“”ഇത്ത എന്താ ഫോൺ എടുക്കാഞ്ഞേ?””
“”ഞാൻ ലുഡോ കളിക്കായിരുന്നെടാ, അതാണ്.”””
“” ഹോ. നമുക്ക് കളിച്ചാലോ?””
“” ഹാ, കളിക്കാം.””
അങ്ങനെ ഞാനും അവനും ഫോൺ ചെയ്തുകൊണ്ട് തന്നെ ലുഡോ കളിച്ചു.
അധിക കളിയിലും ഞാൻ ആയിരുന്നു ജയിച്ചിരുന്നത്. അതും പറഞ്ഞു ഞാൻ അവനെ കളിയാക്കാൻ തുടങ്ങി.
“”ഇത്ത ഇങ്ങനെ ജയിച്ചെന്ന് വെച്ച് എന്നെ കളിയാക്കണോ?””
“” പിന്നെ കളിയാക്കണ്ടേ ഞാൻ?””
അതും പറഞ്ഞു ഞാൻ ചിരിച്ചു.
അവൻ പിന്നെ ഒന്നും മിണ്ടിയില്ല കുറച്ചു സമയത്തേക്ക്.
എന്നിട്ട് അവൻ പറഞ്ഞു:
“”വാ നമുക്ക് ഒന്നൂടി കളിക്കാം. ഞാൻ ജയിക്കാണേൽ ഞാൻ പറയുന്നത് ഇത്ത കേൾക്കണം. ഇത്ത ജയിക്കാണേൽ ഇത്ത പറയുന്നത് ഞാൻ കേൾക്കാം. ഓക്കേ ആണോ?””
“”അത് വേണോ?””
“”ഇത്താക്ക് പേടി ആണല്ലേ ?””
അതും പറഞ്ഞു അവൻ ചിരിച്ചു.
“” നീ ചിരിക്കേണ്ട. വാ നമുക്ക് കളിക്കാം.””
“” ഒകെ. ഞാൻ പറഞ്ഞത് കേൾക്കണം ഇത്ത “”
“”നീ ആദ്യം ജയിക്ക് എന്നിട്ടല്ലേ.””
“” ഓക്കേ.””
പിന്നെ ഞാൻ രണ്ട് മൂന്നു കളി കളിച്ചു അപ്പോളൊക്കെ അവനായിരുന്നു ജയിച്ചത്.
അവൻ ജയിച്ചപ്പോൾ എന്നോട് പറഞ്ഞു: “”ഞാൻ പറഞ്ഞത് കേൾക്കാൻ റെഡി ആണോ ഇത്ത ?””
ഞാൻ മനസില്ലാമനസോടെ അതെ എന്ന് പറഞ്ഞു.
എന്റെ ശബ്ദം ഇടറിയതോണ്ടാകണം അവൻ പറഞ്ഞു:
“” സങ്കടപെടണ്ട. ഇത്ത ഒന്നും ചെയ്യേണ്ട, പോരെ””.
അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി.
പക്ഷെ ഞാൻ പറഞ്ഞു:
“”എനിക്ക് അങ്ങനെ നിന്റെ ഔദാര്യം ഒന്നും വേണ്ട. ഞാൻ എന്താ ചെയ്യേണ്ടത്, അത് നീ പറഞ്ഞോ?””
“”ഹോ, അങ്ങനെയാണോ. ഇത്ത എന്നെ എപ്പോളും ഇഷ്ടപെട്ടാൽ മാത്രം മതി.””
