അനന്തകൃഷ്ണ “തീയറ്റർ നിന്റെ പേരിലാണ് ടാക്‌സ് അടക്കുന്നത് വരെ നിന്റെ പേരിലുള്ള ബിനാമി അക്കൗണ്ടിൽ നിന്നാണ് അയാളെ ആര് കൊന്നാലും അതുകൊണ്ട് നമുക്ക് ഉപകാരമാണുണ്ടായത് ഇതാണതിന്റെ രേഖകൾ ”
സലീം അതുപറഞ്ഞ് ഒരു ഫയൽ മേശപ്പുറത്ത് വച്ചു.
പിന്നെ അയാളുടെ കഥകൾ മുഴുവൻ സലീം അവനോട് പറഞ്ഞു.സഫിയയുടെ കഥ കേട്ട് അവൻനെഞ്ചിൽ കൈവച്ചു.
“ഈശ്വരാ….എന്റെ രതി…”അവൻ കരയുന്ന പോലെ പറഞ്ഞു.
“എന്താടാ..എന്തുപറ്റി..”സലീം അവനെ തോളിൽ കൈവച്ച് നോക്കി
” എന്റെ സലീമിക്കാ…. അയാൾ അവൾക്ക് ഡ്രസ്സും ആഭരണങ്ങളുമൊക്കെ വാങ്ങി കൊടുക്കും ഇടക്ക് അമ്മയേയും അച്ഛനേയും കാണാൻ അയാള് വീട്ടിൽ വരുമായിരുന്നു ” അവൻ വിഷമത്തിൽ സലീമിനോട് പറഞ്ഞു
“നീ വിഷമിക്കേണ്ട ഒന്നും സംഭവിച്ചുകാണില്ല അങ്ങനെയാണെങ്കിൽ അവൻ സഫിയയെ വെറുതേ വിട്ടേനെ “സലീം പറഞ്ഞു.

The Author

43 Comments

Add a Comment
  1. Please ഇനി ക്ലൈമാക്സ്‌ വേണ്ട നിർത്തോ

  2. സമയം പോലെ വായിച്ചു നോക്കാം.. ഇത് ഞാൻ ആദ്യമേ പറഞ്ഞ കാര്യമാ.. സ്വാതിയുടെ story ആർക്കും fan versions ആയി continue ചെയ്യാം.. ഞങ്ങൾക്കതിൽ സന്തോഷമേ ഉള്ളു.. ??
    And thanks for the effort, Binu ?

  3. ? Ramesh⚡ Babu M ?

    Tony Bro അപ്പോഴേ പറഞ്ഞു. ഇതിന് രണ്ട് ക്ലൈമാക്സ് ഉണ്ടെന്ന് . ഒന്ന് Happy Ending , Onnu Sad ending എത് വേണമെങ്കിലും വായനക്കാർക്ക് തിരഞ്ഞെടുക്കാം . പിന്നെ ” അമ്മയെ തല്ലിയാലും രണ്ട് പക്ഷം ” എന്ന് പറയുന്നത് പോലെ . എല്ലാത്തിനും വിമർശനവും ആയി കുറച്ച് പേർ കാണും ??

  4. ബിനു ബ്രോ ആദ്യമായി താങ്കൾ കഥയുടെ ക്ലൈമാക്സ് രണ്ടാമതും എഴുതാൻ കാട്ടിയ മനസിനെ അഭിനന്ദിക്കുന്നു.ഈ സ്ലൈമാക്സിനെ കുറിച്ചു പറയുകയാണെങ്കിൽ ഇത്രയും നാൾ ഉള്ള കഥയുടെ രീതിയുമായി പൊരുത്തപ്പെടാൻ പറ്റാത്ത ഒന്നാണ്.എടുത്തു പറയേണ്ടുന്ന കാര്യം ഈ കഥയിൽ നായകനും വില്ലനും ഒരാൾ തന്നെ ആണ് അത് anshul അല്ല ജയരാജ് ആണ്.സ്വാതിയെയും കുടുംബത്തെയും സംരക്ഷിക്കുകയും അവൾക്ക് ഒരു ഭർത്താവിന്റെ തന്നെ സ്ഥാനവും അയാൾ നല്കീട്ടുണ്ട്.അവളോടും അവളുടെ ശരീരത്തോടും ഒരു വല്ലാത്ത ഇഷ്ടം ആണ് ജയരാജിന്.anshulune ചതിക്കുക ആണെങ്കിലും സ്വാതിയെ അയാൾ ചതിച്ചില്ല,മാത്രല്ല സ്വാതിയെ അവളുടെ ഭർത്താവിന് പോലും വിട്ട് കൊടുക്കാത്തവിധം സ്വാതിയുടെ കാര്യത്തിൽ സ്വാർത്ഥൻ ആണ് ജയരാജ്. അപ്പോൾ അങ്ങനെയുള്ള ജയരാജ് അവളെ ചതിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.
    പിന്നെ സലിമിനും രമേഷിനും ഈ കഥയിലെ വല്യ റോൾ ഇല്ല അവരെ ഈ ക്ളൈമാക്‌സിൽ ഇത്ര വലിയ റോൾ കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു.3 പ്രധാന കഥാപാത്രങ്ങളെ ഈ കഥയിൽ ഉള്ളു അപ്പോൾ അവരിൽ തന്നെ ഒതുങ്ങണം ക്ലായ്മക്‌സ്.പിന്നെ 4 വർഷം ഒക്കെ സ്വതിയും കുടുംബവും ജയരാജിന്റെ വീട്ടിൽ ഉണ്ടെന്നാണ് ഇതിൽ പറയുന്നേ ആകെ മാസങ്ങളെ ആയിട്ടുള്ളു.നോർമൽ ആയുള്ള എൻഡിങ് ഒക്കെ അത്ര അടിപൊളി ആവില്ല ഈ കഥക്ക്.

    “ഒരു സർപ്രൈസ് ക്ലായ്മക്‌സ് ആണ് വേണ്ടത് അത് ആര് എഴുതും….?

  5. സ്വാതിയെ വെറുതെ വിട്ടത് ശരിയായില്ല. ഇത്രയും കാലം പറഞ്ഞു വന്ന കഥയിൽ സ്വാതിക്ക് നല്ല റോൾ ആയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്നിട്ടു ഇതെല്ലാം ജയരാജ് നെ പേടിച്ചിട്ടാണ് വഴങ്ങി കൊടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് ദഹിക്കുന്നില്ല.

  6. സ്വാതി യെ കൂടെ കൊല്ലണം ആയിരുന്നു

  7. ജയരാജിനെ മാത്രം കൊന്നിട്ട് സ്വാതിയെ വെറുതെ വിടുകയും നല്ലവളാക്കുകയും ചെയ്യുന്ന ക്ലൈമാക്സ് എന്തോ അത്ര പിടിക്കുന്നില്ല. മാത്രമല്ല ജയരാജിനെ കൊല്ലാന്‍ അൻഷുലിന്റെ റോൾ എന്താണ്? കുറച്ചു കൂടി ഡീറ്റയിൽ ആയിട്ടുള്ള റിവഞ്ച് ക്ലൈമാക്സ് വേണമായിരുന്നു.

  8. പ്രഭാകരൻ

    ith original versionnte translate alle???

  9. Swathiye nallathakiyathil nk yogipila

  10. NALLA CLIMAX…. PAKSHE JAYARAJ MARICHATHU ENTHINAANU ENNU AYAALE ARIYICHITTU KOLLUNNATHAAYIRUNNU AYALKKU KOTUKKAAN PATTIYA SIKSHA….

  11. ടോണി എഴുതിയ ക്ലൈമാക്സ് നേക്കാൾ നല്ലതായി ഈ ക്ലൈമാക്സ് തോന്നുന്നു. ബിനു വിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *