തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 256

മഞ്ജിമ താല്പര്യം ഇല്ലാത്ത പോലെ മൂളി….

ഫാത്തിമ : എന്ത് പറ്റി, ഞാൻ ചീത്ത പറഞ്ഞത് കൊണ്ടാണോ?. സമയം ഇല്ലാത്തോണ്ടല്ലേ മോളെ. സത്താർ ഇക്കയുടെ പ്രോഗ്രാം ചാർട് ആയി ഈ വ്യാഴം മൂപ്പർ നാട്ടിലെത്തും. അതായതു ഫ്രൈഡേ, യൂ വിൽ മീറ്റ് ഹിം..

മഞ്ജിമ വീണ്ടും അതെ മൂളൽ മൂളി…. ഫാത്തിമ മഞ്ജിമയെ നോക്കി : എന്താ, എന്താന്ന് വച്ചാൽ തുറന്നു പറഞ്ഞോളൂ.. മഞ്ജിമ ഇത്തിരി കാര്യമായി തന്നെ ചോദിച്ചു : ഈ ഗ്രേസി, ഇത്ത എനിക്ക് തന്ന പോലെ തന്നെ ഓഫർ കൊടുത്തു വന്നതാണോ?…

ഫാത്തിമ ഒരു നിമിഷം സ്റ്റക്ക് ആയി എങ്കിലും തന്റെ മുഖഭാവം മാറ്റാതെ തന്നെ പറഞ്ഞു : മഞ്ജിമ ഫോൺ എടുത്തു എന്റെ പേരൊന്നു സെർച്ച്‌ ചെയ്യൂ.. എന്നിട്ട് ഞാൻ പറയാം ബാക്കി..

മഞ്ജിമ ഫോണെടുത്തു സേർച്ച്‌ ചെയ്തു… “” fathima beegam “………………..

വിക്കിപീഡിയ പേജ് തുറന്നു, താഴെയും ഉണ്ടായിരുന്നു ഒരുപാട് സെർച്ച്‌ ഫൈൻഡിങ്‌സ്..

വായിച്ചു നോക്കി മഞ്ജിമ ഫാത്തിമയെ നോക്കി വിശ്വാസം വരാതെ…

എന്ത് പറ്റി, ഒന്നും കണ്ടില്ലേ……………. ഫാത്തിമ ചോദിച്ചു.

” വ്യവസായി, ബ്യൂട്ടീഷ്യൻ, സ്റ്റൈലിസ്റ്റ്, സ്വന്തമായി കോസ്മെറ്റിക് ആൻഡ് ഫാഷൻ ഡിസൈനിങ് കമ്പനി… ഒരു നീണ്ട നിരയുണ്ടായിരുന്നു ആ ലിസ്റ്റിൽ….. കൂടാതെ ഫാത്തിമയുടെ സ്റ്റൈലിഷ് ഫോട്ടോകളും ഏർപ്പെട്ടിട്ടുള്ള ബിസിനസ്സുകളും, കോസ്റ്റും ഡിസൈൺ ചെയ്ത സിനിമകളും.. ബയോഗ്രഫിയും ഒപ്പം വയസ്സും…41…….

 

ഫാത്തിമ : എന്താ ഒന്നും പറഞ്ഞില്ലല്ലോ?..

മഞ്ജിമ : ഇത്ത അത്..

ഫാത്തിമ കാർ സൈഡ് ആക്കി നിർത്തി. ഒന്ന് കണ്ണടച്ച് പിടിച്ചു. പിന്നെ തുറന്നു സീരിയസ് ആയി ആണ് പറഞ്ഞത് : മഞ്ജു, നീ പറഞ്ഞാൽ നമുക്ക് ഇന്ന് ഇതിവിടെ അവസാനിപ്പിക്കാം. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി. ഞാൻ ഓഫർ തന്നത് എന്റെ കൂടെ വരാൻ ആണ്, എന്റെ ഒപ്പം നിൽക്കാൻ ആണ്. ഗ്രേസിയെ പോലെ ഒരുപാട് പേര് എന്റെ കൂടെ ഉണ്ട്. അതിനു തന്നെ എനിക്ക് വേണ്ട. പിന്നെ തെരുവിൽ 1000 രൂപക്ക് വില പറഞ്ഞിരുന്ന ഗ്രേസിക്ക് ഇന്ന് നീ കണ്ട ഗ്രേസി ആക്കിയത് ഞാനാണ്, സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തി ആക്കിയത് ഞാനാണ്, മാസം ലക്ഷങ്ങൾ കൊടുക്കുന്നതും വെറുതെ അല്ല, ഞാൻ എന്ത് പറയുന്നോ അത് ചെയ്യാൻ തന്നെ ആണ് .. നിനക്ക് ആരാവണം എന്നു നീ തന്നെ ആണ് ഡിസൈഡ് ചെയ്യാൻ പോകുന്നത്, ഞാനല്ല. നീ സ്വയം തെളിയിക്കണം. അതിനു വേണ്ടി കഷ്ടപ്പെടേണ്ടി വരും. വരുത്തും ഞാൻ. നീ കരയുന്നുണ്ടെങ്കിൽ അത് ഞാൻ കാരണം ആയിരിക്കും. ഇപ്പോൾ ഇതേ എനിക്ക് പറയാനുള്ളു.

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *