വശീകരണ മന്ത്രം 11 [ചാണക്യൻ] 579

മുത്തുമണിയുടെ ശബ്ദം കാതിൽ പതിഞ്ഞതും രുദ്രൻ തിരുമേനിയൊന്ന് ഞെട്ടി.

അദ്ദേഹം കണ്ണുകൾ പൂട്ടി വച്ചു എന്തോക്കെയോ മന്ത്രങ്ങൾ ജപിച്ചു തുടങ്ങി.

അപ്പോഴും ആ മുറിയാകെ അസ്സഹനീയമാം വിധം കുളിര് അനുഭവപ്പെട്ടത് അദ്ദേഹത്തെ വല്ലാതെ കുഴക്കി.

മന്ത്രോച്ചാരണം കഴിഞ്ഞതും രുദ്രൻ തിരുമേനി പ്രതീക്ഷയോടെ കണ്ണുകൾ തുറന്നു നോക്കി.

അവിടെ മുത്തുമണിയുടെ ഛായചിത്രം ഇപ്പൊ പഴയതു പോലെ തന്നെയുണ്ട്.

ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

അതു കണ്ടതും അദ്ദേഹം ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

അതിനു ശേഷം രുദ്രൻ തിരുമേനി റൂമിനു വെളിയിലേക്കിറങ്ങി.

ചിന്താഭാരമേറിയ മനസോടെ അദ്ദേഹം വീണ്ടും തന്റെ അറിയിലേക്ക് പോയി.
..
.
.
.
തേവക്കാട്ട് മനയിൽ നിന്നും യാത്ര തിരിച്ച ആ വിലകൂടിയ കാർ ഓടിച്ചു കൊണ്ടിരുന്നത് ബാലരാമൻ ആയിരുന്നു.

കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ സീതയും.

യാത്രയിലുനീളം അവർ മൗനം പാലിച്ചു.

ദേശം നാല്കവല കഴിഞ്ഞതും സീത തന്നെ മുൻകൈയെടുത്തു ആ മൗനത്തിന് വിരാമമിട്ടു.

“എങ്കിലും എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ബാലരാമേട്ടാ…………അനന്തൂട്ടനെ പോലെ ആ മോളും ഉണ്ടെന്ന്…………..എന്തൊക്കെ അത്ഭുതങ്ങൾ ആണല്ലേ നമുക്ക് ചുറ്റും സംഭവിക്കുന്നത്……….ഞാൻ വല്ലാത്ത ആകാംക്ഷയിലാ ഇപ്പോഴും”

സീതയുടെ വാക്കുകളിൽ ആശ്ചര്യം തുളുമ്പി നിന്നു.

“വിശ്വസിക്കാതെ പറ്റില്ലല്ലോ സീതേ………..
അനന്തുവിനെ നമ്മൾ നേരിട്ട് കണ്ടില്ലേ………..അതുപോലെ ആ കുട്ടിയേയും കാണും”

ഭാര്യയുടെ വാക്കുകളെ ശരിവച്ചുകൊണ്ട് അദ്ദേഹം ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തി ചേർന്നു.

135 Comments

Add a Comment
  1. എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.

    വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.

    ???സ്നേഹപൂർവ്വം സാജിർ???

  2. കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും

    1. ചാണക്യൻ

      @Abid sulthan kv………
      ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം കേട്ടോ……
      എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
      ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
      കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
      അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
      ആയുരാരോഗ്യസൗഖ്യം നേരുന്നു……
      ഒത്തിരി സ്നേഹം കേട്ടോ…..?
      നന്ദി ❤️❤️

      1. നിങ്ങളും കോറ…ആണോ…?
        എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ

Leave a Reply

Your email address will not be published. Required fields are marked *