എന്തിന അരിയല്ലേ ആ ഇരിക്കുന്നത് കറിക്ക് എന്തെങ്കിലും മീനോ മറ്റോ വാങ്ങി വന്നാൽ മതി ..”
അവൻ അപ്പോൾ തന്നെ വണ്ടി എടുത്തു മാളിൽ പോയി നോക്കി , മഴ ആയതു കൊണ്ട് കാര്യമായി മീനൊന്നുമില്ല ഉള്ളത് തന്നെ പഴക്കം തോന്നിക്കുന്നതാണ് ,പിന്നെയൊരു ചിക്കൻ വാങ്ങിച്ചു അതുമായി ചെല്ലുമ്പോൾ ഗ്യാസ് അടുപ്പിൽ കഞ്ഞി കിടന്നു തിളയ്ക്കുന്നു ..
വാങ്ങിയ സാധനങ്ങൾ അമ്മയ്ക്ക് കൊടുത്തു അവൻ ഇറയത്തേക്ക് നടന്നു .,,ജീവിതത്തിൽ ഇനിയൊരിക്കലും നടക്കില്ലെന്നു കരുതിയ .കൂടിക്കാഴ്ചയാണിത് ..മനസ്സിൽ സന്തോഷമാണോ അതോ സങ്കടമാണോ ….അറിയില്ല ..അവൻ പുറത്തെ മഴയിലേക്ക് നോക്കി അവിടെ തന്നെ നിന്നു ..
ഏറെ കാലം കൂടിയാണ് മനസ്സ് നിറഞ്ഞവൻ ഭക്ഷണം കഴിക്കുന്നത് , അമ്മയുണ്ടാക്കിയ ഭക്ഷണം …. .. കഴിക്കുമ്പോൾ പലപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞത് ‘അമ്മ കാണാതെയിരിക്കാൻ നന്നായി പാട് പെട്ടു . .. കട്ടിലിൽ കിടക്കാൻ പറഞ്ഞിട്ട് അമ്മ കേട്ടില്ല ,, ഒരു ഷീറ്റ് എടുത്തു തറയിൽ വിരിച്ചു അതിൽ കിടന്നു .. എന്തോ ഇന്ന് മനസ്സിന് വല്ലാത്തൊരു സന്തോഷം…കെട്ടിക്കിടന്ന ഭാരങ്ങളൊക്കെ ഒലിച്ചു പോയ പോലെ .. മനസ്സിന്റെ സന്തോഷാണ് കൊണ്ടാകും കണ്ണുകൾ അടച്ച പാടെയവൻ ഉറങ്ങി …
മുഖത്ത് വെള്ളം വീണപ്പോൾ ആണ് സുഖകരമായ ഉറക്കത്തിൽ നിന്നവൻ കണ്ണ് തുറന്നത് മഴ വെള്ളം അകത്തേക്ക് തെറിക്കാൻ സാധ്യതയില്ല പിന്നെ .. ?
അപ്പോഴാണ് മനസ്സിലായത് അവന്റെ തല അമ്മയുടെ മടിയിലാണ് .. അമ്മയുടെ കണ്ണിൽ നിന്നും വീണ കണ്ണീരാണ് മുഖത്തേക്ക് ഇറ്റു വീണത് ..

Ipo vayakaan pati.. Nice writing.. Expect cheythila oru twist.. Hopefully 3rd partil nala hardcore aayirkum completion
I am not able to access or read this.. Kk sir.. Please help
വായിക്കാൻ പറ്റുന്നില്ല
കുട്ടേട്ടാ പുതിയ വെബ്സൈറ്റ് കൊള്ളാം എങ്കിലും കഥയൊന്ന് വായിക്കാൻ ഒരായിരം തവണ click ചെയ്യേണ്ട അവസ്ഥയാണല്ലോ.., അത്രയും പരസ്യങ്ങൾ കയറി വരുന്നു. എന്നിട്ടും പേജ് ലോഡ് ആവുന്നുമില്ല 🙂
puthiya sitil parasyam ella bro.. thangal vazhi thetti vere evidelum poyo
സഞ്ജു ഭായ്:
ഹോ.. ഇത് കഥയോ ജീവിതമോ?മനസ്സ് നിറഞ്ഞു പ്രഭോ🙏
ഞാനിപ്പോൾ ജോലി സ്ഥലത്താണ്, സമയം കിട്ടിയപ്പോൾ ജസ്റ്റ് ഒന്ന് അത്രേയൊള്ളു. വൈകുന്നേരം വരെ എങ്ങിനേയെങ്കിലും പിടിച്ച് നിൽക്കണം എന്നിട്ട് വേണം…. thanks