ടോക്സിക് [സാത്യകി] 65

എനിക്ക് ആ ബോക്സിൽ എന്തോ അപാകത മണക്കാൻ തുടങ്ങി

 

‘നീ.. നീ അത് തുറന്നെ..’

ഞാൻ അവനോട് പറഞ്ഞു

 

സുനി മൂക്ക് പൊത്തി ആ ബോക്സ്‌ തുറന്നു.. ഞങ്ങൾ രണ്ടും അതിലേക്ക് നോക്കി..

 

ആ ബോക്സിനുള്ളിൽ അളിഞ്ഞു തുടങ്ങിയ ഒരു മനുഷ്യന്റെ കൈപ്പത്തി.. നെറ്റിയിൽ ഒരു ബുള്ളറ്റ് തറച്ചത് പോലെ ഞാൻ കട്ടിലിലേക്ക് ഇരുന്നു.. സുനി പെടന്ന് വീഴുവായിരുന്നു..

 

‘എന്തുവാടാ മൈരേ നീ ഈ കൊണ്ട് വന്നത്..?

ഞാൻ അവനോട് ചോദിച്ചു.. അവനു ഉത്തരം ഇല്ലായിരുന്നു..

 

അവൻ ഉത്തരം പറയേണ്ടത് ഇല്ലായിരുന്നു.. അത് എനിക്ക് തന്നെ മനസിലാകുമായിരുന്നു. ആ കൈപ്പത്തി അലക്സാണ്ടർ ചമ്പാരന്റെ ആണ്. ആ കൊലപാതകി കൈപ്പത്തി വെട്ടി മാറ്റി ബോക്സിൽ ആക്കിയാണ് എന്റെ മുന്നിലേക്ക് വന്നത്. ഞങ്ങളുടെ സംഘട്ടനത്തിൽ അത് തെറിച്ചു താഴെ വന്നിട്ടുണ്ടാകും. അത് സുനി കണ്ടും കാണും..

 

മരിച്ചു കിടക്കുന്ന അലക്സാണ്ടർ ചമ്പാരന്റെ ചിത്രം ഞാൻ ഒന്നൂടെ ഓർത്തു. അയാളുടെ ഇടത് കൈപ്പത്തി അറ്റ് പോയിരുന്നു. ശരിയാണ്.. ഞാൻ ഇപ്പോളത് ഓർമ്മിക്കുന്നുണ്ട്. ആ കൊലപാതകത്തിന്റെ ഞെട്ടലിൽ ഞാൻ അപ്പോൾ അത് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല പക്ഷെ വീണ്ടും ഓർക്കുമ്പോ ശരിയാണ്.. ഇത് മരിച്ചു പോയ ചമ്പാരന്റെ കയ്യാണ്

 

‘നീയെന്നെ കൊലക്കുറ്റത്തിന് അകത്തു കേറ്റിയിട്ടേ അടങ്ങൂ അല്ലേടാ നാറി..’

ഞാൻ സുനിയുടെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു

 

‘ഞാൻ അറിഞ്ഞോടാ ഇതിനുള്ളിൽ ചത്തവന്റെ കയ്യാണെന്ന്..?

സുനി എന്നോട് ചോദിച്ചു

 

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *