ടോക്സിക് [സാത്യകി] 65

 

ഇത്രയും സംഭവബഹുലമായ ഒരു കാര്യം തന്റെ ജീവിതത്തിൽ സംഭവിച്ചത് സുനിക്ക് ആരോടും പറയാൻ കഴിഞ്ഞില്ല. ബാലുവിനോട് എങ്കിലും അത് പറയണം എന്ന് സുനിക്ക് ഉണ്ടായിരുന്നു. പക്ഷെ റോസിന്റെ ആ സാഹചര്യം മനഃപൂർവം അല്ലെങ്കിലും മുതലാക്കേണ്ടി വന്നത് ഒരു വീരകൃത്യം അല്ലെന്ന് അറിയാവുന്നത് കൊണ്ട് സുനി അതിനെ പറ്റി ആരോടും വാ തുറന്നില്ല..

 

രോഹനിൽ നിന്ന് പിന്നീട് ഒരു ഉപദ്രവം സുനിക്ക് അങ്ങനെ ഉണ്ടായില്ല. സത്യത്തിൽ രോഹൻ അത് മറന്നു പോയോ എന്ന് തന്നെ സുനിക്ക് തോന്നി. പകുതി സമയം വെള്ളത്തിലും പകുതി സമയം മയക്ക് മരുന്നിലും നടക്കുന്ന രോഹന് ചിലപ്പോൾ അന്ന് നടന്നത് മറന്നു കാണുമെന്നു സുനി കരുതി

 

ഷൂട്ടിംഗ് പിന്നെയും മുന്നോട്ടു പോയി.. ഒരു ദിവസം ഉച്ചക്ക് സെറ്റിലേക്ക് ഒരു ബ്ലാക്ക് BMW പാഞ്ഞു വന്നു നിന്നു. 666 എന്ന നമ്പർ ഉള്ള ആ കാർ ആരുടെ ആണെന്ന് അവിടെ ഉള്ള എല്ലാവർക്കും അറിയാം. സാക്ഷാൽ അലക്സാണ്ടർ ചമ്പാരന്റെ കാർ ആണത്. ചമ്പാരൻ കുടുംബത്തിലെ ഏറ്റവും മുതിർന്ന ആളായത് കൊണ്ട് അങ്ങേരെ എല്ലാവരും “പെരിയവർ” എന്നാണ് പൊതുവെ വിളിക്കുന്നത്..

 

പെരിയവരുടെ അടുത്ത് ആർക്കും അങ്ങനെ ചെല്ലാൻ പറ്റില്ല. സെറ്റിൽ വന്നാൽ ആ നിമിഷം ഷൂട്ട് നിർത്തി വയ്ക്കും. ആൾ പോയി കഴിഞ്ഞിട്ടേ പിന്നെ എല്ലാം ഉണ്ടാകൂ. ഫോണിൽ പോലും ആളുടെ ഫോട്ടോ എടുക്കാൻ ആർക്കും അനുവാദം ഇല്ല. അത് കൊണ്ട് തന്നെ പെരിയവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് പുള്ളിയെ അറിയില്ല. നെറ്റിൽ പോലും ഒരു ഫോട്ടോയോ വീഡിയോയോ ആളിന്റെ ഇല്ല. അതും ഇത്രയും വലിയൊരു ബിസിനസ്കാരൻ ആയിട്ട് കൂടി..

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *