ടോക്സിക് [സാത്യകി] 65

‘ഇത്രയും ദിവസം ആയിട്ടും ഇത് പോലൊരു കാര്യം കയ്യിൽ ഉള്ളത് നീ എന്നോട് പറഞ്ഞോ..?

ഞാൻ അവനോട് ചോദിച്ചു

 

‘ഈ കാര്യം ഇനി മിണ്ടരുത് എന്നല്ലേ നീ പറഞ്ഞത്. അത് കൊണ്ട് ആണ് നമ്മൾ അവിടെ പോയപ്പോൾ ഉള്ള ഒന്നും ഞാൻ നിന്നോട് പിന്നെ പറയാഞ്ഞത്..’

സുനി പറഞ്ഞു

 

‘ഓ എന്തൊരു അനുസരണ.. എന്തൊരു അനുസരണ..’

എനിക്ക് പേടിയും ദേഷ്യവും എല്ലാം ഒരുമിച്ച് പെരുത്തു കയറി

‘എടുക്കടാ.. ഇത് എവിടെ ആണെന്ന് വച്ചാൽ കൊണ്ട് കള.. എന്നിട്ട് നീ ഇനി ഇങ്ങോട്ട് വന്നാൽ മതി.. കൊണ്ട് പോടാ..’

ആ ബോക്സ്‌ അടച്ചിട്ടു ഞാൻ അവനോട് പറഞ്ഞു

 

‘ഞാൻ ഇത് എവിടെ കൊണ്ട് കളയാൻ…?

സുനി എന്നോട് ചോദിച്ചു

 

‘അതൊന്നും എനിക്ക് അറിയില്ല.. എവിടെ ആണെന്ന് വച്ചാൽ എടുത്തു കളഞ്ഞോ.. സനൂപേട്ടൻ ഇപ്പൊ വരും. അതിന് മുന്നേ ഇറങ്ങി പോടാ..’

ദേഷ്യം കൊണ്ട് ഞാൻ കരയുന്ന പോലെ നിസ്സഹായൻ ആയി. സുനി എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി നിൽക്കുവാണ്. പക്ഷെ ഇപ്പൊ ഇത് ഇവിടെ നിന്ന് മാറ്റിയില്ല എങ്കിൽ പണി വരുമെന്ന് അവനും അറിയാം. അത് കൊണ്ട് അത് എടുത്തു അവൻ എവിടേക്കോ പോയി. അവൻ തിരിച്ചു വന്നിട്ട് പോലും ഞാൻ അവനോട് ഒന്നും ചോദിച്ചില്ല.. റെക്കോർഡ് ചെയ്യുന്നത് പോയപ്പോ കിട്ടിയ ആശ്വാസം മൊത്തത്തിൽ പോയി ഇപ്പൊ ടെൻഷൻ തിരിച്ചു വന്നിരുന്നു..

 

എന്തൊക്കെ ആണേലും അത് അവിടെ വച്ച് എങ്കിലും തീർന്നു എന്ന് ഞാൻ കരുതി. പക്ഷെ എന്റെ ആത്മാർത്ഥ കൂട്ടുകാരൻ വള്ളികളിൽ ഊഞ്ഞാലാടുന്ന മൈരൻ ആയത് കൊണ്ട് കൂടുതൽ ഗുലുമാലുകൾ വരുന്നതേ ഉള്ളായിരുന്നു..

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *