?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

തൊണ്ട വരണ്ട് ദാഹിക്കുന്നു. സമയം അഞ്ചു മണി കഴിഞ്ഞിട്ടുണ്ട് . റൂമിലെ ലൈറ്റ് ഓൺ ചെയ്ത് ബെഡിൽ നിന്നും എഴുനേറ്റു . ഫോണെടുത്തു നെറ്റ് ഓൺ ആക്കി . ഇല്ല, അവളുടെ റീപ്ലേ ഒന്നും വന്നിട്ടില്ല. മെസ്സേജ് റീഡ് ആയത് ബ്ലൂ ടിക് അടിച്ച കിടക്കുന്നുണ്ട് ,ഇന്നലെ രാത്രി തന്നെ റീഡ് ആക്കിയിട്ടുണ്ട് . ടേബിളിൽ ഇരുന്നിരുന്ന ബോട്ടിലിൽ നിന്നും ആവശ്യത്തിന് വെള്ളം കുടിച്ചു . അഴിച്ചിട്ട പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന സിഗെരെറ്റ്‌ ബോക്സും ലൈറ്ററും എടുത്ത്    ബാൽക്കണിയിലേക്കു നടന്നു . പുറത്തു നല്ല തണുപ്പ് . ഹാൻഡ് ഗ്രില്ലിൽ ചാരി നിന്ന് ഞാൻ സിഗരറ്റിലേക്ക് തീ പകർന്നു . 

എന്നാലും അവൾ എന്തായിരിക്കും റീപ്ലേ ഒന്നും അയക്കാതിരുന്നത് ,ഞാൻ ആലോചിച്ചു . 

സിഗെരെറ് കെടുത്തി ഞാൻ റൂമിലെ സോഫയിൽ വന്നിരുന്നു . ഉറക്കം വരുന്നില്ല. സമയം അഞ്ചര . ഞാൻ വാട്സാപ്പിൽ വന്ന മെസേജുകൾ നോക്കി. ശേഷം ഫോൺ ടേബിളിൽ വെച്ച്‌ ഒന്ന് ബാത്‌റൂമിൽ പോയി വന്നു . പുറത്തേക്ക് ഇറങ്ങുമ്പോൾ  ഫോൺ ടേബിളിൽ ഇരുന്നു റിങ് ആവുന്നുണ്ട് , സൈലന്റ് മോഡ് ഓഫ് ചെയ്യാൻ മറന്നത് കൊണ്ടാണ് സൗണ്ട് കേൾക്കാതിരുന്നത് .ഞാൻ ടേബിളിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും കാൾ കട്ട് ആയി .എടുത്തു നോക്കിയപ്പോൾ  നിമ്മിയുടെ രണ്ടു മിസ്സിട് കോളുകൾ .തിരിച്ചു വിളിച്ചു .

‘നിമ്മീ’

‘ഉം ‘

‘നേരെത്തെ എണീറ്റോ ?’

‘ഉം , കുളിച്ചു മാറ്റി ഇരിക്ക്യെണ് ‘

‘ഡോ , ഇന്നലെ …’ മുഴുവിപ്പിക്കാൻ അവൾ സമ്മതിച്ചില്ല .

‘വേണ്ട ഹരിയേട്ടാ, അതിനെ കുറിച്ച്  ഇനി പറയണ്ട’

‘ഡോ,ഞാൻ …’

‘ഒന്നുല്ല , ഇനിയും സംസാരിച്ചു തുടങ്ങിയാൽ ഞാൻ വീണ്ടും ഡൌൺ ആവും,അത് വിട്ടേക്ക്’

‘ഉം , വേറെ എന്താ,വിശക്കുന്നില്ലേ ?ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ ‘

‘വിശപ്പുണ്ട്  , ബിസ്‌ക്കറ് എന്തേലും കഴിക്കാം ‘

‘ഞാൻ വരാടോ  , പുറത്തു നിന്നും എന്തേലും കഴിക്കാം ‘

‘വേണ്ട ഹരിയേട്ടാ, തത്കാലം ഇത് മതി . ബാക്കി ഞാൻ ക്യാമ്പസ്സിൽ ചെന്നിട്ടു കഴിച്ചോളാം’

അവളുടെ വാക്കുകളിൽ  എന്തോ ഒരു മുന , എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞത്   പോലെ എനിക്ക് തോന്നി .

‘വേറെ എന്താ, കുഴപ്പൊന്നുല്ലല്ലോ’

‘ഇല്ല ഹരിയേട്ടാ, കുഴപ്പൊന്നുല്ല  , ക്ലാസിലേക്കുള്ളത് കുറച്ച് നോക്കാൻ ഉണ്ട് ‘ 

”ഉം , എന്നാൽ ശെരി ,വെച്ചോ . വിളിക്ക് ‘ 

‘ഉം ‘ അവൾ കാൾ കട്ട് ചെയ്തു .

രാവിലെതന്നെ വീണ്ടും മൂഡോഫ് ആയി . എന്ത് ചെയ്യും എന്നോർത്തു ഒരു പിടി

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *