വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മാലതി വന്ന ശേഷം എല്ലാവരും മനയിൽ വെടി പറഞ്ഞിരിക്കുകയായിരുന്നു.
അന്ന് മുഴുവൻ തിരക്കായതിനാൽ ദേവന് മനയിലേക്ക് എത്തി ചേരാൻ സാധിച്ചിരുന്നില്ല.
ബാലരാമന്റെ കൂടെ അച്ഛൻ ഏൽപ്പിച്ച ജോലികൾ പൂർത്തികരിച്ച ശേഷം അവൻ രാത്രിയോടെ മനയിലെത്തി.
ഭക്ഷണത്തിനു മുൻപായി അവർ ഔട്ട്‌ഹൌസിൽ ഒന്നു കൂടി.
ശങ്കരനും യതീന്ദ്രനും ദേവനും ബാലരാമനും വിജയനും അവിടെ കൂടി.
മേശയുടെ മുകളിൽ ഇരിക്കുന്ന വിദേശമദ്യം അത് അൽപ്പാൽപ്പമായി ഒഴിച്ചു കുടിക്കുകയായിരുന്നു ശങ്കരൻ.
കസേരയിൽ കാലിന്മേൽ കാൽ കേറ്റി വച്ചു അദ്ദേഹം ചിന്തയിലാണ്ടു.
എല്ലാവർക്കും മദ്യം വിളമ്പുന്ന ജോലി ദേവനായിരുന്നു.
ഭൂമി പൂജ തന്നെയായിരുന്നു അവരുടെ ചർച്ചാ വിഷയം.
“ഒരുക്കങ്ങളൊക്കെ എവിടം വരെയെത്തി യതി?”
മദ്യം ചെറുതായി തലക്ക് പിടിച്ചതും ശങ്കരൻ യതീന്ദ്രനോടായി ചോദിച്ചു.
“എല്ലാം തുടങ്ങി ഏട്ടാ…………നന്നായി പോകുന്നുണ്ട്…………..തിരുവമ്പാടിക്കാർ ഇത്തവണ രണ്ടും കല്പിച്ചാ………..ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങിയിട്ടുണ്ട്”
“അതിലൊന്നും കാര്യമില്ല ഇളയച്ഛ…………..നമ്മുടെ ദേവനെ തൊടാൻ അവിടുത്തെ ഒരു പോങ്ങനും ഒരിക്കലും കഴിയില്ല ”
തന്റെ അനിയനിലുള്ള ആത്മവിശ്വാസം ബലരാമൻ പ്രകടിപ്പിച്ചു.
“അതൊക്കെ ശരിയാ ബാലരാമാ……….പക്ഷെ നന്നായി ഇനിയും പരിശീലിക്കണം………..ഇത്തവണ നമ്മുക്ക് തന്നെ ദേവിയുടെ പള്ളി വാളും ചിലമ്പും സ്വന്തമാക്കണം………..അവന്മാരെ ഇവിടുന്ന് തന്നെ ഓടിക്കണം”
യതീന്ദ്രൻ ഉഷാറോടെ ഒരെണ്ണം വീശിക്കൊണ്ട് പറഞ്ഞു.
“ഹ്മ്മ് എതിർഭാഗത്ത് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്………….ബോംബെന്ന് രഘുവരനും മക്കളും ഒക്കെ വന്നിട്ടുണ്ട്”
“ഉവ്വോ അപ്പൊ ഇത്തവണ അവർ രണ്ടും കല്പിച്ചാണല്ലേ?”
ശങ്കരൻ ഒന്നിരുത്തി ചോദിച്ചു.
“അതേ അച്ഛാ ”
ബാലരാമനാണ് അതിനു മറുപടി പറഞ്ഞത്.
അപ്പോഴാണ് ദേവൻ ഒന്നു ഞെട്ടിയത്.
അപ്പൊ തിരുവമ്പാടി രഘുവരന്റെ മകളാണ് തന്റെ പ്രണയിനിയുടെ മുഖ സദൃശ്യമുള്ള മുത്തുമണിയെന്ന് ദേവന് മനസിലാക്കി.
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ