വശീകരണ മന്ത്രം 11 [ചാണക്യൻ] 579

ദക്ഷിണ സ്വന്തം പ്രതിബിംബത്തിനോട്‌ ഷൗട്ട് ചെയ്തു.

ആ രൂപം പറഞ്ഞ കാര്യങ്ങൾ സമ്മതിക്കുവാൻ അവളുടെ മനസാക്ഷി അനുവദിച്ചില്ല.

“ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾക്ക് ചെവി കൊടുക്കാൻ എനിക്ക് നേരമില്ല…………വിൽ യൂ പ്ലീസ് സ്റ്റോപ്പ്‌ ദിസ് ബുൾഷിറ്റ്.”

ദക്ഷിണ കണ്ണാടിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചീറി.

“നെവർ ദക്ഷിണ………… ബി കൂൾ…………ഞാൻ നീയാണെന്ന് മനസിലാക്കുക………..എനിക്ക് വേണ്ടിയാണ് നീ ജന്മമെടുത്തതെന്ന് മനസിലാക്കുക…………എന്റെ ലക്ഷ്യങ്ങാളാണ് നിന്റെ ലക്ഷ്യങ്ങളെന്ന് മനസിലാക്കുക…………ഞാൻ നഷ്ടപ്പെടുത്തിയതെന്തോ അത്‌ നിന്നിലൂടെ ഞാൻ നേടുമെന്ന് മനസിലാക്കുക……..”

“Damn ഇറ്റ് ”

ദക്ഷിണ കോപത്തോടെ മേശയിൽ മുഷ്ടി ചുരുട്ടിയിടിച്ചു.

അവൾക്ക് ഇപ്പൊ പഴയതു പോലെ ഭയമോ മറ്റൊന്നോ ഒന്നുമില്ലായിരുന്നു.

എങ്ങനേലും ഈ സമസ്യയിൽ നിന്നും രക്ഷതേടാൻ അവളുടെ മനസ് വെമ്പി.

“ദക്ഷിണ ഒന്നു ശ്രവിക്കൂ…………..ഞാൻ നിന്റെ പൂർവ കാല ജന്മമാണ് നീയോ എന്റെ പുനർജന്മമവും………….സമയം ആഗതമാകുമ്പോൾ ഞാൻ നിന്നിൽ പൂർവ ജന്മ സ്‌മൃതികളോടെ ഉടലെടുക്കും………..അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു…………..ഇനിയീ കണ്ണാടി ചില്ലുകളിൽ നീയെന്നെ മാത്രമേ ദർശിക്കൂ…………ദക്ഷിണ ഇപ്പോൾ ഞാൻ പോകുന്നു…………… നീ എന്നെ ഭയപ്പെടരുത്”

അത്രയും പറഞ്ഞുകൊണ്ട് ആ രൂപം കണ്ണാടിയിൽ നിന്നും മറഞ്ഞു.

ഇപ്പൊ ദക്ഷിണയുടെ നിർവികാരത നിറഞ്ഞ സ്വന്തം മുഖമായിരുന്നു കണ്ണാടിയിൽ പ്രതിഫലിച്ചത്.

ദക്ഷിണ ഭയമറ്റ മനസോടെ അവിടെയുള്ള ചെയറിൽ അമർന്നിരുന്നു.

അല്പം മുന്നേ നടന്നതൊന്നും വിശ്വസിക്കാനാവാതെ മേശയിൽ കൈമുട്ട് താങ്ങായി വച്ചു കൈക്കുമ്പിളിൽ അവൾ തൻറെ മുഖം ഒളിപ്പിച്ചു വച്ചു.

ഒരാശ്വാസത്തിനെന്ന വണ്ണം
.
.
.
.
ഒരു ഇരവും പകലും നീണ്ടു നിന്ന ഗവേഷണങ്ങൾക്ക് ശേഷം രുദ്രൻ തിരുമേനി തന്റെ അറയിൽ നിന്നും പുറത്തിറങ്ങി.

കയ്യിലുള്ള താലിയോലയിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞു.

എന്തോ കണ്ടെത്തിയ സന്തോഷം ആ മുഖത്തു കളിയാടുന്നുണ്ട്.

135 Comments

Add a Comment
  1. എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.

    വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.

    ???സ്നേഹപൂർവ്വം സാജിർ???

  2. കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും

    1. ചാണക്യൻ

      @Abid sulthan kv………
      ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം കേട്ടോ……
      എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
      ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
      കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
      അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
      ആയുരാരോഗ്യസൗഖ്യം നേരുന്നു……
      ഒത്തിരി സ്നേഹം കേട്ടോ…..?
      നന്ദി ❤️❤️

      1. നിങ്ങളും കോറ…ആണോ…?
        എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ

Leave a Reply

Your email address will not be published. Required fields are marked *