“അതെ സീതേ………..ആശ നമ്മുടെ സ്കൂളിൽ കഞ്ഞിവെപ്പാ………..കെട്ടിയോൻ രാജൻ കള്ളു ചെത്താ തൊഴിൽ…………മനയിലെ പൂജകളിൽ ഇടക്ക് നല്ല പനങ്കള്ള് ഒക്കെ കൊണ്ടു തരുന്നത് അവനാ”
ബാലരാമൻ സീതയോടായി പറഞ്ഞു.
“പറഞ്ഞ പോലെ രാജനെവിടെ?”
ബാലരാമൻ അതു ചോദിച്ചതും ആശ മണ്ടത്തരം പറ്റിയെ പോലെ തന്റെ കൈത്തതലം നെറ്റിയിൽ മുട്ടിച്ചു.
ശേഷം വേഗം തന്നെ മറ്റൊരു മുറിയിലേക്ക് കയറി പോയി.
അവിടെ ഉറങ്ങുകയായിരുന്ന തന്റെ കെട്ടിയോനെ പിടിച്ച പിടിയാലേ വലിച്ചു കൊണ്ടു വന്നു.
ബലരാമനെ കണ്ടതും രാജൻ അത്യധികം ബഹുമാനത്തോടെ അവരെ വണങ്ങി.
“രാജാ സുഖം തന്നെയല്ലേ?”
“സുഖം തന്നെ അങ്ങുന്നേ”
രാജൻ ബഹുമാനത്തോടെ മൊഴിഞ്ഞു.
“ആശേ വേഗം ചായ വെക്ക് ”
രാജൻ അവളെ നോക്കി കണ്ണൂരുട്ടിയതും ആശ ധൃതിയിൽ അടുക്കളയിലേക്ക് ഓടുവാനായി തുനിഞ്ഞു.
പക്ഷെ അപ്പോഴേക്കും സീത അവളെ തടഞ്ഞിരുന്നു.
“അതൊന്നും വേണ്ട ആശേ………..നിങ്ങളെ കാണാൻ വന്നതാ ഞങ്ങള്……….പെട്ടെന്ന് തന്നെ തിരിച്ചു പോണം…………ബാലരാമേട്ടന് വേറൊരാളെ അർജെന്റ് ആയി കാണാനുണ്ട്”
സീത പറഞ്ഞത് കേട്ടിട്ട് ആശ ആകെ നടുക്കടലിൽ പെട്ട അവസ്ഥയിലായി.
ചായ വെക്കണമെന്നുമുണ്ട് അവരാണേൽ നിഷേധിക്കുകയും ചെയ്യുന്നു.
ആശയുടെ മാനസികാവസ്ഥ കണ്ട് സീത അവളുടെ രക്ഷയ്ക്ക് വന്നു.
“എവിടെ മക്കള്?ഞങ്ങള് അരുണിമ മോളെ കാണാൻ വന്നതാ”
സീതയുടെ പറച്ചിൽ കേട്ട് തന്റെ മകളെ ഇവർക്കെങ്ങനെ പരിചയമെന്ന് ആശക്ക് തോന്നിയെങ്കിലും തത്കാലം അവരെ വിളിക്കുവാൻ അവർ നിശ്ചയിച്ചു.
“ഇവിടിരുന്നോട്ടോ മക്കള് പൊഴേൽ നനക്കാൻ പോയിരിക്ക്യ………….ഞാൻ ചെന്ന് വിളിച്ച് വരാ”
സീത തലയാട്ടിയതും ആശ നേരെ പുഴയിലേക്ക് വച്ചു പിടിച്ചു.
ഈ സമയം ബാലരാമൻ രാജനോട് കള്ളു ചെത്തുന്നതിനെ കുറിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
പക്ഷെ സീത അതിനു ചെവി കൊടുത്തില്ല.
ഈ സമയം മക്കളെ പിടിച്ച പിടിയാലേ ആശ അവർക്ക് മുന്നിലേക്ക് ഹാജരാക്കി.
അലസമായി കെട്ടിവച്ച മുടിയുമായി സോപ്പ്കാരത്തിന്റെ വഴുവഴുപ്പ് കയ്യിലേന്തിക്കൊണ്ട് അരുണിമ നിൽക്കുന്നത് കണ്ട് സീത ആന്തലോടെ എണീറ്റു നിന്നു.
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ