അതെന്താണെന്ന് അറിയാൻ അനന്തു അഞ്ജലിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“നന്ദുവേട്ടന്റെ ഹാൻഡ്റൈറ്റിങ്ങും ദേവൻ അമ്മാവന്റെ ഹാൻഡ്റൈറ്റിങ്ങും സെയിം ആണോന്ന് നോക്കിയേ?”
അവളുടെ അലർച്ച കേട്ട് അനന്തു കയ്യിലുള്ള ഡയറിയുടെ താളിലേക്ക് സൂക്ഷിച്ചു നോക്കി.
അതു നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.
ആ നീലകണ്ണുകൾ വല്ലാതെ തിളങ്ങി.
“നീ പറഞ്ഞത് ശരിയാ അഞ്‌ജലിക്കുട്ടി……………ഞങ്ങടെ ഹാൻഡ് റൈറ്റിംഗ്സ് തമ്മിൽ നല്ല സാമ്യം ഉണ്ട് ”
അഞ്‌ജലിക്ക് ബാക്കിയെന്താണ് പറയാനുള്ളതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവൻ അവളെ നോക്കി.
“വെറുതെ എന്തോ തോന്നിയപ്പോ ചോദിച്ചതാ നന്ദുവേട്ടാ…………..കൂടുതലായിട്ട് ഒന്നുമില്ല”
അവന്റെ പ്രതീക്ഷ കത്തി നിൽക്കുന്ന കണ്ണുകൾ കണ്ടപ്പോ ഈയൊരു മറുപടി പറയാനാണ് അവൾ ആഗ്രഹിച്ചത്.
അത് കേട്ടു കഴിഞ്ഞതും അനന്തുവിന്റെ മുഖം വാടി.
അവൻ ഒന്നും മിണ്ടാതെ വീണ്ടും സീലിംഗ് ഫാനിൽ കണ്ണും നട്ടു കിടന്നു.
“നന്ദുവേട്ടാ”
“എന്താ പെണ്ണെ?”
അനന്തു അവളെ മുഖം വെട്ടിച്ചു നോക്കി.
“എന്നെ നന്ദുവേട്ടന്റെ അടുത്ത് കിടത്തുമോ?”
അവളുടെ കൊഞ്ചൽ കേട്ട് അനന്തുവിന്റെ അധരങ്ങളിൽ പുഞ്ചിരി തെളിഞ്ഞു.
അവൻ എണീറ്റു വന്ന് അഞ്ജലിയെ കൈകളിൽ കോരിയെടുത്തു.
എന്നിട്ട് കട്ടിലിൽ പതിയെ കിടത്തി.
അതിനു ശേഷം അനന്തു അവളുടെ ചാരെ ചേർന്നു കിടന്നു.
അഞ്ജലി അവിടെയുള്ള ഡയറിയെടുത്തു അനന്തുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
“നന്ദുവേട്ടാ ബാക്കി കഥ വായിക്ക്…………..എനിക്കും അറിയണം അവരുടെ പ്രണയ കഥ”
അവളുടെ ഉത്സാഹം കേട്ട് അനന്തു ചെറു ചിരിയോടെ മുൻപ് വായിച്ചു തീർത്ത പേജ് എടുത്തു.
അതിനു ശേഷം അടുത്ത പേജ് പതിയെ മറിച്ചു
.
.
.
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ