തമി 3 [Maayavi] 606

“”ചിക്കൻ കറി പോരേ””

ലെച്ചുനോട് ചോദിച്ചപ്പോൾ

“”എനിക്ക് ബീഫ് മതി””

അത്രയും നേരം മിണ്ടാതിരുന്നവൾ ഞെളിഞ്ഞിരുന്നു പറഞ്ഞു.ഓ അപ്പോ നാവുണ്ടാരുന്നോ.

“”അതൊന്നും പറ്റൂല… ചേട്ടാ മൂന്ന് സെറ്റ് പൊറോട്ടയും ചിക്കൻ കറിയും എടുത്തോ””

ഉണ്ടൻപൊരിയോട് ചോദിച്ചപ്പോൾ തന്നെ ലെച്ചു ഇടക്ക് കയറി.

“”ഡാ അവൾക്ക് ബീഫ് മതി”‘

അതിഷ്ട്ടപെടാതെ ലെച്ചുനെ കൂർപ്പിച്ചു നോക്കി.കണ്ണിലേക്ക് നോക്കി കെഞ്ചി പറഞ്ഞു.പിന്നെ എനിക്കതിൽ റോൾ ഇല്ലാരുന്നു.ഉണ്ടൻപൊരി ഓർഡറെടുത്തും പോയി.എനിക്കീ ബീഫ് ഇഷ്ട്ടല്ല.ഇഷ്ട്ടമല്ല എന്നല്ല അലർജിയാണ്.എപ്പോഴൊന്നും തുടങ്ങിയതല്ല പണ്ട് മൊതലെയുള്ളതാ.വീട്ടിലുള്ള എല്ലാർക്കുമറിയാം അതോണ്ട് തന്നെ ആരും വീട്ടിൽ വാങ്ങാറില്ല.അവൾക്കും അറിയാം എന്നിട്ടും എന്നെ കൊതിപ്പിക്കൻ വേണ്ടി വാങ്ങുന്നതാ ഹും!

അധികം താമസിക്കാതെ തന്നെ നല്ല ചൂടു മൊരിഞ്ഞ പൊറോട്ടയും നല്ല വരുത്തരച്ച കോഴിക്കറിയുമെത്തി.കറിയുടെ മണം  മൂക്കിലേക്ക് അടിച്ചു കയറി.നല്ല കുരുമുളകിന്റെയും കറിവേപ്പിലയുടേം മണം മുന്നിട്ടു നിക്കുന്നു.മനസ് നിറഞ്ഞു നോക്കിയപ്പോൾ തൊലിച്ച ചിരിയോടെ ആ ഉണ്ടൻപൊരി.ഹോ അതു മാത്രം സഹിക്കാൻ വയ്യ.ഈ പൊറോട്ട അവന്റെ അണ്ണാക്കിൽ കുത്തികെട്ടി കറി തലവഴി ഒഴിച്ചിട്ടു ഇറങ്ങിപ്പോയല്ലോ.അല്ലേൽ വേണ്ടാ പാവം പൊറോട്ട എന്തു പിഴച്ചു.

അടിച്ചു പരത്തി ഒരു വശമായാ പൊറോട്ടയിലേക്ക് ചിക്കന്റെചാറൽപ്പ്ം ഒഴിച്ചു പീസിൽ നിന്നൽപ്പം പിച്ചിയെടുത്തു വായിലേക് വെച്ചു.സത്യം പറയാലോ മാരക രുചി.പൊറോട്ടയുടെ സോഫറ്റ്സ്സും ചിക്കന്റെ എരിയും എന്നെ വേറൊരു ലോകത്തേതിച്ചു.പിന്നെ ആരേം നോക്കാതെ മൂന്നു പൊറോട്ടയും കഴിച്ചു.കഴിച്ചു കഴിഞ്ഞു നോക്കിയപ്പോൾ കുഞ്ഞേച്ചി ലെച്ചുന്റെ പത്രത്തിലെ ചിക്കൻ എടുത്തു കഴിക്കുന്നു.കഷ്ട്ടം!

നാവാണെങ്കിൽ എരിഞ്ഞിട്ടു പാടില്ല മിന്നിലെ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ചു കുടിച്ചതെ ഓർമയുള്ളൂ വായിൽ നിന്നും കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ പുക വന്നു പോയി.നല്ല എരിയുള്ള കറിക്കു ആവിപാറുന്ന വെള്ളം.നല്ല ബെസ്റ് കോമ്പിനേഷൻ.നന്ദിയോടെ ഉണ്ടൻപൊരിയെ നോക്കിയിട്ടു അവിടെയെങ്ങും കണ്ടില്ല.പിന്നെ കൈയും വായും കഴുകി അവേർക്കടുത്തെത്തി.അപ്പോ തന്നെ അവരും പോയി കൈ കഴുകി.

ബില്ലും കൊടുത്തു ബാക്കി പൈസ ലെച്ചുനേം ഏൽപ്പിച്ചു തിരിയുമ്പോഴാണ് ഭരണിയിലിരിക്കുന്ന പുളിമുട്ടായിലേക്ക് കണ്ണ് പോയി.രണ്ടു രൂപ കൊടുത്തു രണ്ടുണ്ണം വാങ്ങി അതുരണ്ടും വായിലേക്കിട്ടു.പാക്കറ്റോടെ തന്നെ ചവച്ചരച്ചു.ഒരു സുഗം! അങ്ങനെ കാറിൽ കേറി വീട് ലക്ഷ്യമാക്കുമ്പോഴാണ് ഇന്നു ചിക്കൻ വെക്കാമെന്നു ലെച്ചുന്റെ അഭിപ്രായം മുന്നോട്ടു  വെച്ചത്.പിന്നൊന്നും നോക്കിയില്ല അടുത്തുള്ള ചിക്കൻ ഷോപ്പിൽ നിന്നും രണ്ടു കോഴിയെ അങ്ങ് തട്ടി.എന്നാൽ പിന്നെ ബിരിയാണി വെച്ചാലോ എന്ന എന്റെ ചോദ്യത്തിന് ആരുവെക്കും ന്നു ലെച്ചു.പിന്നെന്തിനാ മുത്തേ ഞാൻ.അടുത്തുള്ള ഷോപ്പിൽ നിന്നും ബിരിയാണി സാധനവും വാങ്ങി വീട്ടിലേക്കു പോയി.

The Author

57 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി ഇല്ലെ

  2. ഇതിന്റെ ബാക്കി ഇല്ലേ?
    കഥ ഉപേക്ഷിച്ചോ?

  3. Machane ee story onnu complete aakkikkode…Eppo site il keriyalum vannu nokkum update enthelum ondo.Pattumengil complete akku bro❤️❤️

  4. ഇതിന്റെ ബാക്കി ഇനിയുണ്ടാവില്ല അല്ലേ?
    ???

  5. റൊസാരിയോ

    Evedeyanu bro

  6. Bro നല്ല കഥ ആയിരുന്നു പ്ലീസ് കംപ്ലീറ്റ് ചെയ്യുമോ

  7. any update??

    1. No never ini update onnum nokanda writer nirthi

      1. സൂര്യൻ

        ഒന്ന് മണപ്പിച്ചതിനു ശേഷം ലവനും പോയി…
        ഓരോരോ പാഴ്ജന്മങ്ങൾ…

    2. അഡ്മിൻ ഈ കഥ എഴുതുന്ന ആളെ ഒന്ന് കോൺടാക്റ്റ് ചെയ്യാമോ നല്ല കഥ ആണ് ഡ്രോപ്പ് ആകുന്നതിൽ വിഷമം ഉണ്ട്

  8. റൊസാരിയോ

    Next part evede. Enthengilum oru update tha

  9. അന്തസ്സ്

    Reason polum illaathe aan kore authors nirthi povunnath.

  10. അന്തസ്സ്

    Reason polum illaathe aan kore authors nirthi povunnath

  11. കുഞ്ഞുണ്ണി

    ഇവനും മുങ്ങിയ

  12. അന്തസ്സ്

    Baakkki evde bro?
    Update onnum ilallo

  13. Bro oru update tharuvoo…
    Please ?

Leave a Reply

Your email address will not be published. Required fields are marked *