ശ്വേത എന്റെ കാമുകി [Faha] 131

ഞങ്ങൾ ആ സമയങ്ങളിൽ വെറുതെ സംസാരിച്ചിരിക്കും ആദ്യമൊക്കെ അവൾ സംസാരിക്കുന്നത് കുറവായിരുന്നു ദിവസങ്ങൾ കഴിയുംതോറും ഞങ്ങൾ നല്ല കട്ട ചങ്കുകളായി എന്തോ എന്റെ ഇഷ്ടങ്ങളും അവളുടെ ഇഷ്ടങ്ങളുമൊക്കെ ഒരേ സാമ്യം..

ഞാൻ എന്താണോ ചിന്തിക്കുന്നത് അത് ഞാൻ പറയാതെ തന്നെ എനിക്ക് അവൾ ഇങ്ങോട്ട് പറഞ്ഞു തരും… ഞങ്ങൾ തമ്മിൽ അറിയാതെ അടുത്ത് തുടങ്ങിയിരുന്നു എവിടെയൊക്കെയോ ഒരു ആത്മബന്ധം! അത് മനസിലായത് അവൾക്ക് കൊറോണ പിടിപെട്ടു നാട്ടിൽ കുറച്ചു ദിവസം പോയി നിന്നപ്പോളാണ് ആകപ്പാടെ ഒരു വിഷമം കടയിലെ ഒരു ജോലി ചെയ്യാനും ഒരു മൂടിലാ ഞാൻ അവളെ വിളിച്ചു കാര്യങ്ങളൊക്കെ തിരക്കി കൊണ്ടേയിരുന്നു അവൾ തിരിച്ചു വന്നാൽ മതിയെന്നായി… അവൾക്കും അതെ അവസ്ഥ തന്നെ…

അങ്ങനെ ഒരു ദിവസം രാവിലെ കട തുറന്നിട്ടേയുള്ളു.. ഞാൻ കടയിൽ വെച്ചിരിക്കുന്ന ഷെല്ഫുകൾക്ക് പിന്നിലായി മരുന്നുകൾ അറേഞ്ച് ചെയ്ത് കൊണ്ട് നില്കുകയായിരുന്നു പുറത്ത് ഒരാൾ വന്നു നിന്നാൽ കാണാൻ കഴിയില്ല, പെട്ടന്ന് എന്റെ പുറകിൽ കൂടി ഒരാൾ രണ്ടു കയും വെച്ച് എന്റെ കണ്ണ് പൊത്തി.. ഞാൻ പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും എനിക്ക് അത് ആരാണെന്ന് മനസിലായി ഞാൻ മിണ്ടാതെ നിന്നു.. ശ്വേതയാണ്! അവളുടെ റോസാപൂ മണമുള്ള സ്പ്രെയുടെ ഗന്ധം എന്നെ അങ്ങനെ തന്നെ നിറുത്തി, അവൾ ചോദിച്ചു ആരാണെന്ന് മനസിലായോ..

ഞാൻ അവളുടെ പഞ്ഞിപോലുരിക്കുന്ന കൈകൾ മാറ്റി കൊണ്ട് പറഞ്ഞു ഇത് എന്റെ ശ്വേതക്കുട്ടിയല്ലേ! എന്നിട്ട് ഞാൻ മെല്ലെ അവൾക്ക് അഭിമുഖമായി തിരിഞ്ഞു അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു അവളുടെ നയന മനോഹാരിതയിൽ ഞാൻ മെല്ലെ അലിഞ്ഞു തുടങ്ങിയിരുന്നു അവളെ ഞാൻ എന്നിലേക്ക് അടുപ്പിച്ചു എന്റെ ഹൃദ്യമിടുപ്പ് ചെറുതായിട്ട് കൂടിയിരുന്നു പക്ഷെ അവൾ എതിർപ്പ് ഒന്നും പ്രകടപ്പിച്ചില്ല അത് മനസിലാക്കിയ ഞാൻ അവളെ ഞാൻ മുറുകെ കെട്ടിപിടിച്ചു…

അവൾ തിരിച്ചും എന്നെ കെട്ടിപ്പിച്ചു എന്റെ സിരകളിൽ കൂടി രക്തയോട്ടം തുടങ്ങിയിരുന്നു.. ഞങ്ങൾ ആലിംഗനാസ്തബ്ദരായി നിന്നു എത്ര നേരം നിന്നെന്ന് ഓർമയില്ല വെളിയിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടാണ് ഞങ്ങൾ പിന്മാറിയത്.. അന്നത്തെ ദിവസം പിന്നെ ഞങ്ങൾ തമ്മിൽ കണ്ണുകൾ കൊണ്ടായിരുന്നു സംസാരമത്രയും….

The Author

8 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ..നല്ല തുടക്കം.. തുടരൂ… ???

  2. Nalla feel und ?

  3. നല്ല ഒഴുക്കുള്ള എഴുത്ത് ?. പേജ് കുറഞ്ഞു പോയി എന്നത് മാത്രം ?

    1. നല്ലോണം ഒഴുകി തോന്നുന്നു ???

  4. തുടരണം സൂപ്പർ കഥ

  5. വാത്സ്യായനൻ

    കൊള്ളാം interesting, തുടരൂ.

  6. പൊളി സാനം

Leave a Reply

Your email address will not be published. Required fields are marked *