ലക്ഷ്മി പതുക്കെ എണീറ്റു നിന്നു.
“അതു കൊള്ളാം രണ്ടു ദിവസം മുന്നെയല്ലേ നീ ഇവിടുന്ന് പോയത്………….അന്ന് കണ്ടത് പോരെ?”
“പോരാ ദേവേട്ടാ…………..എന്റെ ദേവേട്ടനെ എത്ര കണ്ടിട്ടും എനിക്ക് മതിയാവുന്നില്ല”
അവളുടെ പ്രേമാദ്രമായ സ്വര വീചികൾ അവന്റെ കാതിൽ പതിഞ്ഞു.
പക്ഷെ അത് ശ്രദ്ധിക്കാതെ അവൻ ഊട്ടു പുരയിലേക്ക് നടന്നു.
ലക്ഷ്മിയും തുള്ളി ചാടിക്കൊണ്ട് അവനെ അനുഗമിച്ചു.
അവിടെയുള്ള മേശയിൽ അവൻ ഇരുന്നു.
ദേവന് ഭക്ഷണം വിളമ്പാൻ മേശപ്പുറത്ത് നിരത്തി വച്ചപ്പോഴാണ് അവിടെ പരുങ്ങി കളിക്കുന്ന ലക്ഷ്മിയെ കാർത്യായനി കണ്ടത്.
“ലക്ഷ്മി മോളെ ഇങ്ങോട്ട് വാ”
കാർത്യായനിയുടെ സ്നേഹപൂർവമുള്ള ക്ഷണം അവൾക്ക് നിരസിക്കാനായില്ല.
മുന്താണീയുടെ അറ്റം വിരലിൽ ചുറ്റി പിടിപ്പിച്ചു നാണം കുണുങ്ങി കൊണ്ട് അവൾ അങ്ങോട്ട് നടന്നടുത്തു.
“ദാ ഈ ചോറും കറികളും നിന്റെ ദേവേട്ടന് വിളമ്പിക്കൊടുക്ക്”
കാർത്യായനിയുടെ ആവശ്യം കേട്ടതും സ്വർഗം കീഴടക്കിയ പ്രതീതിയായിരുന്നു അവൾക്ക്.
തെളിഞ്ഞ മുഖമോടെ ഒരു ഭാര്യയുടെ കർത്തവ്യമെന്ന പോലെ ലക്ഷ്മി ദേവന് ചോറും കറികളും പതിയെ വിളമ്പി.
എന്നാൽ ദേവാനോ തിടുക്കപ്പെട്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവിടുന്ന് പുറത്തേക്കിറങ്ങി.
അവിടെ മതിലിനോട് ചേർന്ന് ഒരു വശത്തായി അല്പം പണിക്കാർ ചേർന്ന് നിലത്തു കിളിക്കുന്നുണ്ട്.
ഭൂമി പൂജയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിനായുള്ള ഗോദയുടെ നിർമാണം.
അവിടെ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് യതീന്ദ്രനും ശങ്കരനും നിൽപ്പുണ്ട്.
ഉച്ച വെയിലിന്റെ ആക്കത്തിന് അല്പം കുറവുണ്ട്.
ദേവൻ പതിയെ അങ്ങോട്ട് നടന്നു വന്നു.
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ