ഉന്മാദ വേളകൾ 5 [Rolexx] 145

അത്രയ്ക്ക് സുന്ദരി ആയിരുന്നു അവൾ.അത് അല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മൾ പ്രണയിക്കുമ്പോൾ നമ്മൾ പ്രണയിക്കുന്ന വ്യക്തിക്കായിരിക്കും നമ്മുടെ കണ്ണിൽ എല്ലാവരെക്കാളും സൗന്ദര്യം.എന്റെ വീട്ടിൽ നിന്നും 3km അകലമെ അവളുടെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് ഇടക്ക് ഇടക്ക് ഞാൻ അവളുടെ വീട്ടിൽ പോകും.പലപ്പോഴും അവളുമൊത്തുള്ള ദിനങ്ങൾ എന്നിൽ വളരെയധികം സന്തോഷം പകർന്നു.

ആ സന്തോഷ നിമിഷങ്ങളുടെ ഓർമ്മയിൽ എനിക്ക് മറ്റുള്ള ദിവസങ്ങളിലും ഉന്മേഷം പകരും.അതുകൊണ്ട് തന്നെയാണ് കോളേജിൽ എനിക്ക് അവസാന വർഷം വളരെ നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞത്. അവളുമൊത്തുള്ള ഓരോ നിമിഷവും എന്നിൽ അവളോട് ഉള്ള ഇഷ്ടം കൂട്ടി കൊണ്ടിരുന്നു.അങ്ങനെ പോളിടെക്നികിൽ നിന്ന് പാസായതിനു ശേഷം ഞാൻ ഒരു കമ്പനിയിൽ ട്രെയ്നിയായി ജോലിക്ക് കേറി.എന്റെ വീട്ടിൽ നിന്നും 2 മണിക്കൂറിലധികം യാത്ര ചെയ്യാനുള്ള ദൂരം ഉണ്ടായിരുന്നു അവിടെക്ക്.അതുകൊണ്ട് താമസം കമ്പനിയുടെ അടുത്തായിരുന്നു.

കമ്പനി കോട്ടേർഴ്സ് ആയിരുന്നു അത്.അവിടെ എനിക്ക് പല ജില്ലകളിൽ നിന്നും ഉള്ള ഫ്രണ്ട്സിനെ കിട്ടി.എന്റെ കോട്ടേർഴ്സിൽ 8 പേരുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കൂടി നല്ല രസമായിരുന്നു അവിടെ.പിന്നെ വീട്ടിൽ അല്ലാത്തതു കാരണം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉണ്ടായിരുന്ന വാണമടിയും കുറഞ്ഞു.രണ്ടാഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ കുറഞ്ഞു.പിന്നെ അത് മാത്രമല്ല കാരണം.

ആഴ്ചയിൽ ഒരു തവണയാണ് ഞാൻ വീട്ടിൽ വന്നിരുന്നത്.ശനിയാഴ്ച വൈകിട്ട് വീട്ടിൽ വന്നിട്ട് തിങ്കളാഴ്ച വെളുപ്പിനു പോകും.പക്ഷെ തിങ്കളാഴ്ച വെളുപ്പിനു പോണെങ്കിൽ ട്രെയിനിൽ പോകണം അല്ലെങ്കിൽ കറക്ട് ടൈമിൽ എത്തില്ല.എന്റെ വീടിന്റെ അവിടെ നിന്നും റെയിൽവെ സ്റ്റേഷനിൽ പോകാൻ വെളുപ്പിനു ബസ് ഉണ്ടായിരുന്നില്ല.

എന്നാൽ അമ്മാവന്റെ വീടിന്റെ അവിടെ നിന്നും ബസ് ഉണ്ടായിരുന്നു.അങ്ങനെ ഞാൻ ഞായാറാഴ്ച വൈകിട്ട് അമ്മാവന്റെ വീട്ടിൽ പോയി നിക്കും.തിങ്കളാഴ്ച രാവിലെ എന്നിട്ട് അവിടെ നിന്നും റെയിൽവേ സ്റ്റേഷനിൽ പോകും.അങ്ങനെ എല്ലാ ആഴ്ചയിലും ശാരികയെ കാണാൻ എനിക്ക് അവസരം കിട്ടിയിരുന്നു.

ഞങ്ങൾ കൂടുതൽ അടുത്തു.മറ്റ് ചിന്തകളെ മായ്ച്ചു കളഞ്ഞു അവളുടെ ചിന്തകളായി എന്റെ മനസ്സിൽ ഭൂരിഭാഗം സമയവും.ഓരോ ഞായാറാഴ്ചകൾക്കും ഞാൻ കാത്തിരുന്നു.അങ്ങന സന്തോഷം നിറഞ്ഞ എന്റെ ഒരു വർഷം കടന്നുപോയി.

The Author

4 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. കിടു… കാദേവൻ.. ??.
    നല്ല അവതരണം… അടിപൊളി തുടരൂ… ???

    1. ?? Thnku….

Leave a Reply

Your email address will not be published. Required fields are marked *