വനദേവത
VanaDevatha | Author : Ekalavyan
ഭീതിയുടെ കൈയ്യടക്കിൽ ഉലഞ്ഞു കൊണ്ട് ജോണിന്റെ ഹൃദയം പൊട്ടുമെന്ന പോലെയായി.. നിർത്താതെ ഓടുകയാണ്. കുറ്റിക്കാട് കൊണ്ട് മൂടിയ ഒരു ചതുപ്പിൽ കേറിയൊളിച്ചു. എവിടെയാണ് സുരക്ഷ.. എവിടം കൊണ്ട് ഞാനിത് നിർത്തും.. മുന്നിൽ മരം വീണതും, കുറ്റിച്ചെടികളും കൊണ്ട് തടസ്സമേറിയ കാട്ടു പാത..
തരണങ്ങൾ ചെയ്യും തോറും കാഠിന്യം കൂടി കൂടി വന്നു.. സമാധാന അന്തരീക്ഷത്തിൽ ശ്വാസം നിലപ്പിച്ചു കൊണ്ടു കേട്ട കാട്ടു കൊമ്പന്റെ കൊലവിളിയാണ് എന്നെ ഈ അവ്സഥയിൽ എത്തിച്ചത് . കേട്ടത് തൊട്ടു പിറകിൽ ആണെന്ന് തോന്നി പോയി. തലയിലേറ്റ ഇടി പ്രവാഹം പോലെയുള്ള ശക്തി വന്നത് കൊണ്ടാണ് ഓടാൻ മനസ്സ് പറഞ്ഞത്.. ഇല്ലേൽ ഈ കാട്ടിൽ ചതഞ്ഞരഞ്ഞേനെ… ചതുപ്പിൽ ചാർന്നു ഇരുന്നു കൊണ്ട് ക്രമാതീതമായി കൂടുന്ന ശ്വാസം സാദാരണ ഗതിയിലേക്ക് എത്തിക്കാൻ അവൻ നന്നേ പാടുപെടുകയാണ്.. കുറച്ചു നേരം കണ്ണടച്ചു ഇരുന്നു.
ഇടി മുഴക്കം പോലെ വശത്തു നിന്ന് കൊമ്പന്റെ കൊല വിളി ഉയർന്നു.. . ശര വേഗത്തിൽ ഹൃദയമിടിപ്പ് കൂടി. വളഞ്ഞു കൂർത്ത കൊമ്പും , കട്ടി കറുപ്പ് നിറവുമായി അത് അടുത്ത് എത്തിയിരിക്കുന്നു.. അതിന്റെ അലർച്ച കാടിനെ കൊടുമ്പിരി കൊള്ളിക്കുകയാണ്.. ഇത് തന്റെ അവസാനം ആണ്.. ജോൺ കണ്ണടച്ചു ചിന്തിച്ചു.. ഒരു കാല്പെരുമാറ്റം പോലും കൊടുക്കാതെ ശ്വാസമടക്കി പിടിച്ചു ഇരിക്കുകയാണ്.. ഓടുന്നതിനിടയിൽ വയർലെസ്സ് ഉം ഫോണും എവിടെയോ നഷ്ടമായി..
പൊടുന്നനെ കുറച്ചു മാറി ഇടതു വശത്തായി ഒരു മരം നിലം പതിച്ചു.. അതിന്റെ ശബ്ദം എന്റെ ചെവിയടച്ചു.., കണ്ണ് കൂർത്തു.. ശ്വാസം പോകുമെന്ന പോലെയായി.. കൊമ്പന്റെ കാൽപ്പെരുമാറ്റം എന്നിലേക്കു വരുന്നത് പോലെ തോന്നിച്ചു.. തിരിഞ്ഞു നോക്കാൻ ആവുന്നില്ല.. അല്ലെങ്കിൽ പറ്റുന്നില്ല.. കാലു കിടുകിടാ വിറക്കാൻ തുടങ്ങി. താൻ തീരാൻ പോകുന്നു എന്ന് അവൻ ഉറപ്പിച്ചു. ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഇൽ കയറിയ സന്തോഷവും. തടഞ്ഞിട്ടും ഒറ്റക്ക് വരാനുള്ള ആകാംഷയും ഇവിടെ അവസാനിക്കും. ഒന്ന് അനങ്ങാൻ പോലും ആവുന്നില്ല..
താള രഹിതമായ ഒരു തരം ശബ്ദം ചെവിയിൽ മുഴങ്ങുന്നു.. എന്നാൽ അതിന്റെ ഉറവിടം മനസ്സിലാകുന്നില്ല.. കണ്ണ് തുറന്നു ശബ്ദം ഇപ്പോളും മുഴങ്ങുന്നുണ്ട്. ചുറ്റും ശാന്തത.. കൊമ്പന്റെ ഒരു സാമീപ്യവും ഇവിടെ ഇല്ല .. അത് പോയിട്ടുണ്ടാകുമോ അവൻ ശങ്കയിലാണ്ടു. പതിയെ തല ചെരിച്ചു പുറകിൽ നോക്കിയതും കൊമ്പൻ എന്റെ നേർക്ക് പാഞ്ഞടക്കുന്നു.. . കണ്ണ് അതി ശക്തിയായി വികസിച്ചു.. ചുണ്ട് വിറച്ചു..
പെട്ടെന്ന് തന്നെ കയ്യിൽ ഒരു പിടി വീണു എന്നെ വലിച്ചു മാറ്റി.. പാഞ്ഞടുത്ത കൊമ്പന്റെ മുഖം മരത്തിലടിച്ചു ശക്തിയായ ശബ്ദത്തോടെ മരം നിലം പതിച്ചു.. അന്തരീക്ഷത്തെ പൊടിമയമാക്കി…
ബ്രോ ഇതിന്റെ ബാക്കി എഴുത്തു
സൂപ്പർ നല്ല തുടക്കം ഇനിയും നന്നായി മുന്നോട്ട് പോകട്ടെ.അൽപ്പം ത്രില്ലും രഹസ്യവും ഏറെ ഫാന്റസിയും ഉൾപ്പെടുത്തി എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സാജിർ
Vere level?
Assal katha
Olam
No words feel?
Aduthe part vegam pageum koduthal venam
Poli nxt part??
Nxt part ennu varum
Super ezhuth
??
Super bro…nirtharuth…continue…page kooti ezhuthanam marakanda bro…
കിടിലോൽ കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..പേജ് കൂട്ടി തുടർന്ന് എഴുതൂ സുഹൃത്തേ..
കിടിലം
അടിപൊളി, നല്ല സസ്പെൻസ് ത്രില്ലർ, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
Adipoli
Dear Brother, നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ നിർത്തിയല്ലോ. ഇതിന്റെ തുടർച്ച ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Continue