ശാരികയുമൊത്തുള്ള ചാറ്റിംങ്ങിനു സമയം കണ്ടെത്തുന്നതുപോലെ ഹിതയുമൊത്തും ഞാൻ സമയം കണ്ടെത്താൻ തുടങ്ങി.ഇതെല്ലാം എന്റെ പഠിപ്പിനെയും ബാധിച്ചു.3rd sem റിസൾട്ട് വന്നപ്പോൾ 2 സപ്ലി.ഞാൻ പക്ഷെ അത് ഒന്നും വകവച്ചില്ല.ഇതിന്റെ ഇടയിൽ എനിക്ക് മറ്റൊരു പെൺകുട്ടിയെക്കൂടി ഫ്രണ്ട് ആയി കിട്ടി.അവളും എന്നിലെ കളിക്കാരനെ ഉണർത്താൻ കാരണമായി.അവളുടെ പേര് ആതിര.അവളെ പരിചയപ്പെട്ട കഥ ഞാൻ പറയാം.2nd ഇയർ 4th sem പഠിക്കുന്ന സമയം.ഒരു ദിവസം ഞാൻ നേരം വൈകി കോളേജിലേക്ക് പോകാൻ.
പതിവുപോലെ ഞാൻ ലൈൻ ബസ് ഒഴിവാക്കി സ്കൂട്ടർ എടുത്തു ഇറങ്ങി.കുറച്ച് ദൂരം ചെന്നപ്പോൾ അതാ ബസ് സ്റ്റോപ്പിൽ ആതിര നിൽക്കുന്നു.ആതിരയെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്.ഞങ്ങളുടെ അവിടെ നിന്നും ഉള്ള രണ്ടാമത്തെ ബസിൽ ആയിരുന്നു ആതിര പോയിരുന്നത്. കൂടുതലും അവൾ സ്കൂട്ടറിൽ ആയിരുന്നു ബസ് സ്റ്റാൻഡിലേക്ക് വന്നിരുന്നത്.മറ്റെ ബസിൽ ആയതു കാരണം കണ്ടുപരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു.അവളെ കണ്ടപ്പോൾ ഞാൻ സ്കൂട്ടർ നിർത്തി.
ഞാൻ :കോളേജ് ബസിൽ അല്ലെ പോകുന്നത് ? ഞാനും അവിടെക്കാ ഇറക്കി തരാം ഉണ്ടോ ? (അവൾ ഒന്നു നോക്കിയതിനു ശേഷം ) ആതിര:ബസ് നം: 15 ആണോ ? ഞാൻ :അതെ ആതിര :ആ എനിക്ക് എവിടെയോ കണ്ടു പരിചയം തോന്നി. (അവൾ വന്നു എന്റെ പിന്നിൽ കയറി ഇരുന്നു.ഞാൻ വണ്ടി എടുത്തു.) ആതിര:എന്താ പേര്? ഞാൻ :നിർമ്മൽ . ആതിര:ഞാൻ ആതിര.3rd ഇയർ EC ഞാൻ :ഞാൻ മെക്ക്.2nd ഇയർ.ഹിതയുടെ ക്ലാസ്സിലാണോ? ആതിര:അല്ല അവൾ ബി ഡിവിഷൻ അല്ലെ …മുൻപ് ലൈൻ ബസിലായിരുന്നോ പോയിരുന്നത് ? അധികം കാണാറില്ലല്ലോ? ഞാൻ :അല്ല.ഞാൻ ലാറ്ററൽ എൻട്രിയാ.അതുകൊണ്ടാ കാണാതിരുന്നത്. ആതിര:ഓ.. നമ്മൾ അപ്പൊ സെയിം ഏജ് ആയിരിക്കും ലെ? നീ എന്നെ അപ്പൊ പേര് വിളിച്ചാ മതി. ഞാൻ :ഓകെ. ആതിര:സ്ഥിരം സ്കൂട്ടറിൽ ആണോ സ്റ്റാന്റിലേക്ക് പോകുന്നത് ? ഞാൻ :ഏയ് അല്ല. ഇന്ന് വൈകി. അല്ലെങ്കിൽ ലൈൻ ബസിനാ പോവുക. ആതിര:ആ ഞാൻ സ്കൂട്ടറിലാ പോകാറുള്ളത്.ഇന്ന് ബ്രദർ സ്കൂട്ടർ എടുത്തു. ഞാൻ :ആ … ആതിര :വീട് എവിടെയാ ?
സൂപ്പർ.. കിടു… കാദേവൻ.. ??.
നല്ല അവതരണം… അടിപൊളി തുടരൂ… ???
?? Thnku….
Continue
?