അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ ആ താളിയോലകൾ ഞെരിഞ്ഞമർന്നു.
അവ ആ ഉള്ളം കയ്യിൽ കിടന്ന് ശ്വാസം മുട്ടി.
വൈരജാതനായ അഥർവ്വനെ സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന രേഖകൾ താലിയോലയിൽ നിന്നും കണ്ടെത്തി.
രുദ്രൻ തിരുമ്മേനി അതിനെ മനസിലിട്ട് മഥിക്കുകയായിരുന്നു.
അപ്പോഴാണ് ഒരു അലർച്ച അദ്ദേഹത്തിന്റെ കാതുകളിൽ വന്നു പതിച്ചത്.
സംഭ്രമത്തോടെ അദ്ദേഹം മുഖമുയർത്തി നോക്കിയതും കണ്ടത് ദക്ഷിണ വാലിന്മേൽ തീ പിടിച്ച പോലെ ഓടുന്നതായിരുന്നു.
അതു ദർശിച്ച മാത്രയിൽ അദ്ദേഹം നെഞ്ചും തടവിക്കൊണ്ട് തന്റെ ഊന്നു വടി നിലത്തു ആഞ്ഞു കുത്തിക്കൊണ്ട് മുന്നോട്ടേക്ക് നടന്നു.
എന്തോ അപകടം ദക്ഷിണ മോൾക്ക് സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ മനസ് പറഞ്ഞു.
പെട്ടെന്നൊരു ഉൾപ്രേരണയിൽ ദക്ഷിണക്ക് പിറകെ പോകാതെ അവളിറങ്ങി ഓടിയ റൂമിലേക്ക് അദ്ദേഹം ഓടിച്ചെന്നു.
അവിടെ സംശയസ്‌പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
പെട്ടെന്നു ഉള്ളിലായി ഇടനാഴിയുടെ ഒരു കോണിൽ മറ്റൊരു മുറി ദർശിച്ചതും അദ്ദേഹം അങ്ങോട്ടേക്ക് ഓടിപിടഞ്ഞെത്തി.
ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടത് കണ്ട് സങ്കോചത്തോടെ രുദ്രൻ തിരുമേനി ആ മുറിയിലേക്ക് കയറി.
അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു.
മുറിയുടെ ഭീതിയിലുള്ള മുത്തുമണിയുടെ ഛായാചിത്രത്തിന് സംഭവിച്ച മാറ്റങ്ങൾ കണ്ട് അദ്ദേഹം ഉൾക്കിടിലത്തോടെ ആ ചിത്രത്തിനു സമീപത്തേക്ക് നടന്നടുത്തു.
ആ ചിത്രത്തിലെ മുത്തുമണിയുടെ മുഖത്തിന്റെ നേർപകുതി പൊള്ളലേറ്റ പോലെ കിടപ്പുണ്ട്.
അവളുടെ പൂച്ചക്കണ്ണുകളിൽ പകയും ക്രോധവും സമ്മിശ്രമായ ഒരു വികാരം തെളിഞ്ഞു നിന്നു.
ആ ചിത്രത്തിലെ മുത്തുമണിയുടെ കണ്ണുകൾ ഇമ ചിമ്മുന്നു.
ജീവനുള്ളത് പോലെ.
ആ മായകാഴ്ച കണ്ട് രുദ്രൻ തിരുമേനിക്ക് വിശ്വസിക്കാനായില്ല.
അദ്ദേഹത്തിന്റെ മനസിലെ ചില സംശയങ്ങൾ ശരി വെക്കുന്ന തരത്തിൽ അടിവരയിടുന്ന കാഴ്ചകൾ ആയിരുന്നു അപ്പൊ സംഭവിച്ചുകൊണ്ടിരുന്നത്.
“വല്ല്യച്ഛ”
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ