കാറിന്റെ ഡോർ ഡ്രൈവർ ചെക്കൻ വന്നു തുറന്നപ്പോ പെരിയവർ പതിയെ പുറത്തിറങ്ങി. വെയിൽ നല്ലത് പോലെ ഉണ്ടായിരുന്നത് കൊണ്ട് ഡ്രൈവർടെ കയ്യിൽ ഒരു കുട ഉണ്ടായിരുന്നു. പെരിയവരുടെ തലക്ക് മീതെ ആ കാലൻ കുട അവൻ ചൂടി
എൺപതിനും തൊണ്ണൂറിനും ഇടയിൽ പ്രായം ഉണ്ടാകും.. മുടി നല്ലൊരു ശതമാനവും നരച്ചിട്ടുണ്ട്. ക്ഷൗരം ചെയ്തു വെടിപ്പാക്കിയ നീണ്ട മുഖം. മെലിഞ്ഞ ശരീരം.. മൊത്തത്തിൽ ഒരു രഘുവരൻ ലുക്ക്. പക്ഷെ എന്നാലും അയാളുടെ നടത്തം കാണുമ്പോൾ ഈ ഭൂമി മലയാളം തന്നെ അയാളുടെ കാൽക്കീഴിൽ ആണെന്നത് പോലെ ആണ്. അത്രക്ക് ഉണ്ട് ഗാംഭീര്യം.. ഒരു ചെറുപ്പക്കാരനെക്കാൾ ചുറുചുറുപ്പുണ്ട് അയാൾക്ക് ഇപ്പോളും.. സത്യം പറഞ്ഞാൽ മൂത്ത മകനായ സാം ചമ്പാരന് ഇയാളെക്കാൾ പ്രായം പറയും..
പെരിയവർ വന്നു നേരെ പോയത് രോഹന്റെ കാരവാനിലേക്ക് ആണ്.. അപ്പോളേക്ക് അതിനടുത്തു നിന്ന ആളുകൾ അവിടെ നിന്നും മാറി
‘ഇത് വരെ മേക്കപ്പ് ഇട്ടു റെഡി ആയില്ലേ…?
കാരവാനിൽ കയറി അകത്തെ ഇരിപ്പിടത്തിൽ കാലിന്മേൽ കാൽ കയറ്റി വച്ചു പെരിയവർ ഇരുന്നു..
‘പെരിയപ്പാ.. എന്താ.. എന്താ ഒന്നും പറയാതെ പെട്ടന്ന്…?
മയക്കത്തിൽ ആയിരുന്ന രോഹൻ പെരിയവരുടെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു.
‘ആദ്യം ചോദിച്ചതിന് മറുപടി…’
പെരിയവർ ശബ്ദം കനപ്പിച്ചു
‘എന്റെ.. എന്റെ ഷോട്ട് ആകുന്നതേ ഉള്ളു..’
രോഹൻ ചെറിയ ഭയത്തിൽ പറഞ്ഞു. സ്വന്തം മുത്തശ്ശൻ ആണെങ്കിലും തന്റെ കുടുംബത്തിൽ ഉള്ള എല്ലാവരും ഭയത്തോടെ കാണുന്ന പെരിയവരെ രോഹനും ഭയം ഉണ്ടായിരുന്നു

ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.
എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി
ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️