എന്റെ വീട്ടിൽ നിന്നും ഏകദേശം 1.5 മണിക്കൂർ യാത്ര ഉണ്ടായിരുന്നു കോളേജിലേക്ക്.പക്ഷെ എന്റെ റൂട്ടിൽ നിന്നും ബസ് ഉണ്ടായിരുന്നില്ല.വേറെ മെയിൻ ബസ് സ്റ്റാൻഡിൽ നിന്നും ആയിരുന്നു കോളേജ് ബസ് ഉണ്ടായിരുന്നത്.അതുകൊണ്ട് ഫസ്റ്റ് സ്റ്റോപ് അവിടെയായിരുന്നു.രണ്ട് ബസിനുള്ള കുട്ടികൾ ഉണ്ടായിരുന്നു ഞങ്ങളുടെ ആ റൂട്ടിൽ നിന്നും കേറാൻ.എന്റെ വീട്ടിൽ നിന്നും സ്റ്റാൻഡിലേക്ക് ഞാൻ ലൈൻ ബസിൽ പോവും.
നേരം വൈകുന്ന ദിവസം സ്കൂട്ടറിൽ പോവും ഞാൻ സ്റ്റാൻഡിലേക്ക്.4th ഇയർ സ്റ്റുഡന്റ്സ് കുറവായിരുന്നു ഞങ്ങളുടെ ബസ്സിൽ.ഫസ്റ്റ് ഇയർ ആൺകുട്ടികളെ മുഴുവൻ പിന്നിലെ അവസാന സീറ്റിൽ മാത്രമേ ഇരുത്തുകയുള്ളു.പെൺകുട്ടികൾ മുന്നിലും.പക്ഷെ 3rd ഇയർ പെൺകുട്ടികൾ ചിലപ്പോൾ മുന്നിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഞങ്ങൾ ആൺകുട്ടികളുടെ സീറ്റിൽ വന്ന് ഇരിക്കുന്നത് പതിവായിരുന്നു.അങ്ങനെ പലപ്പോഴും 3rd ഇയർ പെൺകുട്ടികൾ എന്റെ അടുത്ത് വന്നു ഇരിക്കാറുണ്ടായിരുന്നു.
പക്ഷെ പരിചയപ്പെട്ടതല്ലാതെ വേറെ സംസാരം കുറവായിരുന്നു.പണ്ട് എന്നെ കാണുമ്പോൾ ഒരു നിഷ്കളങ്കത നിറഞ്ഞ മുഖമായിരുന്നെങ്കിലും ഇപ്പോ അതെല്ലാം മാറി.ഇപ്പോ താടിയെല്ലാം ആയി കാണുമ്പോൾ ഒരു ദേഷ്യക്കാരന്റെ ലുക്ക് ആയി.ചിലപ്പോൾ അതുകൊണ്ട് ആയിരിക്കാം അധികം സംസാരിക്കാതിരുന്നത്.
തിരിച്ച് കോളേജിൽ നിന്ന് വരുന്ന സമയം എല്ലാവരും നേരത്തെ വന്ന് ബസിൽ ബാഗ് വച്ച് പോകും സീറ്റുകളിൽ.അല്ലെങ്കിൽ ചിലപ്പോൾ സീറ്റു കിട്ടിയെന്നു വരില്ല.അങ്ങനെ ഞാനും വക്കാറുണ്ടായിരുന്നു.ഒരു ദിവസം ഞാൻ ബാഗ് വക്കാനായി വന്നപ്പോൾ പിന്നിലെ ഏകദേശം സീറ്റുകളിൽ ഒക്കെ ബാഗ് വച്ചിട്ടുണ്ട്.നോക്കിയപ്പോൾ നടുഭാഗത്തുള്ള സീറ്റിൽ ഒരു പുസ്തകം മാത്രമേ വച്ചിരുന്നുള്ളു.അത് വിൻഡോ സൈഡിൽ ആയിരുന്നു.
ഞാനത് വിൻഡോ സൈഡിൽ നിന്നും മാറ്റി എന്റെ ബാഗ് വച്ച് പോയി.അത് കഴിഞ്ഞ് ബസ് എടുക്കാറായ സമയത്ത് ആയിരുന്നു ഞാൻ വന്നത്.ഞാൻ നോക്കിയപ്പോൾ എന്റെ ബാഗ് മാറ്റി അവിടെ ഒരു പെൺകുട്ടി ഇരിക്കുന്നു.എന്റെ ബാഗ് അവളുടെ തൊട്ടപ്പുറത്ത് തന്നെ ഉണ്ടായിരുന്നു.ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.അവൾ ഒതുങ്ങിയിരുന്ന് എന്നെ നോക്കി ചിരിച്ചു.ഞാനും ചിരിച്ചു. അവൾ:ഹായ് ഞാൻ:ഹായ് അവൾ:ഞാൻ ഇവിടെ ബുക്ക് വച്ചിരുന്നു അതാ ഇവിടെ ഇരുന്നത്. ഞാൻ :ഓ അത് സാരമില്ല.ഞാൻ കണ്ടിരുന്നു പിന്നെ ഞാൻ ബാഗ് ഇവിടെ വച്ചുനുള്ളു. അവൾ:റിപ്പീറ്റ് ആണോ ? ഞാൻ :എന്ത്? അവൾ:എൻട്രൻസ് റിപ്പീറ്റ് ആണോ എന്ന് ? ഞാൻ :ഏയ് അല്ല .ഞാൻ ലാറ്ററൽ എൻട്രിയാ.ഡിപ്ലോമ കഴിഞ്ഞ് …. അവൾ :ആ … എന്റെ ക്ലാസ്സിൽ LETഉണ്ട്. ഞാൻ:എന്താ പേര് ? അവൾ:ഹിത ഞാൻ:ഞാൻ നിർമ്മൽ.3rd ഇയർ ആണല്ലെ ? ഹിത :അതെ.മെക്ക് ആണോ ? ഞാൻ :അതെ ഹിത :ആ ഞാൻ EC. ഞാൻ:ആ ഹിത :ഡിപ്ലോമക് ഗവൺമെന്റ് കോളേജിൽ ആയിരുന്നോ? ഞാൻ:അതെ ഹിത :അവിടെത്തെയും ഇവിടുത്തെയും വച്ച് നോക്കുമ്പോൾ ഏതാ നല്ലത്? ഞാൻ:അങ്ങനെയൊന്നുമില്ല.അവിടെ ഇടക്ക് ഇടക്ക് സമരങ്ങൾ ഉണ്ടാകും.പിന്നെ കുറച്ച് കൂടി ഫ്രീഡം ഉണ്ടാകും.നമ്മുടെ കോളേജിൽ പിന്നെ അധികം സ്ട്രിക്റ്റ് അല്ലാത്ത കാരണം കുഴപ്പമില്ല. ഹിത :ആ അതു ശരിയാ ഇവിടെ അധികം സ്ട്രിക്റ്റ് ഇല്ല.
സൂപ്പർ.. കിടു… കാദേവൻ.. ??.
നല്ല അവതരണം… അടിപൊളി തുടരൂ… ???
?? Thnku….
Continue
?