ഞാൻ അവനെ തൊഴുതു
അവന്റെ കൂടെ ഞാനും മോതിരം തപ്പാൻ കൂടി. വേറെ വഴി ഇല്ലല്ലോ. എങ്ങാനും ആ മോതിരം ഇവിടെ ആരുടെ എങ്കിലും കണ്ണിൽ പെട്ടാൽ അത് പിന്നെ ഞങ്ങളുടെ മണ്ടക്ക് വരാനും ചാൻസ് ഉണ്ട്.
‘ഞാൻ ഇരുന്നിടത്തെല്ലാം നോക്കി. എങ്ങുമില്ല.. ഇനി കാരവാനിൽ എങ്ങാനും..?
സുനി പറഞ്ഞു
അടിപൊളി. അയാളുടെ കൊച്ചു മോന്റെ കാരവാനിൽ ആണ് സുനി മോതിരം കളഞ്ഞിട്ട് വന്നത്. ഞങ്ങൾ കാരാവാന്റെ അടുത്ത് ചെന്നു. ലോക്ക് അല്ല. രോഹൻ അകത്തുമില്ല. സുനി പതിയെ അകത്തു കയറി. ഞാൻ പുറത്ത് നിന്നു.. ആരെങ്കിലും വന്നാൽ സിഗ്നൽ കൊടുക്കാൻ വേണ്ടി. പെട്ടന്ന് തന്നെ സുനി തിരിച്ചു ഇറങ്ങി വന്നു..
‘അതിനകത്തും ഇല്ല..’
സുനി എന്നോട് പറഞ്ഞു
‘നീ ശരിക്ക് നോക്കിയോ..?
ഞാൻ അവനോട് ചോദിച്ചു
‘നോക്കി.. അവിടെ എങ്ങും കാണുന്നില്ല.. ഇനി എന്ത് ചെയ്യും..?
സുനി പേടിയോടെ എന്നോട് ചോദിച്ചു. രോഹന്റെ കാരവാനിൽ ആണ് അത് മിസ്സ് ആയതു എങ്കിൽ മുട്ടൻ പണി ആണ് വരാൻ പോകുന്നത്. ആ മോതിരം അവനു തിരിച്ചറിയാൻ കഴിയും. അതെങ്ങനെ അവിടെ വന്നു എന്ന അന്വേഷണം ഞങ്ങളിലേക്കും എത്തും. ആ മോതിരം വേറെ എവിടെ മിസ്സ് ആയി പോയാലും ആ കാരവാനിൽ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പ് വരുത്തണമായിരുന്നു
‘ഇനി എന്തോ ചെയ്യാൻ. ചത്തവന്റെ മോതിരം ഊരി മാറ്റിയിട്ടു ഇപ്പൊ കിടന്ന് ദണ്ണിക്കുന്നോ..?
എനിക്ക് അവന്റെ കിറിക്കിട്ട് കുത്താൻ ആണ് തോന്നിയത്.
‘നീ ഇവിടെ നിക്ക്. ഞാൻ പോയി നോക്കാം.. ആരെങ്കിലും വരുന്നുണ്ടേൽ പറ..’

ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.
എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി
ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️