?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

അതവൾ കേട്ടു    , പെട്ടന്ന് എന്നിൽ നിന്ന് അകന്നു മാറി . ഞാൻ എഴുന്നേറ്റു കുറച്ചുമുന്നിലേക്കു നിന്നു . വാട്സാപ്പ് കാൾ ആണ് . ഞാൻ കാൾ എടുത്തു സംസാരിച്ചു , വിശേഷങ്ങൾ ഒക്കെ പറഞ്ഞു , അഞ്ചു മിനുട്ട് സംസാരിച്ച ഫോൺ വെച്ച തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ ശ്രേദ്ധിച്ച്   ഇരിക്കുന്ന നിമ്മിയെയാണ് കണ്ടത്  .

ഞാൻ അവളുടെ അടുത്തേക്ക് നടന്നു , പോക്കെറ്റിൽ നിന്നും കർചീഫ് എടുത്ത് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു

 . വാടോ .. പോകാം , ഞാൻ അവളോടായി പറഞ്ഞു . 

‘ഉം’ അവളൊന്നു മൂളി .

ശേഷം കയ്യിലുരുന്ന കുപ്പി തുറന്നു വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി . ഞാൻ കർചീഫ് അവൾക്കു കൊടുത്തു . അവൾ അത് വാങ്ങി മുഖം തുടച്ചു തിരിച്ച്  തന്നു . 

അവളുടെ മുഖം നന്നായി വാടിയിരിക്കുന്നു . എല്ലാം ഞാൻ കാരണമാണ് . ഞാൻ അവളെയും കൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു . 

‘വിശക്കുന്നില്ലേ’ ഡ്രൈവ്  ചെയ്യുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു .

‘ഇല്ല ഹരിയേട്ടാ , എനിക്ക് ഒന്ന് റൂമിൽ എത്തിയാൽ മതി ,’

‘ഉച്ചക്കും കാര്യായിട്ടൊന്നും കഴിച്ചില്ലലോ ,എന്തേലും കഴിച്ചിട്ട് റൂമിൽ പോവാം ‘

‘എനിക്കൊന്നും വേണ്ട ഹരിയേട്ടാ,’

റൂമിൽ പോയാൽ അവൾ ഒന്നുകഴിക്കില്ല എന്നെനിക്കറിയാം .റെസ്റ്റോറെന്റിലേക്കു ഇപ്പൊ അവളുമായി പോവാൻ കഴിയില്ല , അതുകൊണ്ടു ഞാൻ ഒരു ഡ്രൈവ് ത്രൂ റെസ്റ്റോറെന്റിലേക്കു കയറി , രണ്ടു സാൻവിച്ചും ജ്യൂസും വാങ്ങി വണ്ടി അവളുടെ പാർക്കിങ്ങിൽ സൈഡ് ആക്കി 

‘ഇത് കഴിക്ക് , എന്നിട്ടു പോയാൽ  മതി’

‘എനിക്ക് വേണ്ടാഞ്ഞിട്ടാ’

‘കഴിച്ചിട്ടേ നീ ഇവ്ടെന്നു പോവുന്നുള്ളൂ, കഴിക്ക്’

ഞാൻ സാൻവിച് അവൾക്കു നീട്ടി ജ്യൂസ് നടുക്ക് ഹോൾഡറിൽ വെച്ചു , ഞാൻ കഴിച്ചു തുടങ്ങി , അവളെ ഒന്ന് നോക്കിയപ്പോൾ അവളും കഴിക്കാൻ ആരംഭിച്ചു . കുറച്ചു സമയമെടുത്തെങ്കിലും അവൾ മുഴുവൻ കഴിച്ചു . 

‘എന്ന പോയി കിടന്നുറങ്ങിക്കോ ‘

അവൾ ഒന്നും മിണ്ടിയില്ല , ഡോർ തുറന്നു പുറത്തിറങ്ങി ഹോസ്റ്റലിലേക്ക് നടന്നു .അവൾ ഉള്ളിലേക്ക് കയറിയപ്പോൾ  ഞാൻ കാർ ഹോട്ടലിലേക്ക് വിട്ടു  . 

റൂമിൽ കയറി റൂം സെർവീസിൽ വിളിച്ച്  മൂന്നു പെഗ് സ്ക്കോച്ച്  വിസ്കിയും ഒരു ഗ്രീൻ സലാഡും ഓർഡർ ചെയ്തു . അഞ്ചു മിനിറ്റുകൾക്കുള്ളിൽ വെയ്റ്റർ വന്നു . 

ഡ്രസ്സ് എലാം മാറ്റി , ഒരു ട്രൗസറും ടീഷർട്ടും ധരിച്ചു . ശേഷം കുറച്ചു വെള്ളം ഒഴിച്ച്  ഒരു പെഗ് അടിച്ചു . പത്തു മിനിറ്റുകൾക്കുള്ളിൽ മൂന്നു പെഗും തീർത്തു . സാലഡ് കുറച്ച്  കഴിച്ച്  ഞാൻ ബെഡിലേക്കു വീണു .

നടന്ന സംഭവങ്ങൾ ആലോചിച്ച്  ഉറങ്ങാൻ ആവുന്നില്ല . ഫോണെടുത്തു .വാട്സപ്പില് അവളുടെ ചാറ്റിൽ കയറി ഒരു സോറി അയച്ചു  .ശേഷം  നെറ്റും  ഓഫ് ചെയ്ത് കണ്ണടച്ച് കിടന്നു . എപ്പോളോ ഉറങ്ങി  പോയി . 

 ജൂലൈ – 12 -2019

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *