വശീകരണ മന്ത്രം 11 [ചാണക്യൻ] 579

.
തേൻ നദിയെ മറി കടന്ന് ദേശം ഗ്രാമത്തിൽ എത്തിയതും ദേവനിൽ നിന്നും ഒരു നെടുവീർപ്പുണ്ടായി.

ബുള്ളറ്റ് വളരെ സാവധാനമാണ് പൊക്കോണ്ടിരിക്കുന്നത്.

വണ്ടി വളരെ യാത്രികമായി ആണ് പോകുന്നത്.

ദേവന്റെ ചിന്ത ഇവിടെങ്ങുമായിരുന്നില്ല.

അത്‌ കല്യാണിയിലും മുത്തുമണിയിലുമായിരുന്നു.

ഒരേ പോലെയിരിക്കുന്ന രണ്ടു പേർ.

അവരുടെ കണ്ണുകൾ പോലും വളരെ സാമ്യം.

ഒരു അച്ചിൽ വാർത്തെടുത്ത പോലെ.

എങ്കിലും ഇങ്ങനുണ്ടോ ഒരു സമാനത.

വിശ്വസിക്കാനാവുന്നില്ല.

ദേവന്റെ മനസിൽ ചിന്തകൾ കൂടാരം പണിതു കൊണ്ടിരുന്നു.

അതിനു ശേഷം അവൻ മനയിലേക്ക് വേഗതയിൽ പോയി.

ഇന്ന് ഉച്ചക്ക് ശേഷം തോട്ടത്തിൽ നാളികേരം പറിക്കുന്നതിനാൽ അങ്ങോട്ട് പോകണമെന്ന് അച്ഛന്റെ നിർദ്ദേശമുണ്ട്.

അതിനാൽ അവൻ പെട്ടെന്ന് തന്നെ മനയിലേക്ക് എത്തി ചേർന്നു.

എങ്ങും നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ.

ആകെ കൂടെ ഒരു മരവിപ്പ് പോലെ.

തലക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നിയതും അവൻ അവിടെയുള്ള ബാത്‌റൂമിലേക്ക് കുളിക്കാനായി കയറി.

ഒരു കുളിയൊക്കെ കഴിഞ്ഞു അരയിൽ തോർത്ത്‌ ചുറ്റിക്കൊണ്ട് ദേവൻ മുറിയിലേക്ക് വന്നു.

അലമാരയിൽ നിന്നും മുണ്ടും ഷർട്ടും തപ്പുന്നതിനിടെ ഒരു മണി കിലുങ്ങുന്ന ശബ്ദം അവന്റെ റൂമിലേക്ക് ഒഴുകിയെത്തി.

അതുകേട്ടതും എന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവൻ വാതിലിന് സമീപത്തേക്ക് നടന്നു.

135 Comments

Add a Comment
  1. എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.

    വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.

    ???സ്നേഹപൂർവ്വം സാജിർ???

  2. കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും

    1. ചാണക്യൻ

      @Abid sulthan kv………
      ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം കേട്ടോ……
      എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
      ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
      കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
      അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
      ആയുരാരോഗ്യസൗഖ്യം നേരുന്നു……
      ഒത്തിരി സ്നേഹം കേട്ടോ…..?
      നന്ദി ❤️❤️

      1. നിങ്ങളും കോറ…ആണോ…?
        എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ

Leave a Reply

Your email address will not be published. Required fields are marked *